Latest Updates
-
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ്
ഗര്‍ഭാശയ ക്യാന്‍സര്‍ ലക്ഷണങ്ങള്‍ തിരിച്ചറിയൂ
ഏതു സമയത്ത് ആര്‍ക്കു വേണമെങ്കിലും വരാവുന്ന ഒരു രോഗമാണ് ക്യാന്‍സര്‍. ശരീരത്തിന്റെ വിവിധ ഭാഗങ്ങളെ ബാധിയ്ക്കുന്ന ക്യാന്‍സറുകളുണ്ട്. ഇതില്‍ ഓരോന്നിനും അതിന്റേതായ ഗൗരവവുമുണ്ട്.
ക്യാന്‍സറുകളില്‍ തന്നെ സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കു വരുന്ന പ്രത്യേക തരം ക്യാന്‍സറുകളുണ്ട്. ഒവേറിയന്‍ ക്യാന്‍സര്‍, ബ്രെസ്റ്റ് ക്യാന്‍സര്‍, യൂട്രസ് ക്യാന്‍സര്‍ എന്നിവ സ്ത്രീകള്‍ക്കു വരുന്നതാണ്. പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ പോലുള്ളവ പുരുഷന്മാര്ക്കും.
സ്ത്രീകള്‍ക്കു വരുന്ന ക്യാന്‍സറുകളില്‍ ഒന്നാണ് യൂട്രസ് ക്യാന്‍സര്‍ അഥവാ ഗര്‍ഭാശയ ക്യാന്‍സര്‍.
ഈ ക്യാന്‍സറിന് ഇതിന്റേതായ ചില ലക്ഷണങ്ങളുമുണ്ട്. ഇവയെന്തൊക്കെയെന്നു നോക്കൂ,

ഭാരം കുറയുന്നത്
പെട്ടെന്നു തന്നെ തൂക്കം കുറയുന്നതാണ് വയറ്റിലെ ക്യാന്‍സറിന്റെ ഒരു ലക്ഷണം. പ്രത്യേക കാരണങ്ങള്‍ കൂടാതെ ഭാരം കുറയുന്നത് ഇത്തരം ക്യാന്‍സര്‍ ലക്ഷണമാണ്.

വയര്‍ നിറഞ്ഞ പോലെ
അധികം ഭക്ഷണം കഴിച്ചില്ലെങ്കിലും വയര്‍ നിറഞ്ഞ പോലെ തോന്നുന്നത് വയറ്റിലുണ്ടാകുന്ന ക്യാന്‍സര്‍ ലക്ഷണമാണ്. പ്രത്യേകിച്ച് വേദനയും കൂടിയുണ്ടെങ്കില്‍. ഇത്തരം ലക്ഷണം ഒരാഴ്ചയില്‍ കൂടുതല്‍ നീണ്ടു നില്ക്കുകയാണെങ്കില് പ്രത്യേകം ശ്രദ്ധിയ്ക്കണം.

സ്തനങ്ങളില്‍
സ്ത്രീകളില്‍ സ്ത്നങ്ങളില് അനുഭവപ്പെടുന്ന വ്യ്ത്യാസങ്ങള് മറ്റൊരു ലക്ഷണമാണ്. മാറിടത്തിലെ ചര്‍മത്തില്‍ ചൊറിച്ചിലും ചുവപ്പുമുണ്ടാകുക, പൊതുവെ മൃദുവായ സ്തനത്തിലെ ചര്‍മം കട്ടി കൂടുക തുടങ്ങിയവയെല്ലാം വയറ്റിലെ ക്യാന്‍സര്‍ ലക്ഷണം കൂടിയാകാം.

ബ്ലീഡിംഗ്
അസാധാരണമായുണ്ടാകുന്ന ബ്ലീഡിംഗ് മറ്റൊരു ക്യാന്‍സര്‍ ലക്ഷണമാകാം. പ്രത്യേകിച്ച മാസമുറ സമയത്തല്ലെങ്കില്‍. മെനോപോസായ സ്ത്രീകളില്‍ ബ്ലീഡിംഗുണ്ടാകുന്നതും ശ്രദ്ധിയ്ക്കേണ്ടതാണ.്

ചര്‍മം
ചര്‍മത്തിലുണ്ടാകുന്ന ചില മാറ്റങ്ങളും ക്യാന്‍സര്‍ ലക്ഷണമായെടുക്കാം. പ്രത്യേകിച്ച് മുഖചര്‍മത്തില്‍ നിന്നും രക്തം വരിക, ചര്‍മം പൊളിഞ്ഞു പോവുക തുടങ്ങിയ ലക്ഷണങ്ങള്‍.

ഹെവി ബ്ലീഡിംഗ്
മാസമുറ സമയത്തുണ്ടാകുന്ന ഹെവി ബ്ലീഡിംഗ് ഗര്‍ഭാശയ ക്യാന്‍സറിന്റെ മറ്റൊരു ലക്ഷണമാകാം.

വിശപ്പു
വിശപ്പു കുറയുന്നതും ക്ഷീണവുമാണ് മറ്റൊരു ലക്ഷണം.

കാല് വേദന
വയറുവേദനയ്ക്കു പുറമെ കാല് വേദന, നടുവേദന, പെല്‍വിസ് മസില് വേദന എന്നിവയും ഈ ക്യാന്‍സറിന്റെ ലക്ഷണങ്ങളാണ്

മനംപിരട്ടലും ഛര്‍ദിയും
മനംപിരട്ടലും ഛര്‍ദിയും മറ്റു ചില ലക്ഷണങ്ങളാണ്.



Click it and Unblock the Notifications
