Latest Updates
-
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; വീട്ടിലിരുന്ന് പരീക്ഷിക്കാവുന്ന ഈ വഴികൾ അറിഞ്ഞോ? -
ഏപ്രിൽ 22 പഞ്ചാംഗം: പുണർതം നക്ഷത്രത്തിന്റെ കരുത്തിൽ ഇന്ന് കൈവെക്കുന്നതെല്ലാം നേട്ടമാകും, രാശിഫലം ഇങ്ങനെ -
ജീവിതം മാറിമറിയാൻ ഇനി മണിക്കൂറുകൾ മാത്രം; 2026-ലെ അപൂർവ്വ രാജയോഗങ്ങൾ ആർക്കൊക്കെ? -
ഏപ്രിൽ 22 രാശിഫലം: പണവും കരിയറും തിളങ്ങും, ഭാഗ്യം തേടിയെത്തുന്ന ആ 4 രാശികൾ ഇവയാണ്! -
2026 ഏപ്രിൽ 22 നക്ഷത്രഫലം: ഗ്രഹനിലയിലെ ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വലിയ വഴിത്തിരിവാകുമോ? -
രാശിഫലം: ഗ്രഹനില മാറുന്നു, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം; നിങ്ങളുടെ രാശിഫലം അറിയാം -
കഠിനമായ വേനൽച്ചൂട് വരുന്നു; ഈ പാനീയങ്ങൾ കുടിച്ചാൽ തളർച്ച പമ്പ കടക്കും! -
ഉഷ്ണതരംഗം കടുക്കുന്നു; കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുമ്പോൾ ജീവൻ കാക്കാൻ ഈ മുൻകരുതലുകൾ വേണം -
ഉഷ്ണതരംഗം കടുക്കുന്നു; ഗർഭിണികൾ അറിയാതെ പോകരുത് ഈ അപകട സൂചനകൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഇന്ന് ഉച്ചയ്ക്ക് ശേഷം ജീവിതം മാറിമറിയും, ഈ രാശിക്കാർക്ക് വമ്പൻ നേട്ടം
ഭക്ഷണം നിലത്തിരുന്നു കഴിയ്ക്കണം, എന്തിനെന്നോ??
നിലത്തിരുന്ന് ഭക്ഷണം കഴിക്കുന്ന രീതി ഇന്ത്യയിലെ നിരവധി വീടുകളില്‍ കാണാനാവും. എന്നാലും ഭൂരിപക്ഷം പേരും ഭക്ഷണം കഴിക്കാനായി മേശയും കസേരയും ഉപയോഗിക്കുന്നവരാണ്. ചിലരാകട്ടെ ടിവിക്ക് മുന്നിലിരുന്നോ അല്ലങ്കില്‍ കിടക്കയിലിരുന്നോ ആണ് ഭക്ഷണം കഴിക്കാറ്.
ഇത് സുഖകരമായി തോന്നാമെങ്കിലും ആരോഗ്യത്തിന് അത്ര ഹിതകരമല്ല. നമ്മുടെ പൂര്വ്വികന്മാര് കാലുകള്‍ പിണച്ച് നിലത്ത് ചമ്രം പടിഞ്ഞിരുന്നാണ് ഭക്ഷണം കഴിച്ചിരുന്നത്. ഈ രീതിയില്‍ ഭക്ഷണം കഴിക്കുന്നതിന്റെ ആരോഗ്യപരമായ ഗുണങ്ങളാണ് ഇവിടെ പറയുന്നത്.

ദഹനം മെച്ചപ്പെടുത്തുന്നു
തറയില്‍ കാലുകള്‍ വിലങ്ങനെ വച്ച് ഇരിക്കുന്നത് യോഗാസനത്തില് ശുകാസന അല്ലങ്കില്‍ അര്‍ദ്ധപത്മാസനം എന്നാണറിയപ്പെടുന്നത്. ഇത് ദഹനത്തിന് ഏറെ സഹായകരമാണ്. (ഭക്ഷണത്തിന് മുന്നില്‍ ഈ നിലയില്‍ നിവര്ന്നിരിക്കുമ്പോള് തലച്ചോറിലേക്ക് ദഹനത്തിന് പ്രേരകമാകുന്ന തരംഗങ്ങള്‍ അയക്കപ്പെടും എന്നാണ് കണ്ടെത്തല്‍). ഇത് മാത്രമല്ല നിലത്ത് പാത്രം വെച്ച് ഭക്ഷണം കഴിക്കുമ്പോള്‍ മുന്നോട്ട് അല്പം കുനിയും. ഇങ്ങനെ കുനിയുകയും നിവരുകയും ചെയ്യുന്നത് അടിവയറിലെ പേശികളില്‍ ചലനമുണ്ടാക്കുകയും ദഹനരസങ്ങള്‍ കൂടുതലായി ഉത്പാദിപ്പിക്കുകയും ചെയ്യും. ഇത് ഭക്ഷണം വേഗത്തില്‍ ദഹിപ്പിക്കും.

cശരീരഭാരം കുറയ്ക്കാം
നിലത്തിരുന്ന് ഭക്ഷണം കഴിക്കുമ്പോള്‍ തലച്ചോര്‍ ശാന്തമാവുകയും ഭക്ഷണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സഹായിക്കുകയും ചെയ്യും. കൂടാതെ ഭക്ഷണം ഒരേ രീതിയില്‍ കഴിക്കാനും, വേഗത്തില്‍ വയര്‍ നിറയാനും സഹായിക്കും. മേശയില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനേക്കാള്‍ സാവധാനമാണ് ഈ രീതി എന്നതിനാല്‍ വയറും തലച്ചോറും തമ്മിലുള്ള സംവേദനം വഴി വയര്‍ നിറഞ്ഞെന്ന തോന്നല്‍ നല്‍കുകയും അമിതഭക്ഷണത്തില്‍ നിന്ന് തടയുകയും ചെയ്യും.

കൂടുതല്‍ വഴക്കം
നിലത്തിരിക്കുമ്പോള്‍ അല്ലെങ്കില്‍ പത്മാസനത്തില്‍ ഇരിക്കുമ്പോള്‍ നിങ്ങളുടെ പുറത്തെ പേശികള്‍, വസ്തി പ്രദേശം, വയര്‍, അടിവയറിലെ പേശികള്‍ എ്നിവയ്ക്ക് വ്യായാമം ലഭിക്കുകയും വേദനയും അസ്വസ്ഥതകളും കുറയുകയും ചെയ്യും. ഇത് ദഹനവ്യവസ്ഥക്ക് ആശ്വാസം നല്‍കുകയും സാധാരണ അവസ്ഥയില്‍ നിലനില്ക്കാന് സഹായിക്കുകയും ചെയ്യും. കൂടാതെ ഈ രീതി വയറിന് സമ്മര്ദ്ധമുണ്ടാക്കുകയുമില്ല. അത് വഴി മികച്ച രീതിയില്‍ ഭക്ഷണം കഴിക്കുകയും ദഹനം സാധ്യമാക്കുകയും ചെയ്യാം.

മനസുഖം
കുടുംബാംഗങ്ങളോടൊപ്പം നിലത്ത് ചമ്രം പടിഞ്ഞിരുന്ന് ഭക്ഷണം കഴിക്കുമ്പോള്‍ മനസുഖം ലഭിക്കും. ഇത് ഭക്ഷണത്തില്‍ ശ്രദ്ധിക്കാന്‍ മാത്രമല്ല വിഭവങ്ങളുടെ മികച്ച തെരഞ്ഞെടുപ്പിനും സഹായിക്കും. മനസ് ശാന്തമായിരിക്കുമ്പോള്‍ ശരീരം പോഷകങ്ങള്‍ സ്വീകരിക്കാന്‍ തയ്യാറാകും. ഏത് തരം ഭക്ഷണവും മികച്ച രീതിയില്‍ കഴിക്കാന്‍ അനുയോജ്യമാണ് നിലത്തിരിക്കുന്നത്.

കുടംബബന്ധങ്ങള്‍ ദൃഡമാക്കുന്നു -
പതിവായി കുടംബത്തോടൊപ്പം നിലത്തിരുന്ന് ഭക്ഷണം കഴിക്കുന്നത് ഒരു ശീലമാകും. ഇത് ബന്ധങ്ങളെ ദൃഡമാക്കാന്‍ സഹായിക്കും. ഇതിന് പ്രധാനമായും കാരണമാകുന്നത് ശാന്തവും സന്തോഷവുമുള്ള മനസ് മറ്റുള്ളവരെ കൂടുതല്‍ അടുപ്പത്തോടെയും സമാധാനപരമായും ശ്രദ്ധിക്കാന്‍ സഹായിക്കും എന്നതാണ്.

ശരീരത്തിന്റെ അവസ്ഥ മെച്ചപ്പെടുത്തുന്നു
നിങ്ങള്‍ നിലത്തിരിക്കുമ്പോള്‍ ശരീരത്തിന്റെ നില തനിയെ ശരിയാക്കപ്പെടും. നടുവ് നിവര്‍ന്നും, നട്ടെല്ല് നിവര്‍ത്തി ചുമലുകള്‍ വിരിച്ചും ഇരിക്കുന്നത് സാധാരണയായി കാണുന്ന തെറ്റായ ശാരീരിക നിലകള്‍ മൂലമുള്ള വേദനകള്‍ ഇല്ലാതാക്കാന്‍ സഹായിക്കും.

ദീര്‍ഘായുസ്
യൂറോപ്യന്‍ ജേര്‍ണല്‍ ഓഫ് പ്രിവന്റീവ് കാര്‍ഡിയോളജിയില്‍ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച് പത്മാസനത്തില്‍ ഇരിക്കുന്നവര്‍ക്ക് ദീര്‍ഘായുസ് ലഭിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള ഇരിപ്പില്‍ നിന്ന് എഴുന്നേല്‍ക്കുന്നതിന് അല്പം ശരീരവഴക്കവും, ശക്തിയും ആവശ്യമാണ്. മറ്റ് സഹായങ്ങള്‍ കൂടിയല്ലാതെ ഇരിക്കുന്നിടത്ത് നിന്ന് എഴുന്നേല്ക്കാനാവാത്തവര്ക്ക് അല്ലാത്തവരേക്കാള്‍ അപായസാധ്യത 6.5 മടങ്ങ് കൂടുതലാണ്. അതൊടൊപ്പം ആറു വര്‍ഷത്തിനകം മരണവും സംഭവിക്കാം.

മുട്ടിനും നിതംബംത്തിനും വഴക്കം നല്കുന്നു -
ശരീരത്തിനാകമാനം ആരോഗ്യകരമായതാണ് പത്മാസനവും ശുകാസനവും, ദഹനവ്യവസ്ഥയുടെ മികച്ച പ്രവര്‍ത്തനത്തിന് മാത്രമല്ല സന്ധികള്‍ക്ക് കൂടുതല്‍ വഴക്കവും, കരുത്തും നല്‍കുകയും തകരാറുകളും, സന്ധിവാതം, അസ്ഥിക്ഷതം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും. പതിവായി മുട്ട് മടക്കുന്നത് വഴി അരക്കെട്ടിനും കാലുകള്‍ക്കും വഴക്കം ലഭിക്കുന്നതിനാലാണിത്. വഴക്കവും ലൂബ്രിക്കേഷനും ഇരിക്കുന്നത് എളുപ്പമാക്കും.

മനസിന് ആശ്വാസവും, ഞരമ്പുകള്‍ക്ക് ശാന്തതയും
ആയുര്‍വേദ സിദ്ധാന്തമനുസരിച്ച് ശാന്തമായ മനസോടെ ഭക്ഷണം കഴിക്കുന്നത് നല്ല ദഹനവും, ആഹാരത്തിന്റെ ആസ്വാദ്യതയും വര്‍ദ്ധിപ്പിക്കും.

ഹൃദയാരോഗ്യം
നിലത്തിരുന്ന് ആഹാരം കഴിക്കുമ്പോള്‍ ഹൃദയം ദഹനത്തിനായി പ്രവര്‍ത്തിക്കേണ്ടുന്ന അവയവങ്ങളിലേക്കെല്ലാം സുഗമമായി രക്തം പമ്പ് ചെയ്യും. മേശയില്‍ ഭക്ഷണം വെച്ച് കഴിക്കുമ്പോള്‍ ഹൃദയത്തില്‍ നിന്ന് കാലിലേക്കാണ് രക്തം പ്രവഹിക്കുക. കാല് ഹൃദയത്തേക്കാള്‍ താഴ്ന്നിരിക്കുന്നതിനാലാണിത്. എന്നാല്‍ നിലത്തിരുന്ന് ഭക്ഷണം കഴിക്കുമ്പോള്‍ ഹൃദയത്തിന് ശക്തമായ പേശികള്‍ നേടാനാവുകയും, സമ്മര്‍ദ്ധങ്ങളെ അതിജീവിക്കാനാവുകയും ചെയ്യും.



Click it and Unblock the Notifications











