Latest Updates
-
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത
മസാലകളുടെ ആരോഗ്യഗുണങ്ങള്‍
മസാലകള്‍ ഇന്ത്യന്‍ ഭക്ഷണരുചിയുടെ അടിസ്ഥാന ചേരുവകളാണെന്നു പറയുന്നതില്‍ തെറ്റില്ല. എരിവും പുളിയും ഉപ്പുമൊന്നുമില്ലാത്ത ഭക്ഷണം പൊതുവെ ഇന്ത്യക്കാര്‍ക്ക് ഇഷ്ടവുമല്ല.
മസാലകള്‍ ആരോഗ്യത്തിന് നല്ലതാണെന്നും അല്ലെന്നുമുള്ള രണ്ടുതരം വാദങ്ങള്‍ നിലവിലുണ്ട്. അമിതമായ മസാലകള്‍ ആരോഗ്യപ്രശ്നങ്ങള്‍ വരുത്തി വയ്ക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
എന്നാല്‍ മസാകള്ക്ക് ധാരാളം ആരോഗ്യഗുണങ്ങളുമുണ്ട്. ഇവയെന്തൊക്കെയെന്നറിയൂ,

തടി കുറയ്ക്കാന്‍
തടി കുറയ്ക്കാന്‍ മസാലകള്‍ ഏറെ ഗുണകരമാണ്. കറുവാപ്പട്ട പോലുള്ളവ മധുരത്തിനു പകരം ഭക്ഷണങ്ങളില്‍ ചേര്‍ത്തു നോക്കൂ, ഗുണം ലഭിയ്ക്കും. അസുഖങ്ങളും ഒഴിവാക്കാം.

മലബന്ധം
മലബന്ധം മാറ്റാനും വയറ്റിലെ അണുബാധകള്‍ ഒഴിവാക്കാനും മഞ്ഞള്‍ നല്ലതാണ്.

മുറിവുകളും പഴുപ്പും
ശരീരത്തിലുണ്ടാകുന്ന മുറിവുകളും പഴുപ്പും ചെറുക്കുന്നതിന് ഒറിഗാനോ പോലുള്ള മസാലകള്‍ സഹായിക്കും.

അപചയപ്രക്രിയ
ശരീരത്തിലെ അപചയപ്രക്രിയ ശക്തിപ്പെടുത്തുന്നതിന് മസാലകള്‍ ഏറെ നല്ലതാണ്. തൈം എന്നറിയപ്പെടുന്ന ഒരു പ്രത്യേക മസാല ഇതിനു സഹായിക്കും.

തലച്ചോറിന്റെ ആരോഗ്യത്തിന്
ഇഞ്ചി പോലുള്ള മസാലകള്‍ തലച്ചോറിന്റെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്.

രോഗപ്രതിരോധശേഷി
ശരീരത്തിന്റെ രോഗപ്രതിരോധശേഷി, ഫിറ്റ്നസ് എ്ന്നിവ കാത്തു സൂക്ഷിയ്ക്കുന്നതിന് മസാലകള്‍ ഏറെ സഹായകമാണ്.

ബാക്ടീരിയ
രോഗം വരുത്തുന്ന ബാക്ടീരിയകളെ ചെറുക്കാനും പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കാനും മഞ്ഞള്‍ പോലുള്ളവ നല്ലതാണ്.

സെക്സ് മൂഡ്
ലൈംഗിക ആരോഗ്യത്തിനും സെക്സ് മൂഡ് വര്‍ദ്ധിപ്പിയ്ക്കുന്നതിനും മസാലകള്‍ ഗുണം ചെയ്യും.

ബിപി
ഗ്രാമ്പൂ പോലുള്ള മസാലകള്‍ ബിപി നിയന്ത്രിയ്ക്കുന്നതിന് നല്ലതാണ്.

വേദന
ശരീരവേദന, തലവേദന തുടങ്ങിയവ ഒഴിവാക്കാന്‍ കുരുമുളകു പോലുള്ളവ ഭക്ഷണത്തില്‍ ചേര്‍ക്കുന്നത് ഗുണം ചെയ്യും.

ക്യാന്‍സര്‍
കുരുമുളക്, മഞ്ഞള്‍, റോസ്മേരി തുടങ്ങിയവ ക്യാന്‍സര്‍ കോശങ്ങള്‍ വളരുന്നത് തടയും.

കൊളസ്ട്രോള്‍
കറുവാപ്പട്ട, ഗ്രാമ്പൂ എന്നിവ കൊളസ്ട്രോള്‍ കുറയക്കുന്നതിന് സഹായകമായ മസാലകളാണ്.



Click it and Unblock the Notifications
