For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇഫ്താര്‍ വിരുന്ന് ആരോഗ്യം കളയാതിരിയ്ക്കാന്‍

|

റംസാന്‍ വ്രതവിശുദ്ധിയുടെ ആഘോഷമാണ്. സൂര്യനുദിയ്ക്കുന്നതിനു മുന്‍പും അസ്തമയ ശേഷവും മാത്രം ആഹാരം കഴിച്ച് ബാക്കി സമയം ഉമിനീരു പോലും ഇറക്കാതെയുള്ള കഠിന വ്രതത്തിന്റെ അവസരം.

തടി കുറയ്ക്കാന്‍ പറ്റിയ അവസരമാണിത്. എന്നാല്‍ ഇഫ്താര്‍ വിരുന്നെത്തുമ്പോള്‍ വിഭവങ്ങള്‍ വാരി വലിച്ചു കഴിച്ചാലോ, വ്രതം കൊണ്ടു പോയ തടി ഇരട്ടിയായി തിരിച്ചെത്തും. മാത്രമല്ല, ഇത് ആരോഗ്യത്തിന് ദോഷം വരുത്തുകയും ചെയ്യും.

ഇഫ്താര്‍ വിരുന്നില്‍ കഴിയ്ക്കാവുന്നതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങള്‍ ഏതെല്ലാമെന്നു നോക്കൂ,

ഗ്രില്‍

ഗ്രില്‍

ഗ്രില്‍ ചെയ്ത ഭക്ഷണങ്ങളാകാം. ഗ്രില്‍ ചെയ്ത കബാബ് കഴിച്ചോളൂ.

പക്കോഡ

പക്കോഡ

വറുത്ത പക്കോഡകളും ബജിയുമെല്ലാം ഒഴിവാക്കുന്നതാണ് നല്ലത്.

ജ്യൂസുകള്‍

ജ്യൂസുകള്‍

ആരോഗ്യകരമായ ജ്യൂസുകള്‍ കുടിയ്ക്കാം. ഇത് തളര്‍ന്ന ശരീരത്തിന് ഊര്‍ജം നല്‍കും.

സിട്രസ്

സിട്രസ്

ഏറെ നേരം ഭക്ഷണം കഴിയ്ക്കാതിരുന്നതിനു ശേഷം സിട്രസ് അടങ്ങിയ ഓറഞ്ച് പോലുള്ളവ കഴിയ്ക്കാതിരിയ്ക്കുന്നതാണ് നല്ലത്. ഇത് അസിഡിറ്റിയും ഗ്യാസുമുണ്ടാക്കും.

ഗ്രില്‍ ചെയ്ത മീന്‍

ഗ്രില്‍ ചെയ്ത മീന്‍

ഗ്രില്‍ ചെയ്ത മീന്‍ പോലുള്ള ഭക്ഷണങ്ങള്‍ കഴിയ്ക്കാവുന്നതാണ്. ആരോഗ്യകരമായ പാചകരീതിയാണെന്നതു തന്നെ കാരണം.

എരിവും മസാലകളും

എരിവും മസാലകളും

അധികം എരിവും മസാലകളും കലര്‍ന്ന ഭക്ഷണം കഴിയ്ക്കാതിരിയ്ക്കുന്നതാണ് നല്ലത്. ഇവ അസിഡിറ്റി പ്രശ്‌നങ്ങളുണ്ടാക്കും.

ഡ്രൈ ഫ്രൂട്‌സ്

ഡ്രൈ ഫ്രൂട്‌സ്

ഡ്രൈ ഫ്രൂട്‌സ് കഴിയ്ക്കാവുന്ന ഭക്ഷണങ്ങളാണ്. ഇവ ആരോഗ്യത്തിനു നല്ലതാണ്.

പാല്‍

പാല്‍

പാല്‍ കൊണ്ടുണ്ടാക്കിയ ഡെസെര്‍ട്ടുകള്‍ ഒഴിവാക്കുക. ഇത് അസിഡിറ്റിയുണ്ടാക്കും. മാത്രമല്ല, കൊഴുപ്പും കൂടുതലായിരിയ്ക്കും.

തന്തൂരി റൊട്ടി, ചപ്പാത്തി

തന്തൂരി റൊട്ടി, ചപ്പാത്തി

തന്തൂരി റൊട്ടി, ചപ്പാത്തി പോലുള്ളവ കഴിയ്ക്കാം. ഇത് വയറിന് സുഖം നല്‍കുകയും ചെയ്യും.

ബിരിയാണി

ബിരിയാണി

ബിരിയാണി റംസാന്‍ കാലത്തെയും ഇസ്ലാമിന്റെയും പ്രധാന ഭക്ഷണമാണ്. എന്നാല്‍ തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍ നെയ്യും അരിയും ഇറച്ചിയുമെല്ലാം കലര്‍ന്ന ഇത് ഒഴിവാക്കുന്നതായിരിയ്ക്കും നല്ലത്.

English summary

What To Eat And Avoid For Iftar

What to eat for Iftar that will not impact your weight? It is a difficult question. Here are some healthy fasting foods for Ramzan to try out,
Story first published: Saturday, July 5, 2014, 11:45 [IST]
X
Desktop Bottom Promotion