Latest Updates
-
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ
ക്യാന്‍സര്‍ വന്നാല്‍ പ്രതിരോധിയ്ക്കാം
ക്യാന്‍സര്‍ ഇന്ന് ജലദോഷവും പനിയും പോലെ പടര്‍ന്നു പിടിയ്ക്കുന്ന ഒരു രോഗമായി മാറിക്കഴിഞ്ഞിരിയ്ക്കുന്നു. എന്നാല്‍ ഇത് പനിയും ജലദോഷവും പോലെ എളുപ്പത്തില്‍ ഭേദമാകുന്ന ഒരു രോഗവുമല്ല. നേരത്തെ കണ്ടത്തെി ചികിത്സ തേടിയില്ലെങ്കില്‍ മരണം വരെ വരുത്തി വയ്ക്കുന്ന ഒരു രോഗമാണിത്.
എന്തിനേയും പോലെ ക്യാന്‍സര്‍ വരാതെ തടയുന്നതാണ് വന്നു കഴിഞ്ഞ് ചികിത്സ തേടുന്നതിനേക്കാള്‍ കൂടുതല്‍ നല്ലത്. എ്ന്നാല്‍ വന്നു കഴിഞ്ഞാല്‍ ഇതിനെതിരെ പോരാടുകയും വേണം.
ക്യാന്‍സര്‍ ഒരിക്കല്‍ വന്നാല്‍ പിന്നെ ഇതിനെ പ്രതിരോധിയ്ക്കുയെന്നതാണ് പ്രധാനം. ക്യാന്‍സറിനെ പ്രതിരോധിയ്ക്കാനുള്ള പല വഴികളിലൊന്ന് ഫിറ്റായിരിയ്ക്കുകയെന്നതാണ്. ഇതിന് വലിയ ബുദ്ധിമുട്ടൊന്നുമില്ല. ചെയ്യാനുള്ള മനസും ഇത് നടപ്പാക്കാനുള്ള ഇച്ഛാശക്തിയും വേണമെന്നു മാത്രം.
ഫിറ്റ് ആന്റ് ഫൈറ്റ് ക്യാന്‍സര്‍ തന്ത്രങ്ങള്‍ നോക്കൂ,

ഉറങ്ങുക
ആവശ്യത്തിനുള്ള സമയം ഉറങ്ങുകയെന്നത് ക്യാന്‍സറിനെ ചെറുക്കാനുള്ള പല വഴികളിലൊന്നാണ്. ഇത് രോഗവിമുക്തിയ്ക്കുള്ള വിവിധ വഴികളിലൊന്നാണ്.

ഡയറ്റ്
ഡയറ്റ് വളരെ പ്രധാനം. ക്യാന്‍സര്‍ വരുത്തുന്നതും ഒഴിവാക്കുന്നതുമായ വിവിധ ഭക്ഷണങ്ങളുണ്ട്. ക്യാന്‍സറിനെ ചെറുക്കാന്‍ കഴിവുള്ള ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തിയ ഡയറ്റ് പിന്തുടരുക.

മാനസിക പിന്തുണ
ഇൗ രോഗം വരുന്ന ഘട്ടത്തില്‍ മാനസിക പിന്തുണ അത്യാവശ്യമാണ്. ഇതിന് നിങ്ങളെ സഹായിക്കുന്ന കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഈ ഘട്ടത്തില്‍ അത്യാവശ്യമാണ്.

കൗണ്‍സിലിംഗ്
രോഗം മാനസികമായി തളര്‍ത്തിയിട്ടുണ്ടെങ്കില്‍ കൗണ്‍സിലിംഗ് പോലുള്ളവ ഗുണം ചെയ്യും.

പോഷകങ്ങള്‍
പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണം കഴിയ്ക്കുക. ക്യാന്‍സറിനെ പ്രതിരോധിയ്ക്കാന്‍ ശരീരത്തിന് ശക്തി വേണ്ടത് വളരെ പ്രധാനമാണ്.

ഇച്ഛാശക്തി
ഇതിനെ പ്രതിരോധിയ്ക്കുമെന്ന് മനസില്‍ ഉറപ്പിയ്ക്കുക. നിങ്ങള്‍ക്ക് ചെയ്യാവുന്ന കാര്യങ്ങള്‍ മാത്രം മനസില്‍ ഉറപ്പിയ്ക്കുക. നിങ്ങളെക്കൊണ്ടു സാധിയ്ക്കാത്ത കാര്യങ്ങള്‍ ചെയ്യാമെന്നു കരുതുന്നത് മാനസിക അസ്വസ്ഥത വരുത്തും.

പൊസറ്റീവ് ചിന്തകള്‍
പൊസറ്റീവ് ചിന്തകള്‍ വളരെ പ്രധാനം. ഇത് ക്യാന്‍സറിനെ ചെറുക്കാന്‍ ശാരീരികമായും മാനസികമായും ശക്തി നല്‍കും.

നിങ്ങള്‍ക്കിഷ്ടമുള്ള കാര്യങ്ങള്‍
ക്യാന്‍സറെന്നു കരുതി നിങ്ങള്‍ക്കിഷ്ടമുള്ള കാര്യങ്ങള്‍ ഉപേക്ഷിയ്ക്കേണ്ട. ഇവ നിങ്ങള്‍ക്ക് ഉന്മേഷവും ആത്മവിശ്വാസവും നല്‍കും.

ചങ്ങാതിയായി കുരുതുക
നിങ്ങളുടെ ശരീരത്തെ നിങ്ങളുടെ ചങ്ങാതിയായി കുരുതുക. ശരീരത്തെ മനസിലാക്കുക.



Click it and Unblock the Notifications
