Latest Updates
-
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത
സ്കിന്‍ ക്യാന്‍സര്‍ തടയാം
ക്യാന്‍സറുകളില്‍ സ്കിന്‍ ക്യാന്‍സര്‍ പ്രധാനപ്പെട്ട ഒന്നാണ്. മറ്റേതു ക്യാന്‍സറുകളെപ്പോലെയും സ്കിന്‍ ക്യാന്‍സര്‍ തുടക്കത്തില്‍ കണ്ടെത്തിയാല്‍ പരിഹാരിയ്ക്കാന് എളുപ്പമാകും. അല്ലെങ്കില്‍ ഇത് ജീവന് തന്നെ കൊണ്ടുപോവുകയും ചെയ്യും.
സ്കിന്‍ ക്യാന്‍സര്‍ തടുക്കാന്‍ കഴിയാത്ത രോഗമാണെന്നു കരുതരുത്. ചില മുന്‍കരുതലുകളെടുത്താല്‍ ഇത് തടയാന്‍ സാധിയ്ക്കുക തന്നെ ചെയ്യും.
സ്കിന്‍ ക്യന്‍സര്‍ തടയാന്‍ ചെയ്യാവുന്ന ചില കാര്യങ്ങളെക്കുറിച്ചറിയൂ,

പുറത്തിറങ്ങുമ്പോള്‍, പ്രത്യേകിച്ച് വെയിലത്തിറങ്ങുമ്പോള്‍ എസ്പിഎഫ് സംരക്ഷണമുള്ള സണ്‍സ്ക്രീന്‍ ശീലമാക്കുക. രണ്ടു മണിക്കൂര്‍ കൂടുമ്പോള്‍ ഇതു വീണ്ടും പുരട്ടുകയും വേണം. കാരണം സണ്‍സ്ക്രീന്‍ ഗുണം രണ്ടു മണിക്കൂര്‍ നേരത്തേയ്ക്കാണ് നില നില്ക്കുക.

കഠിനമായ വെയിലും ചൂടുമുള്ള സമയങ്ങളില്‍ പുറത്തിങ്ങുന്നത് കഴിയുമെങ്കില്‍ ഒഴിവാക്കുക. പ്രത്യേകിച്ച് ഉച്ച മുതല്‍ വൈകുന്നേരം വരെയുള്ള സന്ദര്‍ഭങ്ങളില്‍.
തൊപ്പി, ശരീരത്തെ ചൂടില്‍ നിന്നും സംരക്ഷിയ്ക്കുന്ന വസ്ത്രങ്ങള്‍ എന്നിവ ധരിയ്ക്കുക.
ആകാശം മേഘാവൃതമാണെങ്കില്‍ ഇതിലൂടെ 80 ശതമാനം അള്‍ട്രാവയലറ്റ് രശ്മികള്‍ക്കും സഞ്ചരിയ്ക്കാന്‍ സാധിയ്ക്കുമെന്നാണ് പഠനങ്ങള്‍ തെളിയിച്ചിരിയ്ക്കുന്നത്. ഇതുകൊണ്ടുതന്നെ വെയിലില്ലെങ്കിലും സണ്‍സ്ക്രീന്‍ ഉപയോഗിയ്ക്കാന്‍ മറക്കരുത്.

കുഞ്ഞുങ്ങളെ വെയിലിലും ചൂടിലും കഴിവതും കൊണ്ടുപോകരുത്. അല്പം മുതിര്‍ന്ന കുട്ടികളെങ്കില്‍ ഇവര്‍ക്കായുള്ള സണ്‍സ്ക്രീനുകള്‍ ലഭ്യമാണ്. ഇത് ഉപയോഗിയ്ക്കാം. ശരീരം മുഴുവന്‍ മൂടുന്ന തരത്തിലെ വസ്ത്രങ്ങള്‍ ധരിയ്ക്കുക.

ശരീരത്തിലെ മറുകുകള്‍ക്ക് നിറവ്യത്യാസമോ വലിപ്പവ്യത്യാസമോ ഉണ്ടോയെന്നു ശ്രദ്ധിയ്ക്കുക. ഇത് ചിലപ്പോള്‍ സ്കിന്‍ ക്യാന്‍സര്‍ ലക്ഷണമാകാം.

ചുണ്ടുകളില്‍ എസ്പിഎഫ് സംരക്ഷണമുള്ള ലിപ് ഗ്ലോസ് ഉപയോഗിയ്ക്കാം.
സൂര്യാഘാതം, സണ്‍ടാന്‍ എ്ന്നിവയേല്ക്കാതെ ശ്രദ്ധിയ്ക്കുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications

