Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം!
ഊര്‍ജം വര്‍ദ്ധിപ്പിയ്ക്കാം
ഊര്‍ജം, ഇതു നല്കുന്ന ശക്തി വളരെ പ്രധാനമാണ്. ശരീരത്തിന്റെയും മനസിന്റെയും ആരോഗ്യത്തിനു മാത്രമല്ല, നല്ലൊരു ജീവിതത്തിനും ദിവസവും ചെയ്യേണ്ട പ്രവൃത്തികള്ക്കുമെല്ലാം ഊര്‍ജം പരമപ്രധാനം തന്നെ.
ഊര്ജമില്ലാത്തതും ഇതു മൂലമനുഭവപ്പെടുന്ന ക്ഷീണവും തളര്ച്ചയുമെല്ലാമാണ് പലരുടേയും പ്രശ്നം.
നിങ്ങള്‍ക്ക് പ്രകൃതിദത്തമായി ഊര്‍ജം നല്കുന്ന ചില കാര്യങ്ങളെക്കുറിച്ചറിയൂ,

ഭക്ഷണം
ഭക്ഷണം കഴിയ്ക്കേണ്ടത് എനര്‍ജിയ്ക്കു പ്രധാനം, വെറുതെ ഭക്ഷണം കഴിച്ചാല്‍ പോരാ, ഊര്‍ജം നല്കുന്ന ആരോഗ്യദായകമായ ഭക്ഷണങ്ങള്‍ കഴിയ്ക്കണം.

ബ്രേക്ഫാസ്റ്റ്
ബ്രേക്ഫാസ്റ്റ് പ്രധാനം. ഒരു കാരണവശാലും ഇത് ഒഴിവാക്കരുത്. നാരുകളും പോഷകഗുണങ്ങളും അടങ്ങിയ പ്രാതല്‍ പ്രധാനം.

വിശ്രമം
ആവശ്യത്തിനു വിശ്രമം വേണം. ശരീരം റീചാര്‍ജാകാന്‍ ഇത് അത്യാവശ്യം.

നടക്കുന്നത്
നടക്കുന്നത് ശരീരത്തില്‍ ഊര്ജമുല്പാദിപ്പിയ്ക്കുന്ന ഏറ്റവും ലളിതമായ വ്യായാമമാണ്. 10 മിനിറ്റു നടക്കുന്നത് ശരീരത്തില്‍ രണ്ടു മണിക്കൂറിനുള്ള ഊര്‍ജം നല്‍കും.

യോഗ
രാവിലെ യോഗ ചെയ്തു നോക്കൂ, ശരീരത്തില്‍ എനര്‍ജി നിറയുന്നത് നിങ്ങള്‍ക്ക് അനുഭവിച്ചറിയാം.

പൊസറ്റീവിറ്റി
പൊസറ്റീവ് ചിന്തകളും പൊസറ്റീവിറ്റിയുമെല്ലാം ഊര്‍ജം നല്‍കും. ഇത്തരക്കാരുടെ കൂട്ടത്തില്‍ ചെലവഴിയ്ക്കുക.

മഗ്നീഷ്യം
ശരീരത്തിലെ മഗ്നീഷ്യം തോത് താഴുന്നത് ഊര്‍ജം കുറയ്ക്കും. ഇത് പരിഹരിയ്ക്കാന്‍ മഗ്നീഷ്യമടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കുക.

ചെറിയൊരു മയക്കം
ശരീരത്തിന് വല്ലാതെ തളര്‍ച്ച തോന്നിയാല്‍, കൂടുതല്‍ അധ്വാനിച്ചാല്‍, തലച്ചോറിനെക്കൊണ്ടു കൂടുതല്‍ പണി ചെയ്യിച്ചാല്‍ ചെറിയൊരു മയക്കം നിങ്ങളുടെ ഊര്‍ജം തിരികെ കൊണ്ടുവരും.

സ്ട്രെസ്
സ്ട്രെസ് നിങ്ങളിലെ ഊര്‍ജം കെടുത്തും. മനസിനേയും ശരീരത്തേയും ഒരുപോലെ ക്ഷീണിപ്പിയ്ക്കും. സ്ട്രെസിനെ അകറ്റാനുള്ള വഴികള്‍ പരീക്ഷിയ്ക്കുക.

ദേഷ്യം
നിങ്ങള്‍ക്കറിയാമോ, ദേഷ്യം നിങ്ങളെ വല്ലാതെ ക്ഷീണിപ്പിയ്ക്കും. എനര്‍ജി കുറയ്ക്കും. ദേഷ്യം നിയന്ത്രിയ്ക്കുക.

വെള്ളം
ഭക്ഷണം കഴിച്ചതു കൊണ്ടുമാത്രമായില്ല, നല്ലപോലെ വെള്ളം കുടിയ്ക്കുകയും വേണം. ശരീരത്തിന് ഊര്‍ജം ലഭിയ്ക്കാന്‍ ഇത് അത്യാവശ്യമാണ്.



Click it and Unblock the Notifications
