Latest Updates
-
ചൂട് കടുക്കുന്നു; വെയിലത്ത് ഇറങ്ങുമ്പോൾ ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കല്ലേ! -
കത്തുന്ന വെയിലിൽ തളരരുത്; സൂര്യാഘാതത്തെ പ്രതിരോധിക്കാൻ വീട്ടിലുണ്ടാക്കാം ഈ അത്ഭുത പാനീയം! -
ഡൽഹിയിൽ 44 ഡിഗ്രി ചൂട്; വ്യായാമം ചെയ്യുന്നവർക്ക് എട്ടിന്റെ പണി കിട്ടാതിരിക്കാൻ ഈ മുൻകരുതലുകൾ വേണം! -
ഉഷ്ണതരംഗം: ഗർഭിണികളും പിസിഒഎസ് ഉള്ളവരും ഈ തെറ്റുകൾ ചെയ്താൽ അപകടം ഉറപ്പ്! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; വീട്ടിലിരുന്ന് പരീക്ഷിക്കാവുന്ന ഈ വഴികൾ അറിഞ്ഞോ? -
ഏപ്രിൽ 22 പഞ്ചാംഗം: പുണർതം നക്ഷത്രത്തിന്റെ കരുത്തിൽ ഇന്ന് കൈവെക്കുന്നതെല്ലാം നേട്ടമാകും, രാശിഫലം ഇങ്ങനെ -
ജീവിതം മാറിമറിയാൻ ഇനി മണിക്കൂറുകൾ മാത്രം; 2026-ലെ അപൂർവ്വ രാജയോഗങ്ങൾ ആർക്കൊക്കെ? -
ഏപ്രിൽ 22 രാശിഫലം: പണവും കരിയറും തിളങ്ങും, ഭാഗ്യം തേടിയെത്തുന്ന ആ 4 രാശികൾ ഇവയാണ്! -
2026 ഏപ്രിൽ 22 നക്ഷത്രഫലം: ഗ്രഹനിലയിലെ ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വലിയ വഴിത്തിരിവാകുമോ? -
രാശിഫലം: ഗ്രഹനില മാറുന്നു, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം; നിങ്ങളുടെ രാശിഫലം അറിയാം
ലംഗ്‌സിന്റെ ആരോഗ്യം നില നിര്‍ത്തൂ
ശ്വാസകോശം ശക്തമായ ഒരു അവയവമാണ്. മതിയായ ശ്രദ്ധ കൊടുത്താൽ ജീവിതകാലം മുഴുവൻ കുഴപ്പമില്ലാതെയിരിക്കും. അപൂർവ്വം അവസരങ്ങളിലല്ലാതെ ശ്വാസകോശം കാര്യമായി ഒരു പ്രശ്നമുണ്ടാക്കില്ല. ബാഹ്യമായ ആക്രമണങ്ങളാലല്ലാതെ യാതൊരു തകരാറുമുണ്ടാക്കാത്ത അവയവമാണിത്.
പ്രായത്തിനനുസരിച്ച് ശ്വാസകോശത്തെ ആരോഗ്യകരമായി നിലനിർത്തേണ്ടതുണ്ട്. അതിനുള്ള മാർഗ്ഗങ്ങളാണ് ചുവടെ ചേർക്കുന്നത്.

പുകവലി
ശ്വാസകോശത്തിന് നൽകാവുന്ന ഏറ്റവും വലിയ ദ്രോഹമാണ് പുകവലി. പുകവലിയുടെ കാര്യത്തിൽ സുരക്ഷിതമായ അളവ് എന്നൊന്നുമില്ല. കൂടുതൽ വലിക്കുന്തോറും ശ്വാസകോശ അർബുദത്തിനും സി.ഒ.പി.ഡിക്കും കൂടുതൽ സാധ്യത വരുന്നു..കടുത്ത ബ്രോങ്കൈറ്റിസും എംഫിസേമയും ഇതിൽ ഉൾപ്പെടും. പുകവലി അന്തരീക്ഷത്തിലൂടെ പകരുന്നതിനാൽ അടുത്ത് നിൽക്കുന്ന ആൾക്കും ദോഷകരമാണ്. സിഗരറ്റ് മാത്രം ഉപേക്ഷിച്ചാൽ പോരാ മരിജുവാന, പൈപ്പ് , സിഗാർ തുടങ്ങിയവയും ശരീരത്തിന് ഹാനികരമാണ്.

ശുദ്ധമായ വായു
ആരോഗ്യത്തിന് ഹാനികരമായ വായുമലിനീകരണമുള്ള സ്ഥലത്ത് ഇന്നും 155 മില്ല്യനിലധികം ആളുകൾ ജീവിക്കുന്നു. ആസ്തമ , സി.ഓ.സി.ഡി പോലുള്ള അസുഖങ്ങൾക്ക് പുറമെ മരണത്തിനും വായുമലിനീകരണം കാരണമാവും. വായുമലിനീകരണത്തിന് എതിരായ നിയമങ്ങൾ പ്രോൽസാഹിപ്പിക്കുന്നതിനുളള പ്രതികരണപരിപാടികളിൽ നിങ്ങളും ഭാഗഭാക്കാവുക. വ്യക്തിപരമായി വൈദ്യുതി ഉപയോഗം കുറക്കുക, വാഹനപുകമലിനീകരണത്തിന് എതിരായ കാര്യങ്ങൾ എന്നിവ നിങ്ങൾക്കും ചെയ്യാനാവും.

വ്യായാമം
ശ്വാസകോശത്തെ ബലപ്പെടുത്തുന്നവയല്ല വ്യായാമങ്ങൾ. മറിച്ച് അതിലധികവും പ്രയോജനകരമാണ്. നിങ്ങളുടെ ശ്വാസകോശത്തിന്റെി ഫിറ്റ്നെസ്സിന് അനുസരിച്ച് ഹൃദയത്തിലേക്കും മസിലുകളിലേക്കുമുള്ള ഓക്സിജൻ എത്തിക്കുന്നതിന്റെി തോതും വർദ്ധിക്കും. തീവൃമായ ശ്വാസകോശരോഗമുള്ളവർക്ക് വ്യായാമം പ്രധാനമാണ്. എല്ലാവിധ സഹായവും നിങ്ങളുടെ ശ്വാസകോശത്തിന് കിട്ടേണ്ടതുണ്ട്. തണുപ്പ്കാലത്ത് ആസ്തമയുടെ ലക്ഷണങ്ങൾ കാണുന്നുവെങ്കിൽ സ്കാർഫോ ആവരണമോ ഉപയോഗിച്ച് മുഖം നന്നായി മൂടേണ്ടതുണ്ട്.

വീടിന് പുറത്തെ വായുമലിനീകരണം
ചില പ്രദേശങ്ങളിൽ പ്രത്യേകിച്ച് വേനൽക്കാലത്ത് ഓസോൺ പോലുള്ള പ്രശ്നങ്ങൾ പുറത്ത് ചിലവഴിക്കുന്നത് തടസ്സമായേക്കാം. ശ്വാസകോശപ്രശ്നങ്ങളുള്ളവർ ഇവിടങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കണം.

വീടിനകത്തെ വായു
വായുമലിനീകരണം എന്നത് വീടിന് പുറത്തെ മാത്രം പ്രശ്നമല്ല. വിറക് കത്തിക്കൽ, തീകായുന്ന സഥലങ്ങൾ മോൾഡ്, പെറ്റ് ടാൻഡർ, നിർമ്മാണവസ്തുക്കൾ, എന്തിന് ചില മെഴുകുതിരികളും എയർ ഫ്രെഷേഴ്സും വരെ പ്രശ്നങ്ങളുണ്ടാക്കും. വായു ശുദ്ധീകരണിയുടെ ഉപയോഗം, വെന്റിലേഷൻ അധികരിപ്പിക്കൽ, സ്രോതസ്സുകൾ നശിപ്പിക്കൽ എന്നിവയിലൂടെ ഇവ പരിഹരിക്കാം. പൊടികൾ മാറ്റാൻ സാധിക്കുമെങ്കിലും എയർക്ലീനേഴ്സ് വായുവിന് കൂടുതൽ മാറ്റങ്ങളൊന്നും വരുത്തില്ല.

ആരോഗ്യകരമായ ഭക്ഷണം
ആന്രി ഓക്സിഡന്റുകൾ അടങ്ങിയ ഭക്ഷണം ശ്വാസകോശത്തിന് ഉത്തമമാണ്.

ജോലി ചെയ്യുമ്പോൾ
നിർമ്മാണ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ശ്വാസകോശത്തിന് പല പ്രശ്നങ്ങളുമുണ്ടാവാൻ സാധ്യതയുണ്ട്. പെയിന്റ് അവശിഷ്ടങ്ങൾ, പൊടി, കണികകൾ, ഡീസൽ അവശിഷ്ടങ്ങൾ. ആവശ്യത്തിന് സംരക്ഷണകവചങ്ങൾ നൽകുന്നുവെങ്കിൽ അത് നിർബന്ധമായി ഉപയോഗിക്കണം. ഇല്ലെങ്കിൽ ബന്ധപ്പെട്ട സർക്കാർ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തണം.

സുരക്ഷിതമായ ഉൽപന്നങ്ങൾ
വൃത്തിയാക്കൽ, ഹോബികൾ, വീട് നവീകരണം തുടങ്ങിയ പല പ്രവൃത്തികളിലും ശ്വാസകോശത്തിന് ഹാനികരമാവുന്ന പല ഘടകങ്ങളുമുണ്ടാവും. മികച്ച ഉൽപന്നങ്ങൾ വാങ്ങിയും, നല്ല ജനലുകളുള്ള പ്രദേശത്ത് നിന്നും, പൊടി മൂടി ഉപയോഗിച്ചും പരമാവധി ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുക. ഓയിലുകളിൽ അധിഷ്ഠിതമായ പെയിന്റുകൾ ഒഴിവാക്കുക. ഇവ വൊളാറ്റയിൽ ഓർഗാനിക് കോമ്പൗണ്ടുകൾ നിർമ്മിക്കും. പകരം വെള്ളത്തിലധിഷ്ഠിതമായ പെയിന്റുകൾ ഉപയോഗിക്കുക. ശുചീകരണ ഉൽപന്നങ്ങളായ അമോണിയ ബ്ലീച്ച് പോലുള്ളവയിൽ ഹാനികരമായ വസ്തുക്കളുണ്ടാവും. വാങ്ങുന്നതിന് മുമ്പ് ലേബൽ വായിച്ചു മനസ്സിലാക്കുക.

റാഡോൺ അളവ് നോക്കുക
യൂറേനിയം വിഘടിച്ച് ഭൂപ്രതലത്തിൽ നിന്ന് പുറപ്പെടുന്ന പ്രകൃതിദത്തമായ റേഡിയോ ആക്ടീവ് വാതകമാണ് റാഡോൺ. തറയിലും മതിലുകളിലും ഉള്ള വിള്ളലുകൾ വഴി ഇത് വീടിനകത്തേക്ക് കേറാം. പുകവലിക്കാത്തവരിലും ശ്വാസകോശാർബുദത്തിന് കാരണമാവുന്ന വാതകമാണിത്. പുകവലി കഴിഞ്ഞാൽ ശ്വാസകോശാർബുദത്തിന് കാരണമാവുന്ന ഏറ്റവും വലിയ ഘടകമാണിത്. വീട് നന്നായി പരിപാലിക്കുക. റാഡോണിന് അനുവദിക്കപ്പെട്ടിരിക്കുന്ന സുരക്ഷാപരിധിയില്ലാത്തതിനാൽ പരമാവധി കുറക്കാൻ ശ്രമിക്കുക.



Click it and Unblock the Notifications











