Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ടെസ്റ്റോസ്റ്റിറോണ് അളവു കുറയുന്നുവെങ്കില്...
ശാരീരിക പ്രവര്ത്തനങ്ങള് ശരിയായ രീതിയില് നടക്കുന്നതിന് പല ഘടകങ്ങളും വളരെ പ്രധാനമാണ്. ഇതില് ഹോര്മോണുകള്ക്കും മുഖ്യസ്ഥാനമുണ്ട്.
സ്ത്രീ പുരുഷ ശരീരത്തില് പ്രത്യേകം ഹോര്മോണുകള് കാണപ്പെടുന്നു. ഇത് അതാതു ശാരീരിക പ്രവര്ത്തനങ്ങള്ക്ക് പ്രധാനമാണ്. സ്ത്രീ ശരീരത്തില് ചെറിയ തോതില് പുരുഷഹോര്മോണും നേരെ മറിച്ചും സാധാരണവുമാണ്. സ്ത്രീകളിലെ പ്രൊജസ്ട്രോണ് എന്ന ഹോര്മോണ് ആര്ത്തവം, ഗര്ഭകാലം, പ്രസവം തുടങ്ങിയവയില് പ്രധാന പങ്കു വഹിയ്ക്കുന്നു.
ഇതുപോലെ പുരുഷഹോര്മോണ് എന്നറിയപ്പെടുന്ന ടെസ്റ്റോസ്റ്റിറോണ് പുരുഷലൈംഗികതയ്ക്കും രോമവളര്ച്ചയ്ക്കും വളരെ പ്രധാനമാണ്.
ടെസ്റ്റോസ്റ്റിറോണ് അളവ് കുഠയുന്നത് പുരുഷ വന്ധ്യതയുള്പ്പെടെയുള്ള പല പ്രശ്നങ്ങള്ക്കും കാരണമാകാറുണ്ട്.
ടെസ്റ്റോസ്റ്റിറോണ് കുറവെങ്കില് ചില ലക്ഷണങ്ങളും പ്രത്യക്ഷമാണ്. ഇവയെന്തൊക്കെയെന്നു നോക്കൂ,

സെക്സ്
സെക്സ് താല്പര്യവും കഴിവും കുറയുന്നത് ടെസ്റ്റോസ്റ്റിറോണ് അളവു കുറഞ്ഞുവെന്നു കാണിയ്ക്കുന്നു.

ഡിപ്രഷന്
ടെസ്റ്റോസ്റ്റിറോണ് ഹോര്മോണ് കുറവ് ഡിപ്രഷനുള്ള ഒരു പ്രധാന കാരണമാണ.്

ഊര്ജം
ഈ ഹോര്മോണിന്റെ കുറവ് ഊര്ജക്കുറവിന് ഇട വരുത്തും. ക്ഷീണത്തിനുള്ള കാരണമാകും.

ഉറക്കമില്ലായ്മ
ഉറക്കമില്ലായ്മ ടെസ്റ്റോസ്റ്റിറോണ് ഹോര്മോണ് കുറവിന്റെ മറ്റൊരു ലക്ഷണമാണ്.

ശക്തി
ടെസ്റ്റോസ്റ്റിറോണ് കുറവ് പുരുഷന്മാരില് ശക്തിക്കുറവിന് വഴിയൊരുക്കും.

ടൈപ്പ് 2 പ്രമേഹം
ടൈപ്പ് 2 പ്രമഹത്തിനുള്ള ഒരു കാരണമാണ് ടെസ്റ്റോസ്റ്റിറോണ് കുറവ്.

തൈറോയ്ഡ്
ഹോര്മോണ് തോത് ശരിയല്ലാത്തത് തൈറോയ്ഡ് പ്രശ്നങ്ങള്ക്കും വഴിയൊരുക്കും.

അമിതവണ്ണം
അമിതവണ്ണം ടെസ്റ്റോസ്റ്റിറോണ് ഹോര്മോണിന്റെ മറ്റൊരു പാര്ശ്വഫലം കൂടിയാണ്.

സ്ഖലനം
സ്ഖലനം കുറയുന്നത് ടെസ്റ്റോസ്റ്റിറോണ് ഹോര്മോണ് കുറയുമ്പോള് വരുന്ന ഒന്നാണ്.

ഉദ്ധാരണക്കുറവ്
ടെസ്റ്റോസ്റ്റിറോണ് കുറവ് ഉദ്ധാരണക്കുറവിന് കാരണമാകും.

വൃഷണങ്ങള് ചുരുങ്ങുന്നത്
വൃഷണങ്ങള് ചുരുങ്ങുന്നത് ടെസ്റ്റോസ്റ്റിറോണ് ഹോര്മോണിന്റെ അളവു കുറയുന്നതിന്റെ ഒരു ലക്ഷണം കൂടിയാണ്.

പുരുഷ വന്ധ്യത
പുരുഷ വന്ധ്യതയ്ക്കുള്ള ഒരു പ്രധാന കാരണമാണിത്.



Click it and Unblock the Notifications
