Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
തടി കുറയുന്നില്ലേ, കാരണങ്ങളിതാ....
ശരീര ഭാരം കുറയ്ക്കാനുള്ള ശ്രമത്തിലാണോ നിങ്ങള്‍, എന്തെല്ലാം ഭക്ഷണക്രമങ്ങള്‍ പരീക്ഷിച്ചു നോക്കിയിട്ടും ഫലമില്ലേ? ഭക്ഷണമല്ല മറിച്ച് നിങ്ങളുടെ ആരോഗ്യമാണ് പ്രശ്നം.
ശരീരം ഭാരം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെടാനുള്ള കാരണങ്ങളും അവയുടെ ലളിതമായ പരിഹാരങ്ങളുമാണ് താഴെ പറയുന്നത്.

ഉറക്കം
നിങ്ങള്‍ക്ക് മതിയായ ഉറക്കം ലഭിച്ചില്ല എങ്കില്‍ ശരീരത്തിലെ ഹോര്‍മോണുകള്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കില്ല. ഇത് ശരീര പ്രവര്‍ത്തനങ്ങളെ ബാധിക്കുകയും ക്രമേണ ശരീര ഭാരം കൂടുകയും ചെയ്യും. നിങ്ങള്‍ നന്നായി ഉറങ്ങിയില്ല എങ്കില്‍ ഭക്ഷണം ശരിയായ രീതിയില്‍ ദഹിക്കില്ല. കൂടാതെ ഉറക്കം കുറവുള്ളവര്‍ രാത്രിയില്‍ ലഘു ഭക്ഷണങ്ങള്‍ കഴിക്കുകയും കാപ്പി കുടിക്കുകയും ചെയ്യുന്നത് പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാക്കും.
വിഷാദം
ഇവിടെ പ്രശ്നം രണ്ട് മടങ്ങാണ്. പലര്‍ക്കും ഭക്ഷണത്തോട് വൈകാരികമായ ബന്ധം ഉണ്ട്. നിരാശയും വിഷാദവും ഉണ്ടാകുമ്പോള്‍ കൂടുതല്‍ ഭക്ഷണം കഴിക്കുന്നവരുണ്ട്. വിഷാദം കുറയ്ക്കാനുള്ള മരുന്നുകളും വിശപ്പ് കൂട്ടും. സന്തോഷം വരുമ്പോഴും ചിലര്‍ നന്നായി കഴിക്കും.
സമ്മര്‍ദ്ദം
സമ്മര്‍ദ്ദത്തിന് കാരണമാകുന്ന അഡ്രിനാലിന്‍ എന്ന ഹോര്‍മോണ്‍ ഉയരുമ്പോള്‍ വിശപ്പിന് കാരണമാകുന്ന കോര്‍ട്ടിസോള്‍ ശരീരം ഉത്പാദിപ്പിക്കും. സമ്മര്‍ദ്ദം ഉയരുന്നതിനനുസരിച്ച് അനാരോഗ്യകരമായ ഭക്ഷണങ്ങള്‍, കലോറി കൂടിയ ലഘു ഭക്ഷണങ്ങള്‍, മദ്യം എന്നിവ കഴിക്കാന്‍ പ്രേരണ തോന്നും. സമ്മര്‍ദ്ദം നിങ്ങളെ ഉദാസീനരാക്കും . ഈ ഘടകങ്ങള്‍ എല്ലാം ശരീര ഭാരം കൂട്ടും.
തൈറോയിഡ്
ഹൈപ്പോതൈറോയിഡിസം അഥവ തൈറോയിഡിന്റെ പ്രവര്‍ത്തന കുറവ് ശരീര പ്രവര്‍ത്തനങ്ങള്‍ സാവധാനത്തിലാക്കും. പരിശോധനയിലൂടെ് കണ്ടെത്തിയില്ലെങ്കില്‍ ഇത് പലരുടെയും ശരീര ഭാരം കൂടുന്നതിന് കാരണമാകാറുണ്ട്. ചികിത്സയിലൂടെ ഹോര്‍മോണ്‍ നില സന്തുലിതമാവുകയും ശരീര ഭാരം സാധാരണ നിലയില്‍ എത്തുകയും ചെയ്യും.
പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം
പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം സ്ത്രീകളിലെ അമിത വണ്ണത്തിന് കാരണമാകാറുണ്ട്. പ്രമേഹം ഉള്ളവരിലെ പോലെ ഇവരും ഇന്‍സുലീന്‍ പ്രതിരോധിക്കും. ഈ പ്രശ്നം ഉള്ളവര്‍ക്ക് ഓവറിയിലെ പുരുഷ ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണ്‍ സ്ത്രീ ഹോര്‍മോണായ ഈസ്ട്രൊജനാക്കി മാറ്റാന്‍ വിഷമം അനുഭവപ്പെടും. ശരീരത്തില്‍ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് ഉയരുന്നത് ശരീര ഭാരം കൂട്ടും. ഇന്‍സുലീന്‍ പ്രതിരോധിക്കുന്നത് മൂലം ശരീരത്തിന് ലഭ്യമാകുന്ന കലോറി ശരിയായ രീതിയില്‍ ഉപയോഗിക്കാന്‍ കഴിയാതെ വരുന്നു.
രാത്രി വൈകിയുള്ള ഭക്ഷണം
ഒരേ കലോറിയടങ്ങിയ ഭക്ഷണമാണ് കഴിക്കുന്നതെങ്കിലും കിടക്കുന്നതിന് ഒന്നോ രണ്ടോ മണിക്കൂര്‍ മുമ്പ് കഴിക്കുന്നവരില്‍ നേരത്തെ കഴിക്കുന്നവരിലും ശരീര ഭാരം കൂടുമെന്ന് പഠനങ്ങള്‍ പറയുന്നു. ഇതിന് കാരണം ശരീരത്തിന് അറിയാം നിങ്ങള്‍ സജീവമല്ല എന്ന് അതിനാല്‍ കലോറി സൂക്ഷിച്ച് വയ്ക്കുകയും ഇത് കൊഴുപ്പായി മാറുകയും ചെയ്യും. ഇങ്ങനെ സൂക്ഷിക്കുന്ന കൊഴുപ്പ് വീണ്ടും ഊര്‍ജമായി മാറാന്‍ ധാരാളം സമയമെടുക്കും.
കാര്‍ബോഹൈഡ്രേറ്റ് കുറയ്ക്കുക
ആരോഗ്യത്തോടെ ഇരിക്കുന്നതിന് സമീകൃതാഹാരം ആവശ്യമാണ്. എന്നാല്‍ ശരീര ഭാരം പെട്ടെന്ന് കുറയ്ക്കുന്നതിന് നമ്മളില്‍ പലരും കാര്‍ബോഹൈഡ്രേറ്റിന്റെ അളവില്‍ കുറവ് വരുത്തും. നമ്മള് എന്തെങ്കിലും ഭക്ഷണത്തില്‍ നിന്നും ഒഴിവാക്കിയാല്‍ ശരീത്തിന് അതിനോടുള്ള ആഗ്രഹം കൂടും. ഊര്‍ജമായി മാറ്റുന്നതിന് ശരീരത്തിന് ഏറ്റവും ആവശ്യമായ ഘടകമാണ് കാര്‍ബോഹൈഡ്രേറ്റ്സ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
