Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
മദ്യാസക്തിയുടെ ലക്ഷണങ്ങള്‍
ശരിയാണ്, ജീവിതം ഇപ്പോള്‍ ഏറെ സമ്മര്‍ദ്ദം നിറഞ്ഞതാണ്. ദൈനംദിന ജീവിതത്തിലെ സമ്മര്‍ദ്ദങ്ങളെ ഉദ്യോഗസ്ഥര്‍ നേരിടുന്ന രീതികള്‍ പലരീതിയിലാണ് പ്രകടമാകുന്നത്. ഇത് വളര്‍ന്നു വരുന്ന ഒരു പ്രവണതയാണ്.
പബ്ബുകളില്‍ സാധാരണയിലും കൂടുതല്‍ സമയം ചെലവഴിച്ചാണ് ചിലര്‍ ജോലിസ്ഥലത്തെ സമ്മര്‍ദ്ദങ്ങളില്‍ നിന്നും രക്ഷ നേടുന്നത്. വെള്ളിയാഴ്ച രാത്രികള്‍ പലരും മദ്യപാനത്തിന് മാത്രമായി നീക്കി വച്ചിരിക്കുകയാണ്. പ്രവര്‍ത്തി ദിവസങ്ങളില്‍ ബിയര്‍ കൊണ്ട് തൃപ്തി പെടും.
ഈ ശീലം നിങ്ങള്‍ക്കും പരിചിതമാണോ? ഈ ശീലങ്ങള്‍ സ്ഥിരമാക്കുന്നത് മദ്യാസക്തിയിലേക്ക് നിങ്ങളെ നയിച്ചേക്കാം.
മദ്യാസക്തിയുടെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയാല്‍ ഇത് പൂര്‍ണമായി നിങ്ങളെ കീഴ്പെടുത്തും മുമ്പ് രക്ഷ നേടാന്‍ ശ്രമിക്കുക
മദ്യാസക്തിയുടെ പ്രധാന ലക്ഷണങ്ങള്‍

1. സമയം എന്തു തന്നെയായാലും ദിവസത്തിലെപ്പോഴും മദ്യപിക്കാന്‍ തോന്നുക.കഴിക്കുന്ന മദ്യത്തിന്റെ അളവില്‍ നിയന്ത്രണമില്ലാതിരിക്കുക
2. എഴുന്നേല്‍ക്കുമ്പോഴെ മദ്യം വേണമെന്നു തോന്നുക. ഇത് യഥാര്‍ത്ഥമല്ല എന്ന് തോന്നും. എന്നാല്‍, മദ്യാസക്തി കൂടിയവര്‍ രാവിലെ മുതല്‍ തന്നെ മദ്യപിക്കാന്‍ ആഗ്രഹിക്കുന്നവരാണ്.
3. മദ്യപിച്ച് കഴിയുമ്പോള്‍ നിങ്ങള്‍ ഉയരങ്ങളിലാണന്ന തോന്നലുണ്ടാകും . ഇത് യഥര്‍ത്ഥ സ്ഥിതി മറന്നതായി തോന്നിപ്പിക്കും. എന്നാല്‍, പിന്നീട് മനസ്സിലാകും പ്രശ്നങ്ങളില്‍ നിന്നും നിങ്ങള്‍ക്ക് ഓടിപോകാനാകില്ല എന്ന്.
4. വിയര്‍ക്കല്‍, വിറക്കല്, സ്വാദില്ലായ്മ, വികാരവിക്ഷോഭം തുടങ്ങിയ ലക്ഷണങ്ങള്‍ മദ്യാസക്തിയുള്ളവര്‍ക്ക് മദ്യം കിട്ടാതിരുന്നാല്‍ ഉണ്ടാകും.
5.ദിവസേനയുള്ള പ്രവൃത്തികളില്‍ നിന്നും സമൂഹത്തില്‍ നിന്നും മദ്യാസക്തി നിങ്ങളെ അകറ്റും.
6. മദ്യാസക്തിയെ തുടര്‍ന്ന് നിങ്ങളുടെ പ്രതാപം നഷ്ടമാവുകയും സുഹൃത്തുക്കള്‍ ഒറ്റപ്പെടുത്തി തുടങ്ങുകയും ചെയ്യും. ഇത് തിരിച്ചറിഞ്ഞാല്‍ ജീവിതത്തിലേക്ക് മടങ്ങിയെത്താന്‍ ശ്രമം തുടങ്ങുക.
മദ്യാസക്തി കുടംബങ്ങളെ തകര്‍ക്കുകയും പാപ്പരാക്കുകയും ചെയ്യും. നിങ്ങള്‍ക്ക് സ്വയം നിയന്ത്രണമുണ്ടെങ്കില്‍ വല്ലപ്പോഴും മദ്യപിക്കുന്നത് ഹാനികരമാവില്ല. നിങ്ങളുടെ ഉത്തരവാദിത്തത്തെ കുറിച്ച് ഓര്‍മ്മ ഉണ്ടായിരിക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
