Latest Updates
-
ഒളിമ്പിക് ദിനത്തിൽ തുടങ്ങാം; വെറും 12 മിനിറ്റ് കൊണ്ട് വയറിലെ കൊഴുപ്പ് കുറയ്ക്കുന്ന അത്ഭുത വർക്കൗട്ട്! -
ജൂൺ 23: ഇന്ന് വൈകുന്നേരം സംഭവിക്കുന്ന അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
മഴക്കാലത്ത് ചർമ്മം വിയർത്ത് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്തെ ജലദോഷവും ചുമയും മാറ്റാൻ വീട്ടിലുണ്ട് അത്ഭുത പരിഹാരങ്ങൾ! -
നീറ്റ് പരീക്ഷാ സമ്മർദ്ദം അലട്ടുന്നുണ്ടോ? മനസ്സിനെ ശാന്തമാക്കാൻ ഈ 5 വഴികൾ പരീക്ഷിക്കൂ! -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്ത് പിസിഒഎസ് വേദനയും ഗർഭകാല അസ്വസ്ഥതകളും കുറയ്ക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം
വിശപ്പടക്കാന്‍ ചില സൂപ്പര്‍ ഫുഡുകള്‍
ശരീരഭാരം കൂട്ടുക, കുറയ്ക്കുക, നിലവിലുള്ളത് പോലെ നിലനിര്‍ത്തുക എന്നിവയൊക്കെ തീര്‍ച്ചയായും അല്പം പരിശ്രമം ആവശ്യമുള്ളവയും എന്നാല്‍ പ്രകടമായ ഫലം നല്കുന്നവയുമാകും.
ചിലപ്പോഴൊക്കെ അമിതമായ വിശപ്പ് നമ്മെ കീഴടക്കുകയും ലഘുഭക്ഷണങ്ങളും, ഉയര്‍ന്ന തോതില്‍ കലോറിയും കാര്‍ബോഹൈഡ്രേറ്റും അടങ്ങിയ ഭക്ഷണങ്ങളും കഴിക്കാനുള്ള സാഹചര്യമുണ്ടാകുകയും അങ്ങനെ ശരീരഭാരം കൂടുകയും ചെയ്യും.
ശരീരഭാരം കൂടാതെ തന്നെ വിശപ്പ് മാറ്റാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. എന്നാല്‍ ഭാരം കൂടാതിരിക്കാന്‍ മാത്രമല്ല ഏറെ ആരോഗ്യകരവുമാണ് ഇവ.

ആപ്പിള്‍
ആപ്പിള്‍ ദിവസേന കഴിക്കുന്നത് ഡോക്ടറെ അകറ്റി നിര്‍ത്തുക മാത്രമല്ല വിശപ്പിനെയും സമര്‍ത്ഥമായി തടയും. ലയിക്കുന്ന ഫൈബറും, പെക്ടിനും അടങ്ങിയ ഫലവര്‍ഗ്ഗമാണ് ആപ്പിള്‍. ഈ ഫൈബറുകള്‍ ചവച്ചരയ്ക്കാന്‍ സമയമെടുക്കും. വിശപ്പിന് ശമനം ലഭിക്കുമ്പോള്‍ വയറില്‍ നിന്ന് തലച്ചോറിലേക്ക് സന്ദേശങ്ങള്‍ അയക്കപ്പെടുകയും, അത് വഴി അമിതമായി കഴിക്കുന്നത് തടയാനും സാധിക്കും.

ഇഞ്ചി
ഇഞ്ചി വിശപ്പ് നിയന്ത്രിക്കാനും, വിശപ്പ് മാറ്റാനും സഹായകരമാണ്. ഇഞ്ചി കഴിക്കുന്നത് ഒരു ഉത്തേജകമായി ഗ്ലൂക്കോസില്‍ കൂടി പ്രവര്‍ത്തിക്കുകയും രക്തപ്രവാഹത്തിലൂടെ ശരീരത്തിന് ഊര്‍ജ്ജം ലഭിക്കുകയും ചെയ്യും.

ഓട്ട്സ്
കലോറി കുറഞ്ഞ ഓട്ട്സ് കഴിക്കുന്നത് തൃപ്തി നല്‍കും. ഇത് വെള്ളത്തില്‍ കുതിരുകയും ദഹനസമയത്ത് അളവ് കൂടുകയും ചെയ്യും. അതിനാല്‍ വയറ് നിറഞ്ഞെന്ന തോന്നലുണ്ടാവും.

തൈര്
വിശപ്പിന് ശമനം നല്‍കുകയും, വളര്‍ച്ചക്ക് സഹായിക്കുന്നതുമായ തയാമൈന്‍ എന്ന ഘടകം തൈരിലുണ്ട്. ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നത് വഴി രോഗങ്ങളെ ചെറുക്കാനും, ശരീരഭാരം കൂടുന്നത് തടയാനും തൈര് സഹായിക്കും.

മുട്ട
വയര്‍ നിറഞ്ഞു എന്ന തോന്നല്‍ ഏറെ നേരത്തേക്ക് നല്കാന് സഹായിക്കുന്നതാണ് മുട്ട. വിശപ്പകറ്റിനിര്ത്താനും, ദഹനത്തെ ത്വരിതപ്പെടുത്തുന്ന ഗ്രെലിന്‍ എന്ന ഹോര്‍മോണിനെ തടയാനും മുട്ട കഴിക്കുന്നത് സഹായിക്കും. മുട്ടയിലടങ്ങിയ സമൃദ്ധമായ പ്രോട്ടീന്‍ വിശപ്പിന് ശമനം നല്‍കും.

മസാലകള്‍
ഭക്ഷണങ്ങള്‍ക്ക് എരിവ് പകരാന്‍ മാത്രമല്ല ദഹനത്തെ നിയന്ത്രിക്കാനും, ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കാനും മസാലകള്‍ സഹായിക്കും.

പയര്‍
പയറുകളും, ധാന്യങ്ങളും കോംപ്ലക്സ് കാര്‍ബോഹൈഡ്രേറ്റ്സ് അടങ്ങിയവയാണ്. സ്റ്റാര്‍ച്ചും, ദഹനത്തെ സാവധാനമാക്കുന്ന ഒലിഗോസാച്ചറൈഡ്സും അടങ്ങിയവയാണിവ. ഇവയിലെ പ്രോട്ടീനും, ഫൈബറും വയര്‍ വേഗത്തില്‍ കാലിയാകുന്നത് തടയുകയും ഏറെ നേരം വയര്‍ നിറഞ്ഞിരിക്കുന്നെന്ന തോന്നല്‍ നല്‍കുകയും ചെയ്യും.

അവൊക്കാഡോ
ആരോഗ്യപ്രദമായ മോണോ സാച്ചുറേറ്റഡ് ഫാറ്റി ആഡിഡുകളും, ഫൈബറും അടങ്ങിയതാണ് അവൊക്കാഡോ. ഇവ ദഹിക്കാന്‍ ഏറെ നേരമെടുക്കും എന്നതിനാല്‍ വിശപ്പ് ഏറെ സമയത്തേക്ക് അനുഭവപ്പെടില്ല.

ഡാര്‍ക്ക് ചോക്കലേറ്റ്
ഡാര്‍ക്ക് ചോക്കലേറ്റുകള്‍ 70 ശതമാനവും ദഹനത്തെ സാവധാനമാക്കുകയും, വിശപ്പ് തോന്നാതിരിക്കാന്‍ സഹായിക്കുകയും ചെയ്യും. ഒരു കഷ്ണം ഡാര്‍ക്ക് ചോക്കലേറ്റിന് തന്നെ നിങ്ങളുടെ വിശപ്പിനെ തല്കാലത്തേക്ക് ശമിപ്പിക്കാന്‍ സഹായിക്കും.

മത്സ്യം
പ്രോട്ടീനും, ഒമേഗ 3 ഫാറ്റി ആസിഡും സമൃദ്ധമായി അടങ്ങിയതാണ് മത്സ്യം. ഇതിലെ പോളിഅണ്‍സാച്ചുറേറ്റഡ് ഫാറ്റി ആസിഡ് ഹോര്‍മോണ്‍ മാറ്റങ്ങളെ വര്‍ദ്ധിപ്പിക്കുകയും വിശപ്പിന് ശമനം നല്‍കുകയും ചെയ്യും.

ച്യുയിങ്ങ് ഗം
ശ്വാസത്തില്‍ ഉന്മേഷം പകരാന്‍ മാത്രമല്ല വിശപ്പിനെ നിയന്ത്രിക്കാനും ച്യുയിങ്ങ് ഗം സഹായിക്കും. വിശപ്പ് കുറയ്ക്കുകയും അതു വഴി ശരീരഭാരം കുറയ്ക്കാനും ച്യുയിങ്ങ് ഗം ഫലപ്രദമാണ്.

ചണവിത്ത്
ഫൈബര്‍, ഒമേഗ 3 ഫാറ്റി ആസിഡ്, പ്രോട്ടീന്‍ എന്നിവയാല്‍ സമ്പുഷ്ടമാണ് ചണവിത്ത്. ഈ ചെറിയ കുരുക്കള്‍ അധികം സ്ഥലമൊന്നും വയറ്റിലെടുക്കില്ലെങ്കിലും വിശപ്പിനെ ഫലപ്രദമായി നിയന്ത്രിക്കും.

ഗ്രീന്‍ ടീ
ഗ്രീന്‍ ടീയിലെ കാറ്റെകോലാമൈന്സ് എന്ന ഘടകം വിശപ്പിനെ ശമിപ്പിക്കാന്‍ ഉത്തമമാണ്. ഗ്രീന്‍ ടീയിലെ പോളിഫെനോല്‍ എന്ന ഘടകം കൊഴുപ്പ് കുറയ്ക്കാന്‍ ഫലപ്രദമാണ്.

ടോഫു
സോയാബീന്‍ മില്‍ക്കില്‍ നിന്ന് തയ്യാറാക്കുന്ന ടോഫു പ്രോട്ടീന്‍, വിറ്റാമിന്‍ ഇ, ഐസോഫ്ലേവന്‍, കാല്‍സ്യം, ഇരുമ്പ് എന്നിവ അടങ്ങിയതും കൊളസ്ട്രോള്‍ രഹിതവുമാണ്. കാര്‍ബോഹൈഡ്രേറ്റിന്റെ അളവ് തീരെ കുറഞ്ഞ ടോഫു സസ്യാഹാരികള്‍ക്ക് പ്രോട്ടീന്‍ ലഭിക്കാന്‍ ഏറെ ഫലപ്രദമാണ്.

ബദാം
ഏതാനും ബദാം പരിപ്പുകള്‍ കഴിക്കുന്നത് അനാരോഗ്യകരമായ ലഘുഭക്ഷണങ്ങളില്‍ നിന്ന് അകന്ന് നില്‍ക്കാനും, വിശപ്പ് ശമിപ്പിക്കാനും ഉത്തമമാണ്.

പുതിന
പുതിന ഇലക്ക് വിശപ്പ് ശമിപ്പിക്കാന്‍ മികച്ച കഴിവാണുള്ളത്. പുതിന ഇല ചേര്‍ത്ത് ചായയുണ്ടാക്കിയോ, എതെങ്കിലും ഭക്ഷണവിഭവങ്ങളില്‍ ചേര്‍ത്തോ കഴിക്കാം.

ഇലക്കറികള്‍
ജലാംശവും, ഫൈബറും ധാരാളമായി അടങ്ങിയതാണ് ഇലക്കറികള്‍. ഏറെ നേരത്തേക്ക് വയര്‍ നിറഞ്ഞിരിക്കാന്‍ ഇലക്കറികള്‍ സഹായിക്കും.

വെള്ളം
വിശപ്പ് ശമിപ്പിക്കാന്‍ വെള്ളം ഏറെ സഹായിക്കും. നിശ്ചിതമായ ഇടവേളകളില്‍ വെള്ളം കുടിക്കുക. ഇത് വഴി ശരീരത്തില്‍ ആവശ്യത്തിന് ജലാംശം നിലനിര്‍ത്താനും, അവയവങ്ങളെ ശുദ്ധീകരിക്കാനും സാധിക്കും.

ബീന്‍സ്
ഫൈബറും പ്രോട്ടീനും ധാരാളമായി അടങ്ങിയതാണ് ബീന്‍സ്. ഇവയില്‍ കലോറി കുറവുമാണ്. ഏറെ നേരത്തേക്ക് വിശപ്പില്ലാതിരിക്കാന്‍ ബീന്‍സ് കഴിക്കാവുന്നതാണ്.



Click it and Unblock the Notifications