Latest Updates
-
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും! -
ഉഷ്ണതരംഗം വരുന്നു; ചൂടിനെ തുരത്താൻ ഈ പാനീയങ്ങൾ മതി -
വേനൽക്കാല വ്യായാമം: കഠിനമായ ചൂടിൽ തളരാതെ ഫിറ്റ്നസ് നിലനിർത്താം -
ഉഷ്ണതരംഗം വരുന്നു; ഗർഭിണികളും പിസിഒഎസ് ഉള്ളവരും സൂക്ഷിക്കണം! -
രാശിഫലം: ഈ 3 രാശിക്കാർക്ക് ഇന്ന് തൊഴിൽരംഗത്ത് വൻ കുതിച്ചുചാട്ടം -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് അപ്രതീക്ഷിത ധനയോഗം; നിങ്ങളുടെ രാശിഫലം അറിയാം -
രാശിഫലം: മേടസംക്രാന്തിയിൽ ജീവിതം മാറ്റിമറിക്കാൻ ഈ 12 രാശിക്കാർക്ക് സാധിക്കുമോ? -
വിഷു പുലരിയിൽ ഭാഗ്യം തെളിയുമോ? ഈ നക്ഷത്രക്കാർക്ക് വരുന്നത് വൻ മാറ്റങ്ങൾ -
വിഷുഫലം 2026: ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണകാലം; 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലം -
രാശിഫലം: ഏപ്രിൽ 13-ന് ഭാഗ്യം തേടിയെത്തുന്ന രാശിക്കാർ ഇവർ
നിങ്ങളുടെ കുടല് വൃത്തിയാക്കൂ...
ദഹന വ്യവസ്ഥയുടെ ഭാഗമായ വന്‍കുടലാണ്, വെള്ളം, ഉപ്പ്, വിറ്റാമിനുകള്‍, ന്യൂട്രിയന്റുകള്‍ എന്നിവ ദഹിക്കാത്ത ഭക്ഷണത്തില്‍ നിന്ന് ആഗിരണം ചെയ്യുകയും, ചെറുകുടലില്‍ ദഹിക്കാത്ത ഭക്ഷണങ്ങള്‍ ദഹിപ്പിക്കുകയും, ശരീരത്തില്‍ നിന്ന് ഖരമാലിന്യങ്ങള്‍ നീക്കം ചെയ്യുകയും ചെയ്യുന്നത്.
ഇത് ശരിയായി പ്രവര്‍ത്തിക്കാതെ വന്നാല്‍ വിഷാംശങ്ങളെ ഇല്ലാതാക്കുന്നതിന് പകരം ആഗിരണം ചെയ്യാന്‍ തുടങ്ങും. ഇതുവഴി തലവേദന, മലബന്ധം, ഭാരം കൂടല്‍, വയര്‍ ചീര്‍ക്കല്‍, കരുത്ത് കുറവ്, ക്ഷീണം, ഗുരുതര രോഗങ്ങള്‍ എന്നിവയ്ക്ക് ഇടയാക്കും.
ഭക്ഷണം ദഹിക്കാതെ വന്നാലും ഇത് സംഭവിക്കും. (ഇന്ന് നമ്മള് കഴിക്കുന്ന ഏറെ ഭക്ഷണങ്ങളും രാസവസ്തുക്കളും, പ്രസര്വേറ്റീവ്സും ചേര്‍ന്നവയാണ്.) ഇവ കുടലില്‍ ഒരു ശ്ലേഷ്മം ഉണ്ടാകാനിടയാക്കും. ഇത് ശരീരത്തില്‍ വിഷം എത്താനിടയാക്കുന്ന ടോക്സിനുകള്‍ ഉത്പാദിപ്പിക്കും.
എന്നിരുന്നാലും, കുടല് വൃത്തിയാക്കുക വഴി ദോഷകരമായ ടോക്സിനുകളെ അകറ്റാനും, ആരോഗ്യകരമായ ബാക്ടീരിയകള്‍ കുടലില്‍ വളരാനും സഹായിക്കും. ഇത് കരുത്ത് വര്‍ദ്ധിപ്പിക്കുകയും വിറ്റാമിനുകളുടെയും പോഷകങ്ങളുടെയും ആഗിരണം മെച്ചപ്പെടുത്തും. കുടല് വൃത്തിയാക്കാന്‍ പല മാര്‍ഗ്ഗങ്ങളുണ്ട്. എന്നാല്‍ ഇവയില്ഏറ്റവും ഉചിതമായവ വീട്ടില്‍ തന്നെ ചെയ്യാവുന്നവയാണ്.
ആരോഗ്യവാര്‍ത്തകള്‍ അതിവേഗമറിയാന്‍...ഈ ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യൂ....
കുടല് ശുദ്ധീകരിക്കാനുള്ള പത്ത് മാര്‍ഗ്ഗങ്ങളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. നിങ്ങള്‍ എതെങ്കിലും മരുന്ന് കഴിക്കുന്നയാളോ, ആരോഗ്യപ്രശ്നങ്ങളുള്ളവരോ ആണെങ്കില്‍ ഇവ ചെയ്യുന്നതിന് മുമ്പായി ഡോക്ടറുടെ ഉപദേശം തേടണം.

വെള്ളം
വെള്ളമാണ് കുടല് വൃത്തിയാക്കാനുള്ള ഏറ്റവും അനുയോജ്യമായ മാര്‍ഗ്ഗം. ദിവസം കുറഞ്ഞത് 10-12 ഗ്ലാസ്സ് വെള്ളം കുടിക്കണം. വെള്ളം പതിവായി കുടിക്കുന്നത് ശരീരത്തിലെ ദോഷകരമായ വിഷാംശങ്ങളെയും, മാലിന്യങ്ങളെയും പുറന്തള്ളാനുള്ള സ്വഭാവികമായ ദ്രാവകവും നനവും ശരീരത്തിന് ലഭ്യമാക്കും.

ആപ്പിള്‍ ജ്യൂസ്
കുടല് ശുദ്ധീകരണത്തിന് ഫലപ്രദമായ ഒന്നാണ് ഫ്രഷ് ആപ്പിള്‍ ജ്യൂസ്. പതിവായി ആപ്പിള്‍ ജ്യൂസ് കുടിക്കുന്നത് മലശോധന സുഗമമാക്കുകയും വിഷാംശങ്ങളെ നീക്കുകയും, കരളിന്റെയും ദഹനവ്യൂഹത്തിന്റെയും ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും.
1. അരിക്കാത്ത ഒരു ഗ്ലാസ്സ് ആപ്പിള്‍ ജ്യൂസ് കുടിച്ച് ദിവസം ആരംഭിക്കുക.
2. 30 മിനുട്ടിന് ശേഷം ഒരു ഗ്ലാസ്സ് വെള്ളം കുടിക്കുക.
3. ദിവസത്തില്‍ ഇത് പലപ്രാവശ്യം ചെയ്യുക. മൂന്ന് ദിവസം ഇത്തരത്തില്‍ തുടര്‍ച്ചയായി ചെയ്യുക. ഇതിനിടയില്‍ തന്നെ ഒരു ഗ്ലാസ്സ് പ്ലം ജ്യൂസും കുടിക്കാം. ഇത്തരത്തില്‍ കുടിക്കുന്ന അവസരത്തില്‍ കട്ടിയുള്ള ആഹാരങ്ങള്‍ ഒഴിവാക്കുക.

പച്ചക്കറി ജ്യൂസ്
സംസ്കരിച്ചതും വേവിച്ചതുമായ പച്ചക്കറികള്‍ ഒന്നോ രണ്ടോ ദിവസത്തേക്ക് ഒഴിവാക്കണം. കട്ടിയുള്ള ഭക്ഷണങ്ങള്‍ക്ക് പകരം ദിവസത്തില്‍ പലതവണ പച്ചക്കറി ജ്യൂസുകള്‍ കുടിക്കുക. ഇലക്കറികളില്‍ വിഷാംശം നീക്കം ചെയ്യാനുതകുന്ന ക്ലോറോഫില്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍, മിനറല്‍, അമിനോ ആസിഡ്, എന്‍സൈം എന്നിവയെല്ലാം ശരീരത്തിന് കരുത്തും ആരോഗ്യവും നല്‍കും. ഹെര്‍ബല്‍ ടീയും കുടിക്കാവുന്നതാണ്.
എന്‍സൈമുകള്‍ അടങ്ങിയിട്ടില്ലാത്തതിനാല്‍ റെഡിമെയ്ഡ് വെജിറ്റബിള്‍ ജ്യൂസുകള്‍ ഒഴിവാക്കുക. ഇവ ശരീരത്തില്‍ നിന്ന് മാലിന്യങ്ങള്‍ നീക്കാന്‍ ഫലപ്രദമല്ല. കാരറ്റ്, ബീറ്റ്റൂട്ട്, ചോളം, ചീര, കാബേജ് തുടങ്ങിയവയില്‍ നിന്നെല്ലാം ജ്യൂസുകള്‍ വീട്ടില്‍ തന്നെ ബ്ലൈന്‍ഡര്‍ ഉപയോഗിച്ച് നിര്‍മ്മിക്കാം.

തൈര്
കുടലിനെ ആരോഗ്യകരമായി നിലനിര്‍ത്താന്‍ ഫ്രഷായ തൈര് പതിവായി കഴിക്കുന്നത് നല്ലതാണ്. ഒരു പ്രോബയോട്ടിക് ആഹാരമായ തൈര് സജീവമായ ബാക്ടീരിയകള്‍ ഉള്‍ക്കൊള്ളുന്നതാണ്. ഇത് ദഹനം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. മലാശയ സംബന്ധമായ രോഗങ്ങളെ തടയാനും ഇത് ഫലപ്രദമാണ്.
തൈരിലെ കാല്‍സ്യത്തിന്റെ ഉയര്‍ന്ന അളവ് കുടലില്‍ കോശങ്ങള്‍ ഒരു പാളിയായി രൂപപ്പെടുന്നത് തടയും. ദനഹക്കുറവ്,വായുക്ഷോഭം, അസ്ഥിരമായ മലശോധന തുടങ്ങി പല പ്രശ്നങ്ങള്‍ക്കും തൈര് പരിഹാരമാണ്. തൈരില്‍ ആപ്പിള്‍, നാരങ്ങ, വാഴപ്പഴം എന്നിവ ചേര്‍ത്ത് കഴിക്കാം.

ചണവിത്ത്
ഒമേഗ 3 ഫാറ്റി ആസിഡിന്റെ മികച്ച ഉറവിടമായ ചണവിത്ത് ആന്റി ഓകസിഡന്റുകളും പ്രകൃതിദത്ത ഫൈബറും അടങ്ങിയതാണ്. ഇത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് കുടലിനെ ശുദ്ധീകരിക്കാന്‍ സഹായിക്കും. ചണവിത്ത് വെള്ളം ആഗിരണം ചെയ്യുകയും കുടലില്‍ വെച്ച് വികസിക്കുകയും ചെയ്യും. അതിലൂടെ കുടലിലെ വിഷാംശങ്ങള്‍, കഫം, മാലിന്യങ്ങള്‍ എന്നിവ നീക്കം ചെയ്യും. ക്യാന്‍സര്‍, ഹൃദയസംബന്ധമായ രോഗങ്ങള്‍, പ്രമേഹം എന്നിവ തടയാനും ഇത് ഉത്തമമാണ്.
സെറിയലുകള്‍, തൈര്, പഴങ്ങള്‍, മറ്റ് ആരോഗ്യകരമായ ഭക്ഷണങ്ങള്‍ എന്നിവയില്‍ ചേര്‍ത്ത് ചണവിത്ത് കഴിക്കാം. പെട്ടന്ന് ഫലം ലഭിക്കാന്‍ ഒരു ടേബിള്‍ സ്പൂണ്‍ ചണവിത്ത് ഒരു ഗ്ലാസ്സ് വെള്ളത്തില്‍ ചേര്‍ത്ത് പ്രാതലിന് 30 മിനുട്ട് മുമ്പും രാത്രി കിടക്കുന്നതിന് മുമ്പായും കുടിക്കുക.

ഉപ്പ്
1. ഒരു ടേബിള്‍ സ്പൂണ്‍ ഉപ്പ് ഒരു ഗ്ലാസ്സ് വെള്ളത്തില്‍ ചേര്‍ത്ത് തിളപ്പിക്കുക.
2. രാവില ആദ്യം തന്നെ ഇത് ചൂടോടെയോ, തണുപ്പിച്ചോ കുടിക്കുക.
3. അഞ്ച് മിനുട്ടിന് ശേഷം കിടന്ന് മൃദുവായി കുടലിന്റെ ഭാഗത്ത് വയറ്റില്‍ മസാജ് ചെയ്യുക. ഇത് മലശോധന പ്രോത്സാഹിപ്പിക്കുകയും ഉപദ്രവകരമായ വിഷാംശങ്ങള്‍, അടിഞ്ഞ് കൂടിയ മലം, പരാദങ്ങള്‍, ബാക്ടീരിയകള്‍ എന്നിവയെ കുടലില്‍ നിന്ന് പുറന്തള്ളും.
4. ഒരു മാസം അഞ്ച് തവണ ഇത് ചെയ്യുക.

കറ്റാര്‍വാഴ
വിഷാംശങ്ങളെ ഇല്ലാതാക്കാന്‍ സഹായിക്കുന്നതിനൊപ്പം കുടല് ശുദ്ധീകരിക്കാനും കറ്റാര്‍ വാഴ ഉത്തമമാണ്. ഇതിലെ ഔഷധ ഘടകങ്ങള്‍ കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുക മാത്രമല്ല തലവേദന, ചര്‍മ്മ രോഗങ്ങള്‍, അതിസാരം, വയര്‍ വേദന, മലബന്ധം തുടങ്ങിയവയ്ക്കും ഫലപ്രദമാണ്.ഒരു നാരങ്ങയുടെ നീര് കറ്റാര്‍ വാഴസത്തില് ചേര്‍ത്ത് ബ്ലെന്‍ഡറിലിട്ട് കലക്കി ജ്യൂസാക്കുക.
2. 2-3 മണിക്കൂര്‍ സമയത്തേക്ക് ഇത് ഫ്രിഡ്ജില്‍ സൂക്ഷിക്കുക.
3.ദിവസം പല തവണ വീതം കുറെ ദിവസം ഇത് കുടിക്കുക.

ഇഞ്ചി
എളുപ്പത്തില്‍ ലഭ്യമാകുന്ന ഇഞ്ചി വയര്‍ ചീര്‍ക്കല്‍ കുറച്ച് കുടലിന്റെ പ്രവര്‍ത്തനം സജഡീവമാക്കുകയും മാലിന്യങ്ങളും, ദോഷകരമായ വിഷാംശങ്ങളും പുറന്തള്ളുകയും ചെയ്യും. ദഹനരസങ്ങളെ ഉത്തേജിപ്പിക്കാന്‍ ഇത് ഫലപ്രദമാണ്.
* അരിഞ്ഞോ, നീരെടുത്തോ, ചെറിയ കഷ്ണങ്ങളായോ ഇഞ്ചി ഉപയോഗിക്കാം.
* ഒരു ടീസ്പൂണ്‍ ഇഞ്ചി നീരും, കാല് കപ്പ് നാരങ്ങ നീരും രണ്ട് കപ്പ് ചൂട് വെള്ളത്തിലേക്ക് ചേര്‍ക്കുക. രുചിക്ക് വേണ്ടി അല്പം തേനും ചേര്‍ക്കാം. ഇത് രണ്ടോ മൂന്നോ തവണയായി ദിവസം പല പ്രാവശ്യം കുടിക്കുക.
ശ്രദ്ധിക്കുക - ഗര്‍ഭിണികള്‍ക്ക് ഇഞ്ചി അനുയോജ്യമല്ല.

ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍
കുടലില്‍ നിന്ന് വിഷാംശങ്ങള്‍ നീക്കം ചെയ്യാന്‍ ഫൈബര്‍ ധാരാളമായി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാം. ഫൈബര്‍ മലത്തെ മൃദുവാക്കുകയും നല്ല ശോധന നല്‍കുകയും ചെയ്യും. ഇത് വഴി ശരീരത്തിലെ മാലിന്യങ്ങള്‍ ഫലപ്രദമായി പുറത്ത് പോകും. അതേ സമയം കുടല് സംബന്ധമായ പ്രശ്നങ്ങള്‍ക്ക് ഒരു പരിഹാരവുമാണ് ഫൈബര്‍ സമ്പുഷ്ടമായ ആഹാരങ്ങള്‍.
റാസ്പബെറി, പിയര്‍, ആപ്പിള്‍ തുടങ്ങിയ പഴങ്ങളും, ആര്‍ട്ടിചോക്സ്,കടല, ബ്രൊക്കോളി തുടങ്ങിയ പച്ചക്കറികളും ഫൈബര്‍ സമ്പുഷ്ടമാണ്. സെറിയലുകള്‍, ധാന്യങ്ങള്‍, പയര്‍,അണ്ടി വര്‍ഗ്ഗങ്ങള്‍ എന്നിവയും ഉയര്‍ന്ന തോതില്‍ ഫൈബര്‍ അടങ്ങിയവയാണ്.

നാരങ്ങ വെള്ളം
ഒരു നാരങ്ങയുടെ നീര് അല്പം ഉപ്പ്, തേന്‍ എന്നിവ ചേര്‍ത്ത് ഒരു ഗ്ലാസ്സ് ചെറുചൂടുള്ള വെള്ളത്തില്‍ ചേര്‍ക്കുക. രാവിലെ വെറും വയറ്റില്‍ ഇത് കുടിക്കുക. കൂടുതല്‍ കരുത്ത് ലഭിക്കാനും, മലശോധനക്കും, ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും ഇത് സഹായിക്കും. ഗര്‍ഭം ഉറപ്പിക്കാന്‍ ചില വഴികള്‍



Click it and Unblock the Notifications











