Latest Updates
-
ഭാദ്രപദ അമാവാസി 2026: സമയക്രമം ഇങ്ങനെ, ഈ കാര്യങ്ങളിൽ ജാഗ്രത വേണം! -
ഇന്ന് ഉച്ചയ്ക്ക് വെയിൽ കടുക്കും; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
നിമിഷ സജയന്റെയും രജിഷയുടെയും ബോഡി ട്രാൻസ്ഫോർമേഷൻ; ആരോഗ്യത്തോടെ ഭാരം കുറയ്ക്കാൻ താരങ്ങൾ പിന്തുടരുന്ന ആ രഹസ്യം ഇതാണ്! -
സെപ്റ്റംബർ 9: ചന്ദ്രന്റെ രാശിമാറ്റം, പണമിടപാടുകളിൽ അതീവ ജാഗ്രത; ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 9-15: ഈ 4 രാശിക്കാർക്ക് വൻ ഭാഗ്യം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സെപ്റ്റംബർ 9 നക്ഷത്രഫലം: ആയില്യം മാറി മകം ഉദിക്കുന്നു, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
സെപ്റ്റംബർ 9 രാശിഫലം: ഇന്ന് ഭാഗ്യം ആർക്കൊപ്പം? 12 രാശിക്കാരുടെയും സമ്പൂർണ്ണ ദിവസഫലം ഇതാ -
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ!
ആഹ്ലാദപൂര്‍ണ്ണമായ ജീവിതത്തിന്...!
ആഹ്ലാദകരമായി ദിവസങ്ങള്‍ ചെലവഴിക്കുക എന്നത് ലളിതമായ കാര്യമാണ്. സന്തുഷ്ടി എന്നതൊരു മാനസികാവസ്ഥയാണ്. ഇത് കണ്ടെത്തുക എന്നത് ചിന്തിക്കുന്നത് പോലെ അത്ര പ്രയാസമുള്ള കാര്യമല്ല.
മിക്കപ്പോഴും ആരോഗ്യവും സന്തുഷ്ടിയും ആനുപാതികമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതൊരു യാഥാര്‍ത്ഥ്യമാണ്. അക്കാരണത്താല്‍ തന്നെ നിങ്ങള്‍ക്ക് ആരോഗ്യമുണ്ടെങ്കില്‍ സന്തോഷവും കണ്ടെത്താനാവും. ആര്‍ക്കാണ് സന്തുഷ്ടിയോടെ ഇരിക്കുന്നത് ഇഷ്ടമല്ലാത്തത്. ഇത് അസാധ്യമായ കാര്യമാണെന്ന് കരുതേണ്ടതില്ല.
സന്തോഷത്തോടെയും ആരോഗ്യത്തോടെയും ജീവിക്കാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങളാണ് ഇവിടെ പറയുന്നത്.

ഭക്ഷണക്രമം
അടുത്തകാലത്ത് നടത്തിയ പഠനങ്ങളനുസരിച്ച് പ്രഭാത ഭക്ഷണത്തില്‍ പ്രോട്ടീന്‍ ധാരാളമായി ഉള്‍പ്പെടുത്തുന്ന സ്ത്രീകള്‍ വൈകുന്നേരം ഉയര്‍ന്ന അളവില്‍ കൊഴുപ്പും, പഞ്ചസാരയും അടങ്ങിയ ഭക്ഷണം കഴിക്കാന്‍ സാധ്യത കുറവാണ്. മുട്ടയില്‍ പ്രോട്ടീന്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. മുട്ടയുടെ മഞ്ഞക്കരുവില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ബി മാനസിക നിലയെ നിയന്ത്രിക്കാന്‍ സഹായിക്കും.

വ്യായാമം
വ്യായാമങ്ങള്‍ ഏറെ പ്രധാനപ്പെട്ടവയാണ്. രാവിലെ ജോഗിങ്ങിനോ, നടത്തത്തിനോ പോകുന്നത് ശരീരത്തിന് ഊര്‍ജ്ജം പകരുന്നതിനൊപ്പം മാനസികസുഖവും പ്രദാനം ചെയ്യും. അതിനാല്‍ പ്രഭാതത്തിലെ നടത്തം പതിവാക്കുക. ഇതുവഴി ദിവസം മുഴുവന്‍ ഊര്ജ്ജസ്വലതയോടെയിരിക്കാനാവും.

സൂര്യപ്രകാശം
സൂര്യപ്രകാശം ശരീരത്തിലേല്‍ക്കുന്നത് തടയാന്‍ എസ്.പി.എഫ് അടങ്ങിയ സണ്‍സ്ക്രീന്‍ ലോഷനോ, ക്രീമോ പുരട്ടുക. ഇത് സൂര്യപ്രകാശമേറ്റുള്ള കരുവാളിപ്പ് തടയും. വേനല്‍ക്കാലത്ത് ചര്‍മ്മസംരക്ഷണം പ്രധാനപ്പെട്ട കാര്യമാണ്.

അമിതഭക്ഷണം വേണ്ട
വീട്ടിലായാലും ജോലി സ്ഥലത്തായാലും ദാഹം അനുഭവപ്പെടുമ്പോള്‍ അതിനെ വിശപ്പായി കണക്കാക്കാറുണ്ടാകും. ധാരാളം വെള്ളം കുടിക്കുക. കഫീന്‍ അടങ്ങിയ പാനീയങ്ങള്‍ ഒഴിവാക്കുക. ഇവ വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും.

ച്യുയിങ്ങ് ഗം
മാനസിക സമ്മര്‍ദ്ധം അനുഭവപ്പെടുമ്പോള്‍ പഞ്ചസാര ചേരാത്ത ച്യുയിങ്ങ്ഗം ചവയ്ക്കുന്നത് ഉന്മേഷം നല്‍കും. ച്യുയിങ്ങ് ഗം ചവക്കുന്നത് വഴി ശബ്ദശല്യം കൊണ്ട് തലച്ചോറിനുണ്ടാകുന്ന അസ്വസ്ഥത കുറയ്ക്കാനാവുമെന്ന് പഠനങ്ങള്‍ പറയുന്നു.

കാറിലെ ഇരിപ്പ്
കാറോടിക്കാന്‍ ഡ്രൈവറുണ്ടെങ്കില്‍ പിന് സീറ്റിലിരിക്കുമ്പോള് ഒരു ടവ്വല്‍ ചുരുട്ടി നടുഭാഗത്തായി വെയ്ക്കുക. ഇത് കുനിഞ്ഞിരിക്കുന്നത് ഒഴിവാക്കാന്‍ സഹായിക്കും. ഇത് വഴി നടുവ്, കഴുത്ത് വേദനകള്‍ തടയാനുമാകും.

ഭക്ഷണം
വിറ്റാമിന്‍ എ, ഡി, ഇ, കെ എന്നിവ ശരീരത്തില്‍ ആഗിരണം ചെയ്യപ്പെടാന്‍ കൊഴുപ്പ് ആവശ്യമാണ്. വൈകുന്നേരം കഴിക്കുന്ന ഭക്ഷണത്തിലാവും ഇത് കൂടുതലുണ്ടാവുക. ഡോക്ടറോട് നിങ്ങളുടെ വിറ്റാമിന്‍ ഡിയുടെ അളവ് പരിശോധിക്കാന്‍ ആവശ്യപ്പെടാം. ചിലപ്പോള്‍ സപ്ലിമെന്റ് കഴിക്കേണ്ടതായി വരാം.

പാദസംരക്ഷണം
കിടക്കുന്നതിന് മുമ്പായി പാദങ്ങള്‍ 15 മിനുട്ട് ചൂടുവെള്ളത്തില്‍ വെയ്ക്കുക. ഇങ്ങനെ ചെയ്യുന്നത് വേദന അകറ്റുകയും, റിലാക്സ് ചെയ്യുകയും ചെയ്യും. ഇതിന് ശേഷം ക്രീമുകളോ, ലോഷനുകളോ തേച്ച് ചര്‍മ്മത്തിനെ നനവുള്ളതാക്കി നിര്‍ത്താം.

ഉറക്കമുണരല്‍
രാവിലെ ഉറക്കമുണരാനായി വെച്ച അലാറം നിര്‍ത്താന്‍ എഴുന്നേല്‍ക്കേണ്ടി വന്നാല്‍ അത് ഉറക്കം മാറാന്‍ സഹായിക്കും. രാവിലെ വൈകി എഴുന്നേല്‍ക്കുന്നത് ക്ഷീണവും അലസതയും തോന്നാനിടയാക്കും. അതിനാല്‍ തന്നെ നേരത്തേ എഴുന്നേല്‍ക്കുന്നത് ശീലമാക്കുക.



Click it and Unblock the Notifications
