Latest Updates
-
ഓഗസ്റ്റ് 21 സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്, ശ്രദ്ധിക്കേണ്ടത് എന്ത്? -
ഓഗസ്റ്റ് 21: സർവാർത്ഥ സിദ്ധി, രവി യോഗം; ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ ഇരട്ടി നേട്ടം! -
ഡെങ്കിപ്പനി ഭീതി വേണ്ട; കൊതുകുനിവാരിണികൾ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സുരക്ഷിതരാകാം -
തിരുവോണം 2026: മഹാബലിയെ വരവേൽക്കാൻ ഒരുങ്ങുകയാണോ? പൂജയ്ക്കും സദ്യയ്ക്കും കൃത്യമായ സമയം ഇതാ -
ഓണം യാത്രയും ഷോപ്പിംഗും പ്ലാൻ ചെയ്യുന്നുണ്ടോ? ബുധൻ ചിങ്ങം രാശിയിലേക്ക് മാറുന്നത് ശ്രദ്ധിക്കുക -
ഓണത്തിന് സ്വർണം വാങ്ങിയോ? വീട്ടിൽ സുരക്ഷിതമായി സൂക്ഷിക്കാൻ വാസ്തുവും സുരക്ഷാ ടിപ്പുകളും ഇതാ -
ഓണസദ്യ വിളമ്പുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! വാസ്തു പ്രകാരം ഊണുമുറി ക്രമീകരിക്കേണ്ടത് എങ്ങനെ? -
ഓണം ബോണസ് കൈകാര്യം ചെയ്യാൻ 'വാലറ്റ് വാസ്തു'; ഈ ചെറിയ മാറ്റങ്ങൾ സാമ്പത്തിക അച്ചടക്കം നൽകും -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു നിയമങ്ങൾ ഇതാ -
ഓണത്തിന് വിരുന്നുകാർ വരുമ്പോൾ വീട് വാസ്തുപ്രകാരം ഒരുക്കാം; ഈ ചെറിയ മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും!
പുരുഷസ്തനത്തിന് പരിഹാരങ്ങള്‍
സ്ത്രീകള്‍ക്ക് സ്തനവലിപ്പം ഭംഗിയാണെങ്കില്‍ പുരുഷന്മാര്ക്ക് ഇത് അഭംഗിയും അല്പം നാണക്കേടുമൊക്കെയാണെന്നു പറയാം.
സാധാരണ പുരുഷന്റെ നെഞ്ചില്‍ കൊഴുപ്പു കുറവായിരിയ്ക്കും. എന്നാല്‍ ചിലപ്പോള്‍ കൊഴുപ്പു കൂടുതല്‍ അടിഞ്ഞു കൂടുന്നതാണ് പുരുഷസ്തനത്തിനു കാരണമാകുന്നത്.
പുരുഷസ്തനത്തിനുള്ള ചില പരിഹാരമാര്ഗങ്ങളെക്കുറിച്ചറിയൂ,

കാര്‍ഡിയോ
നെഞ്ചിലെ കൊഴുപ്പു കുറയ്ക്കാതെ പുരുഷന്മാരിലെ സ്തനവലിപ്പവും കുറയില്ല. ഇതിന് കാര്‍ഡിയോ വ്യായാമങ്ങള്‍ നല്ല പരിഹാരമാണ്. ദിവസവും 20 മിനിറ്റ് ട്രെഡ്മില് വ്യ്ായാമഹങ്ങളെങ്കിലും ചെയ്യുന്നതു ശീലമാക്കുക.

കൊഴുപ്പു കുറഞ്ഞ ഡയറ്റ്
കാര്‍ബോഹൈഡ്രേറ്റുകളും കൊഴുപ്പു കുറഞ്ഞ ഡയറ്റ് ശീലമാക്കുക. ശരീരത്തിലെ മറ്റു ഭാഗങ്ങള്‍ക്കൊപ്പം നെഞ്ചിലെ കൊഴുപ്പും കുറയും.

നീന്തുന്നത്
പുരുഷസ്തനം കുറയ്ക്കാന്‍ പറ്റിയ നല്ലൊരു വ്യായാമമാണ് നീന്തുന്നത്.

എല്ലിപ്റ്റിക്കല്‍ സൈക്കിള്‍
എല്ലിപ്റ്റിക്കല്‍ സൈക്കിള്‍ മാറിടത്തിലെ കൊഴുപ്പു കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ്.

വെയറ്റ് ട്രെയിനിംഗ്
വെയറ്റ് ട്രെയിനിംഗ് വ്യായാമങ്ങള്‍ നെഞ്ചിലെ കൊഴുപ്പു കുറയ്ക്കാന്‍ സഹായി്കകും.

പുഷ് അപ് വ്യായാമങ്ങള്‍
പുഷ് അപ് വ്യായാമങ്ങള്‍ നെഞ്ചിലെ മസിലുകള്‍ക്ക് ഉറപ്പു നല്കാന് സഹായിക്കുന്നവയാണ്.

ശരിയായ പൊസിഷന്‍
വളഞ്ഞു നടക്കുകയും നില്‍ക്കുകയും ചെയ്യുന്ന പുരുഷന്മാര്ക്ക് നെഞ്ചിലെ മസിലുകള്‍ മുന്നോട്ടു തൂങ്ങാന്‍ സാധ്യതയേറെയാണ്. നിവര്ന്നിരിയ്ക്കാനും നില്ക്കാനുമെല്ലാം ശ്രദ്ധിയ്ക്കുക. ശരിയായ പൊസിഷന്‍ പുരുഷസ്തനം കുറയ്ക്കാന്‍ വളരെ പ്രധാനം.

മദ്യപാനം
നെഞ്ചിലെ കൊഴുപ്പു കൂട്ടുന്ന ഒന്നാണ് മദ്യപാനം. ഈ ശീലം ഉപേക്ഷിയ്ക്കുകയാണ് നല്ലത്.

ഡംബെല്‍ ഫ്ളൈസ്
ഡംബെല്‍ ഫ്ളൈസ് നെഞ്ചിന് രൂപഭംഗി നല്കുന്ന മറ്റരു വ്യായാമമാണ് ഡംബെല്‍ ഫ്ളൈസ്. ഇത് നിങ്ങളുടെ നെഞ്ചിന്റ് വിരിവ് വര്‍ദ്ധിപ്പിക്കുകയും ആകര്‍ഷകമാക്കുകയും ചെയ്യും. ഈ വ്യായാമം ചെയ്യുന്നതിന് ഒരു മേശയും ഡംബലോ മറ്റ് ഭാരമുള്ള വസ്തുക്കളോ ആവശ്യമാണ്.

ബെഞ്ച് പ്രെസ്
ബെഞ്ച് പ്രെസ് നെഞ്ചിലെ അമിത കൊഴുപ്പ് അകറ്റി ആകര്‍ഷകമാക്കാനുള്ള മറ്റൊരു വ്യായാമമാണ് ബെഞ്ച് പ്രെസ്. ഇന്‍ക്ലൈന്‍ഡ്, ഡിക്ലൈന്‍ഡ്, സ്ട്രെയ്റ്റ് എന്നിങ്ങനെ വിവിധതരത്തില്‍ ബെഞ്ച് പ്രെസ് ചെയ്യാന്‍ കഴിയും. നെഞ്ചിന് ശരിയായ ആകൃതി ലഭിക്കാന്‍ ഈ വ്യായാമമുറ സഹായിക്കും.

ടക്ക് ജംപ്
ടക്ക് ജംപ് കാല്‍മുട്ടുകള്‍ നെഞ്ചില്‍ തൊടത്തക്ക വിധത്തില്‍ ചാടുന്നതിനാണ് ടക്ക് ജംപ് എന്ന് പറയുന്നത്. തുടക്കക്കാര്‍ക്ക് ഇത് ചെയ്യുക പ്രയാസകരമായിരിക്കും.

ചിന് അപ്സ്
ചിന് അപ്സ് കഠിനമായ വ്യായാമമുറയാണ് ചിന് അപ്സ്. അതുകൊണ്ട് തന്നെ ചിന് അപ്സ് ചെയ്യാന്‍ അത്ര എളുപ്പമായിരിക്കില്ല. പക്ഷെ ഇത് നിങ്ങളുടെ ശരീരത്തിന് ശക്തി നല്‍കുകയും ശരീരം പേശിസമൃദ്ധവും ആകര്‍ഷകവും ആക്കുകയും ചെയ്യും.

സ്കിപ്പിംഗ്
സ്കിപ്പിംഗ് സ്തന വളര്‍ച്ച തടയാന്‍ സഹായിക്കുന്ന മറ്റൊരു വ്യായാമമാണ് സ്കിപ്പിംഗ്. നെഞ്ചിലെയും മറ്റു ശരീരഭാഗങ്ങളിലെയും അമിത കൊഴുപ്പ് ഒഴിവാക്കാന്‍ ഇത് 100 ശതമാനം ഫലപ്രദമാണ്.

ഓട്ടം
ഓട്ടം സ്തന വളര്‍ച്ച മൂലം ബുദ്ധിമുട്ടുന്ന പുരുഷന്മാര് ചെയ്യേണ്ട ഏറ്റവും പ്രധാനപ്പെട്ട വ്യായാമങ്ങളില്‍ ഒന്നാണ് ഓട്ടം. നിങ്ങളുടെ നെഞ്ചിലെ മാത്രമല്ല വയര്‍, അടിവയര്‍ തുടങ്ങിയ ശരീരഭാഗങ്ങളിലെ അമിത കൊഴുപ്പും ഇല്ലാതാക്കാന്‍ ഇത് സഹായിക്കും.



Click it and Unblock the Notifications