Latest Updates
-
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം -
2026 സെപ്റ്റംബർ 10 നക്ഷത്രഫലം: വ്യാഴാഴ്ചത്തെ ഭാഗ്യനിറവും നിർദ്ദേശങ്ങളും, നിങ്ങളുടെ നക്ഷത്രമേത്? -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഈ ബുധനാഴ്ച ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം -
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി: സ്വർണം വാങ്ങാൻ തിരക്കിടുമ്പോൾ ഇന്നത്തെ വില അറിയാം; കേരളത്തിലെയും മെട്രോ നഗരങ്ങളിലെയും നിരക്കുകൾ -
സർവാർത്ഥ സിദ്ധി യോഗം അവസാനിച്ചു; വൻ നേട്ടങ്ങൾക്കായി സെപ്റ്റംബർ 13-ലെ ഈ ശുഭമുഹൂർത്തം കാത്തിരിക്കൂ -
ഡെങ്കിപ്പനി കാലം: കൊതുകു കടിയിൽ നിന്ന് രക്ഷനേടാൻ റെപ്പല്ലന്റുകൾ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
ഫ്ലാറ്റിൽ ഇൻഡോർ ചെടികൾ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് കേൾക്കൂ -
വീടിന്റെ പ്രധാന വാതിൽ ഇങ്ങനെയാണോ? അമാവാസിക്കും ഗണേശ ചതുർത്ഥിക്കും മുൻപ് ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം കൂടും -
പിതൃപക്ഷം 2026: വീട്ടിൽ ലളിതമായി ശ്രാദ്ധം ചെയ്യാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
പിത്തരസം കുറയ്ക്കാനുള്ള മാര്‍ഗ്ഗങ്ങള്‍
കഴിക്കുന്ന ഭക്ഷണങ്ങള്‍ ദഹിപ്പിക്കാനും, ശരീരത്തിലെ വിഷാംശങ്ങള്‍ പുറന്തള്ളാനുമായി കരള്‍ ഉത്പാദിപ്പിക്കുന്ന ഒരു സ്രവമാണ് പിത്തരസം. കരളില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ഇത് പിത്താശയത്തിലാണ് ശേഖരിക്കപ്പെടുന്നത്. പിത്തരസത്തില്‍ 80-90% വെള്ളവും 10-20% ഉപ്പ്, കൊഴുപ്പ്, മ്യൂക്കസ്, നിര്‍ജ്ജീവമായ ഉപ്പ് എന്നിവയുമാണ്. പിത്തരസത്തിന്റെ ഉത്പാദനവും, വിസര്‍ജ്ജനവും ശരീരത്തിലെ ആവശ്യങ്ങള്‍ക്കനുസരിച്ചാണ്. പിത്തരസം കൂടുതലായുണ്ടാകുന്നത് കരളിന്റെ തകരാറ് മൂലമാണ്.
നിങ്ങളുടെ ഹൃദയം സുരക്ഷിതമോ?
പിത്തരസം അമിതമായാല്‍ ഛര്‍ദ്ദി, മനം പിരട്ടല്‍ എന്നിവയുണ്ടാകും. തെറ്റായ ഭക്ഷണശീലം, സ്ഥിരതയില്ലാത്ത ജീവിത ശൈലി, ദഹനസംബന്ധമായ പ്രശ്നങ്ങള്‍ എന്നിവയൊക്കെ പിത്തരസം കൂട്ടാനിടയാക്കും. പിത്തരസം കൂടിയാല്‍ മാനസിക സമ്മര്‍ദ്ദം, മൂഡിലുള്ള മാറ്റങ്ങള്‍ എന്നിവയും സംഭവിക്കാം. ഉയര്‍ന്ന പിത്തരസം കുറയ്ക്കാനുള്ള ചില മാര്‍ഗ്ഗങ്ങളെ പരിചയപ്പെടാം.

1. ജീവിത ശൈലി
പിത്തരസം അമിതമായി ഉത്പാദിപ്പിക്കപ്പെടുന്നത് ഛര്‍ദ്ദിയും, അസ്വസ്ഥതകളുമുണ്ടാക്കും. ആവശ്യത്തിലധികം ഭക്ഷണം കഴിക്കുന്നത് മൂലം പിത്തരസം കൂടുതലായി ഉത്പാദിപ്പിക്കപ്പെടാം. അതിനാല്‍ കഴിക്കുന്ന ആഹാരത്തിന്റെ അളവില്‍ ശ്രദ്ധിക്കണം. അതേ പോലെ തന്നെ കിടക്കുന്നതിന് തൊട്ടുമുമ്പ് ആഹാരം കഴിക്കുന്നത് ഒഴിവാക്കുക. ആവശ്യത്തിലധികം ഭക്ഷണം കഴിക്കാതിരിക്കുകയും, ഭക്ഷണത്തിന് സമയക്രമം പാലിക്കുകയും, ചെറിയ ഭാഗങ്ങളായി കഴിക്കുകയും ചെയ്യുക എന്നത് പിത്തരസം കുറയ്ക്കാന്‍ സഹായിക്കും.

2. കൊഴുപ്പുള്ള ഭക്ഷണങ്ങള്‍
ഭക്ഷണത്തിന്റെ അളവില്‍ ശ്രദ്ധിക്കുന്നത് പോലെ തന്നെ ഭക്ഷണത്തിന്റെ നിലവാരത്തിലും ശ്രദ്ധിക്കണം. അമിതമായി കൊഴുപ്പടങ്ങിയതും, എണ്ണയും പഞ്ചസാരയുമടങ്ങിയതുമായ ഭക്ഷണങ്ങള്‍ ദഹിക്കുന്നതിന് കൂടുതല്‍ സമയമെടുക്കും. ഇത് പിത്തരസം കൂടുതല്‍ ഉത്പാദിപ്പിക്കപ്പെടാന്‍ ഇടയാക്കും. ഇക്കാരണത്താല്‍ പിത്തരസം കുറയ്ക്കാന്‍ കൊഴുപ്പ് കുറഞ്ഞ ഭക്ഷണങ്ങള്‍ കഴിക്കുക. വെണ്ണ, പഞ്ചസാര എന്നിവ അമിതമായി അടങ്ങിയവയും, ജങ്ക് ഫുഡുകളും ഒഴിവാക്കുക.

3. വെള്ളം
പിത്തരസം അമിതമാകാതിരിക്കാന്‍ ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുക. വെള്ളം ഭക്ഷണങ്ങള്‍ നന്നായി ദഹിക്കാന്‍ സഹായിക്കും. അതുവഴി പിത്തരസം കുറയും. ദിവസം മുഴുവനും ഇടക്കിടക്ക് ധാരാളം വെള്ളം കുടിക്കുക. രാവിലെ ഒരു ഗ്ലാസ്സ് വെള്ളം കുടിച്ച് ആരംഭിക്കുകയും കിടക്കുന്നതിന് മുമ്പും ഒരു ഗ്ലാസ്സ് വെള്ളം കുടിക്കുകയും ചെയ്യുക. ഇത് ദഹനത്തെ സഹായിക്കുകയും വയര്‍ ചീര്‍ക്കല്‍, ഗ്യാസ്ട്രബിള്‍, ഛര്‍ദ്ദി, അസ്വസ്ത്ഥതകള്‍ എന്നിവയകറ്റുകയും ചെയ്യും.

4. ആസിഡുകള്‍
അമിതമായി പിത്തരസം നിങ്ങളുടെ ശരീരത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്നുണ്ടെങ്കില് ആസിഡുകള്‍ അടങ്ങിയ ആഹാരങ്ങള്‍ ഒഴിവാക്കുക. കാപ്പി, നാരങ്ങ വര്‍ഗ്ഗത്തിലുള്ള പഴങ്ങള്‍, നാരങ്ങ വെള്ളം, തുടങ്ങിയവ ഒഴിവാക്കുക. പ്രത്യേകിച്ച് അത്താഴത്തിന് ശേഷം. അസിഡിറ്റി ഉണ്ടാക്കുന്ന ആഹാരസാധനങ്ങളും ഒഴിവാക്കുക.

5. വ്യായാമം
എല്ലാത്തരം രോഗങ്ങള്‍ക്കും അനുയോജ്യമായ മരുന്നാണ് വ്യായാമം. പതിവായ വ്യായാമം ശരീരത്തെ ആരോഗ്യത്തോടെ നിലനിര്‍ത്തുകയും, രോഗങ്ങളില്‍ നിന്നകറ്റി സംരക്ഷിക്കുകയും ചെയ്യും. ഭക്ഷണശേഷം അല്പം നടക്കുന്നത് ദഹനം വര്‍ദ്ധിപ്പിക്കും. യോഗയും, ജിംനേഷ്യത്തിലെ വ്യായാമങ്ങളും ശരീരത്തിലെ പിത്തരസത്തിന്റെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും.



Click it and Unblock the Notifications
