Latest Updates
-
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഈ 36 മണിക്കൂർ സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം, അറിയേണ്ടതെല്ലാം -
അപൂർവ്വ രവി പുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം, കേരളത്തിലെ കൃത്യമായ സമയം അറിയാം -
വീക്കെൻഡ് വൈബ്സ്: പങ്കാളിക്കൊപ്പം കാണാൻ പറ്റിയ മികച്ച ഒടിടി റിലീസുകൾ ഇതാ -
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ!
കമ്പ്യൂട്ടറില്‍ നിന്നും കണ്ണു സംരക്ഷിയ്ക്കാം
ഇന്നത്തെ കാലത്ത് മിക്കവാറും പേര് ജോലി ചെയ്യുന്നത് കമ്പ്യൂട്ടറിലാണ്. ഏതാണ്ട് എല്ലാ ഓഫീസ് ജോലികളും കമ്പ്യൂട്ടല്വല്ക്കരിയ്ക്കപ്പെട്ടു കഴിഞ്ഞിരിയ്ക്കുന്നു.
ജോലിഭാരം കുറയുമെങ്കിലും കമ്പ്യൂട്ടര്‍ ജോലികള്‍ കണ്ണിന് അത്ര നല്ലതല്ല. ഇതില്‍ നിന്നുള്ള റേഡിയേഷന് കാഴ്ചയെ ബാധിയ്ക്കുന്നു. കണ്ണിന് സ്ട്രെയിനുണ്ടാക്കുന്നു.
എന്നാല്‍ കമ്പ്യൂട്ടര്‍ ജോലിയില്‍ നിന്നും ഒഴിവാക്കാന്‍ സാധ്യമല്ലാത്ത സാഹചര്യത്തില്‍ ഇത് കണ്ണിനെ ബാധിയ്ക്കാതെ എങ്ങനെ ഉപയോഗിയ്ക്കാമെന്നു നോക്കുന്നതായിരിയ്ക്കും നല്ലത്.
കമ്പ്യൂട്ടര്‍ കണ്ണിന് സ്ട്രെയിന്‍ വരുത്താതെ നോക്കാനുള്ള വഴികളെക്കുറിച്ചറിഞ്ഞിരിയ്ക്കൂ.

സ്ക്രീന്‍ ബ്രൈറ്റ്നസ്
സ്ക്രീന്‍ ബ്രൈറ്റ്നസ് കുറയ്ക്കുക. ഇത് കണ്ണിന്റെ സ്ട്രെയിന്‍ അല്പമെങ്കിലും കുറയ്ക്കാന്‍ സഹായിക്കും.

കോണ്ടാക്റ്റ് ലെന്‍സുകള്‍
കമ്പ്യൂട്ടറില്‍ ജോലി ചെയ്യുമ്പോള്‍ കോണ്ടാക്റ്റ് ലെന്‍സുകള്‍ ധരിയ്ക്കുന്ന ശീലം ഒഴിവാക്കുക. ഇത് കണ്ണിന് കൂടുതല്‍ ഡ്രൈയാക്കും. പകരം ഗ്ലാസുകള്‍ ഉപയോഗിയ്ക്കുക.

ആന്റിഗ്ലെയര്‍ ഗ്ലാസുകള്‍
ഗ്ലാസുകള്‍ ഉപയോഗിയ്ക്കുന്നുണ്ടെങ്കില്‍ ആന്റിഗ്ലെയര്‍ ഗ്ലാസുകള്‍ ഉപയോഗിയ്ക്കുക. ഇത് റേഡിയേഷനില്‍ നിന്നും കണ്ണുകളെ സംരക്ഷിയ്ക്കാന്‍ സഹായിക്കും.

കണ്ണുകള്‍ തുറന്നടയ്ക്കുക
തുടര്‍ച്ചയായി കമ്പൂട്ടറില്‍ നോക്കിയിരിയ്ക്കാതെ കണ്ണുകള്‍ തുറന്നടയ്ക്കുക. ഇത് കണ്ണിന് നല്ലതാണ്.

അകലം
കമ്പ്യൂട്ടര്‍ സ്ക്രീനും കണ്ണും തമ്മില്‍ കഴിവതും അകലം സൂക്ഷിയ്ക്കുക. ഇത് കണ്ണിന്റെ ആരോഗ്യത്തിന് ഗുണകരമാണ്.

അക്ഷരങ്ങളുടെ വലിപ്പം
കമ്പ്യൂട്ടറില്‍ എഴുതുമ്പോഴും വായിക്കുമ്പോഴുമെല്ലാം അനായാസമായി ചെയ്യാന്‍ പറ്റുന്ന വിധത്തില്‍ അക്ഷരങ്ങളുടെ വലിപ്പം ക്രമീകരിയ്ക്കുക.

മാക്സിമൈസ് ബട്ടന്
കമ്പ്യൂട്ടറിലെ മാക്സിമൈസ് ബട്ടന് ഉപയോഗിയ്ക്കുക. ഇത് വലുതായി കാണുവാനും കണ്ണിനുണ്ടാകുന്ന സ്ട്രെയിന്‍ കുറയ്ക്കാനും സഹായിക്കും.

സ്ക്രീന്‍ ഒപ്റ്റിക്കല്‍ ഗാര്‍ഡ്
കമ്പ്യൂട്ടറില്‍ സ്ക്രീന്‍ ഒപ്റ്റിക്കല്‍ ഗാര്‍ഡ് പിടിപ്പിയ്ക്കുന്നത് കണ്ണിന് സംരക്ഷണം നല്‍കാനുളള ഒരു വഴിയാണ്.

വ്യായാമങ്ങള്‍
കമ്പ്യൂട്ടറില്‍ ന്ിന്നും കണ്ണെടുത്ത് കണ്ണിനായുള്ള വ്യായാമങ്ങള്‍ ചെയ്യുക. ഇത് കണ്ണിന് നല്ലതാണ്.

പ്ലെയിന്‍ ഗ്ലാസ്
കണ്ണിന് കാഴ്ചപ്രശ്നങ്ങളില്ലെങ്കിലും കമ്പ്യൂട്ടര്‍ ഉപയോഗിയ്ക്കുമ്പോള്‍ പ്ലെയിന്‍ ഗ്ലാസ് ഉപയോഗിയ്ക്കുക. ഇത് കണ്ണിന് സംരക്ഷണം നല്‍കും.



Click it and Unblock the Notifications
