Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
വെള്ളമടിച്ചു തടിയ്ക്കാതിരിയ്ക്കാന്‍
തടി കൂട്ടുന്നതില്‍ ഭക്ഷണങ്ങള്‍ക്കു മാത്രമല്ല, മദ്യത്തിനും പ്രധാന പങ്കുണ്ട്. ബിയര്‍ കുടിയ്ക്കുന്നവര്‍ക്ക് വയര്‍ ചാടുന്നതു തന്നെ ഉദാഹരണം.
മദ്യപാനം സ്ഥിരം ശീലമാക്കിയവര്‍ക്ക് തടി കൂടുന്നതിന് പല കാരണങ്ങളുമുണ്ട്. മദ്യം കൊഴുപ്പു കത്തിച്ചു കളയാനുള്ള ശരീരത്തിന്റെ കഴിവിനെ 36 ശതമാനം കുറയ്ക്കുന്നു. മാത്രമല്ല, കുടിയ്ക്കുന്തോറും വിശപ്പു കൂടും. കൂടുതല്‍ കഴിയ്ക്കും. ഇതും തടി കൂടാനുള്ള കാരണം തന്നെ.

അളവു ശ്രദ്ധിയ്ക്കുക
മദ്യപിയ്ക്കുമ്പോള്‍ അളവു കൂടാതെ ശ്രദ്ധിയ്ക്കുക. ഇത് വളരെ പ്രധാനമാണ്. അളവു കൂടുന്തോറും തടി കൂടാനുള്ള സാധ്യത കൂടും. അസുഖങ്ങളും വര്‍ദ്ധിയ്ക്കും.

ആഹാരങ്ങള്‍
മദ്യപിയ്ക്കുമ്പോള്‍ വലിച്ചു വാരി കഴിയ്ക്കാതിരിയ്ക്കുക. പെട്ടെന്നു വിശപ്പു കുറയ്ക്കാന്‍ കഴിയുന്ന ആഹാരങ്ങള്‍ ശീലമാക്കുക.

ആരോഗ്യകരമായ ഭക്ഷണങ്ങള്‍
ആരോഗ്യകരമായ ഭക്ഷണങ്ങള്‍ മാത്രം കഴിയ്ക്കുക. നട്സ് തുടങ്ങിയവ നല്ലതാണ്.

പലതരം മദ്യങ്ങള്‍
പലതരം മദ്യങ്ങള്‍ മിക്സ് ചെയ്തു കഴിയ്ക്കരുത്. എല്ലാ മദ്യത്തിലേയും കലോറി ഒരുമിച്ചു ശരീരത്തിലെത്താന്‍ ഇത് വഴിയൊരുക്കും.

ഐസ്
മദ്യത്തില്‍ ഐസ് ഉപയോഗിയ്ക്കുന്നത് ശരീരത്തിലെ ഡീഹൈഡ്രേഷന് കുറയ്ക്കും. ഇത് തടി കൂടാതിരിയ്ക്കാന്‍ സഹായിക്കും.

വറുത്തവ
മദ്യത്തിനൊപ്പം വറുത്തവ പൂര്‍ണമായും ഒഴിവാക്കുക. ഇത് തടി ഇരട്ടി വര്‍ദ്ധിപ്പിയ്ക്കും.

ബിയര്‍
ബിയറില്‍ കലോറി വളരെ കൂടുതലാണ്. തടിയ്ക്കുമെന്നു പേടിയുള്ളവര്‍ ബിയര്‍ അല്പം മാത്രം കഴിയ്ക്കുകയോ പൂര്‍ണമായും ഒഴിവാക്കുകയോ ചെയ്യുക.

ടിവി
ഭക്ഷണത്തിന്റെ പോലെ തന്നെ കൂട്ടു ചേര്‍ന്നുള്ള മദ്യപാനവും ടിവി കണ്ടുകൊണ്ടുള്ള മദ്യപാനവും അളവറിയാതെ കഴിയ്ക്കാന്‍ ഇടയാക്കും. ഇതു നിയന്ത്രിയ്ക്കുക.



Click it and Unblock the Notifications
