Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
വരൂ, നമുക്കു സന്തോഷത്തോടെ ജീവിയ്ക്കാം
ജനിച്ചാല്‍ മരിയ്ക്കും. ഇതുകൊണ്ടുതന്നെ ജീവിതം ആസ്വദിച്ച് സന്തോഷത്തോടെ ജീവിയ്ക്കുകയെന്നതു പ്രധാനം.
എന്നാല്‍ ഇത് സാധിക്കുന്നവര്‍ വളരെ ചുരുക്കവും. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ സന്തോഷമായിത്തന്നെ ജീവിക്കാം. ജീവിക്കാന്‍ സഹായിക്കുന്ന ബൂസ്റ്ററുകള്‍ എന്ന് വേണമെങ്കില്‍ ഇവയെ വിളിക്കാം.

ശരിയായ ഭക്ഷണം
ശരിയായ ഭക്ഷണം നല്ല ജീവിതത്തിന് പ്രധാനമാണ്. കാരണം ആരോഗ്യമുണ്ടെങ്കിലേ സന്തോഷത്തോടെ ജീവിക്കാനാകൂ. വയറു നിറയെ തോന്നിയത് കഴിക്കാതെ പോഷകഗുണമുള്ള ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്തു കഴിക്കണം.

വെള്ളം
ഭക്ഷണത്തിനൊപ്പം ദിവസവും ഏഴ്-എട്ട് ഗ്ലാസ് വെള്ളം നിര്‍ബന്ധമാക്കുക. ശരീരത്തിലെ വിഷപദാര്‍ത്ഥങ്ങള്‍ പുറന്തള്ളുവാനും ശരീരത്തിന്റെ ആകെയുള്ള പ്രവര്‍ത്തനത്തിനും വെള്ളം അത്യാവശ്യമാണ്.

നടത്തം
ഭക്ഷണത്തിനും വെള്ളത്തിനുമൊപ്പം വ്യായാമവും പ്രധാനമാണ്. ദിവസവും അരമണിക്കൂറെങ്കിലും നടക്കുക. മററു കഠിനവ്യായാമങ്ങള്‍ ചെയ്തില്ലെങ്കിലും വേണ്ടില്ല. നടത്തം ശാരീരിക, മാനസിക ആരോഗ്യത്തിന് വളരെ പ്രധാനമാണ്.

നല്ല ഉറക്കം
നല്ല ഉറക്കം ശരീരത്തിനും മനസിനും പ്രധാനം. ഏഴു മണിക്കൂറെങ്കിലും ഉറങ്ങാന്‍ ശ്രമിക്കുക.

പ്രാര്‍ത്ഥന
ആദ്ധ്യാത്മിക മാര്‍ഗം ഒരു പരിധി വരെയെങ്കിലും ടെന്‍ഷനുകള്‍ കുറയ്ക്കുവാന്‍ സഹായിക്കും. പ്രാര്‍ത്ഥന നല്ലൊരു ഔഷധമാണ്. ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കുന്നതും മറ്റും മനസിന്റെ ഭാരം കുറയ്ക്കും.

യോഗ, മെഡിറ്റേഷന്‍
യോഗ, മെഡിറ്റേഷന്‍ എന്നിവയും നല്ല ഫലം നല്‍കും.

ഇഷ്ടമുള്ള കാര്യങ്ങള്‍ക്കായി
തിരക്കുണ്ടെങ്കിലും ഇഷ്ടമുള്ള കാര്യങ്ങള്‍ക്കായി അല്പം സമയം മാറ്റി വയ്ക്കണം. പാട്ട്, വായന, പെയിന്റിംഗ്, നൃത്തം തുടങ്ങി താല്പര്യമുള്ള ഏതെങ്കിലും കാര്യം ചെയ്യാം.

കുടുംബബന്ധങ്ങള്‍
കുടുംബാംഗങ്ങളും ജീവിതപങ്കാളിയുമായി നല്ല ബന്ധവും സ്നേഹവും കാത്തുസൂക്ഷിക്കുക. സങ്കടങ്ങള്‍ വരുമ്പോള്‍ പറയാന്‍ ആരെങ്കിലുമുണ്ടാകുന്നത് പകുതി വിഷമം കുറയ്ക്കും.



Click it and Unblock the Notifications
