Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ചുമയ്ക്കു താല്‍ക്കാലിക പ്രതിവിധികള്‍
ചുമ പല കാരണങ്ങള്‍ കൊണ്ടുണ്ടാകും.എന്നാല്‍ ഇത് തുടര്‍ച്ചയായി ഉണ്ടാകുന്നത് അസ്വസ്ഥതകള്‍ സൃഷ്ടിയ്ക്കും. പ്രത്യേകിച്ച് കുട്ടികള്‍ക്ക്.
ചുമയ്ക്കുള്ള ചില താല്‍ക്കാലിക പ്രതിവിധികളെക്കുറിച്ച് അറിഞ്ഞിരിയ്ക്കുന്നതു നല്ലതാണ്.

വെള്ളം
വെള്ളം കുടിയ്ക്കുന്നത് ചുമയ്ക്കുള്ളൊരു താല്‍ക്കാലിക പ്രതിവിധിയാണ്.പ്രത്യേകിച്ച് ചൂടുവെള്ളം.

ചൂടുസൂപ്പ്
ചൂടുവെള്ളമല്ലെങ്കില്‍ ചൂടു സൂപ്പു കുടിയ്ക്കുന്നതും ചുമയില്‍ നിന്നും താല്‍ക്കാലികമായി ആശ്വാസം നല്‍കും.

തേന്‍
തേന്‍ കഴിയ്ക്കുന്നത് ചുമയില്‍ നിന്നും ആശ്വാസം നല്‍കും. തേനില്‍ അല്പം ഇഞ്ചിനീര് ചേര്‍ത്തു കഴിയ്ക്കുന്നതു ഗുണം ചെയ്യും.

ആവി,, ചൂടുവെള്ളത്തില്‍ കുളി
ആവി പിടിയ്ക്കുന്നതും ചൂടുവെള്ളത്തില്‍ കുളിയ്ക്കുന്നതും ഗുണം ചെയ്യും. ചൂടുവെള്ളത്തില്‍ കുളിയ്ക്കുമ്പോള്‍ ചൂടില്‍ നിന്നും വരുന്ന ആവിയാണ് ഗുണമാകുന്നത്.

അകലം
പെര്‍ഫ്യുമുകള്‍, പുക തുടങ്ങിയവയെല്ലാം അലര്‍ജിയുള്ളവരില്‍ ചുമയ്ക്കു കാരണമാകും. ഇവയില്‍ നിന്നും അകലം പാലിയ്ക്കുന്നതു ഗുണം നല്‍കും. ചന്ദനത്തിരിയുടെ ഗന്ധം പോലും ഇത്തരക്കാര്‍ക്കു ദോഷം ചെയ്തേക്കും.

സലൈന്‍ ഡ്രോപ്
താല്‍ക്കാലികമായി ചുമ ശമിപ്പിയ്ക്കാന്‍ സലൈന്‍ ഡ്രോപ് സഹായിക്കും.

ഉപ്പുവെള്ളം
ഉപ്പുവെള്ളം കവിള് കൊള്ളുന്നതും ചുമയില്‍ നിന്നും ആശ്വാസം നല്‍കും.

മസാല ചായ
മസാല ചായ ചുമയ്ക്കുള്ള മറ്റൊരു പരിഹാരമാണ്.

ചെറുനാരങ്ങ, കറുവാപ്പട്ട, തേന്‍
ചെറുനാരങ്ങ, കറുവാപ്പട്ട, തേന്‍ എന്നിവ ചുമയ്ക്കുള്ള മറ്റൊരു പരിഹാരമാണ്.

വെളുത്തുള്ളി
ഉപ്പുവെള്ളത്തില്‍ വെളുത്തുള്ളി ചതച്ചത്, മഞ്ഞള്‍പ്പൊടി എന്നിവ കലര്‍ത്തി കുടിയ്ക്കുന്നതും ചുമയ്ക്ക് ആശ്വാസം നല്‍കും.

ബ്രാണ്ടി
ബ്രാണ്ടി കഴിയ്ക്കുന്നവരെങ്കില്‍ ഒരു ടീസ്പൂണ്‍ ബ്രാണ്ടിയില് അല്പം തേന്‍ ചേര്‍ത്തു കഴിയ്ക്കാം.

നെല്ലിക്ക
നെല്ലിക്ക ചുമ തടയുന്നതില്‍ ശരീരത്തെ സഹായിക്കും. നെല്ലിക്ക കഴിയ്ക്കാം. ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ, ഷെയര്‍ ചെയ്യൂ



Click it and Unblock the Notifications
