Latest Updates
-
അപൂർവ്വ രവി പുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം, കേരളത്തിലെ കൃത്യമായ സമയം അറിയാം -
വീക്കെൻഡ് വൈബ്സ്: പങ്കാളിക്കൊപ്പം കാണാൻ പറ്റിയ മികച്ച ഒടിടി റിലീസുകൾ ഇതാ -
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ
വെള്ളംകുടി കൂട്ടാന്‍ ചില വഴികള്‍
ഭക്ഷണം പോലെത്തെന്നെ ശരീരത്തിന് അത്യാവശ്യമായ ഒന്നാണ് വെള്ളവും. ശാരീരിക പ്രവര്‍ത്തനങ്ങള്‍ ശരിയായി നടക്കുന്നതിന് വെള്ളം അത്യാവശ്യമാണ്. ഇതുമാത്രമല്ല, ശരീരത്തില്‍ വെള്ളത്തിന്റെ കുറവ് കിഡ്നിയടക്കമുള്ള പല അവയവങ്ങളുടേയും പ്രവര്‍ത്തനത്തെ വിപരീതമായി ബാധിയ്ക്കുകയും ചെയ്യും.
ആരോഗ്യത്തിന് മാത്രമല്ല, ചര്‍മത്തിനും വെള്ളം അത്യാവശ്യമാണ്. ചര്‍മം വരണ്ടതാകുന്നതില്‍ നിന്നും തടയുന്നത് വെള്ളമാണ്.
ഇതൊക്കെയായാലും വെള്ളം ആവശ്യത്തിനു കുടിയ്ക്കുവാന്‍ പലരും പലപ്പോഴും മറന്നുപോകാറുണ്ട്. വെള്ളംകുടി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ചില വഴികളെക്കുറിച്ചറിയൂ,

വാട്ടര്‍ ബോട്ടില്‍
എവിടെപ്പോകുമ്പോഴും വാട്ടര്‍ ബോട്ടില്‍ കരുതുക. ഇത് കൂടുതല്‍ വെള്ളം കുടിയ്ക്കുവാന്‍ സഹായിക്കും. ഓഫീസില്‍ ജോലിയ്ക്കിടെ അരികില്‍ വെള്ളം നിറച്ച കുപ്പി വയ്ക്കുക. ജിമ്മില്‍ പോകുമ്പോഴും വ്യയാമത്തിനു പോകുമ്പോഴും യാത്ര പോകുമ്പോഴുമെല്ലാം വെള്ളം കരുതുക.

ലക്ഷ്യം
ഒരു ദിവസം ഇത്ര സമയത്തിനുള്ളില്‍ ഇത്ര വെള്ളം കുടിയ്ക്കണമെന്നു ലക്ഷ്യം വയ്ക്കുക. ഇതനുസരിച്ചു വെള്ളം കുടിയ്ക്കാം.

ജ്യൂസ്
ജ്യൂസ് ഇഷ്ടമില്ലാത്തവര്‍ ചുരുങ്ങും. ഇതും വെള്ളത്തിനു പകരം കൂട്ടാം. ജ്യൂസ് കുടിയ്ക്കുന്നത് ആരോഗ്യത്തിനും നല്ലതാണ്.

കരിക്കിന് വെള്ളം
കരിക്കിന് വെള്ളം കുടിയ്ക്കുന്നത് ശരീരത്തിന് വെള്ളം ലഭിയ്ക്കാനുള്ള ഒരു വഴിയാണ്. ഇത് ശരീരത്തിന് ഊര്‍ജവും ലഭ്യമാക്കും.

പച്ചക്കറി
ചില പഴവര്‍ഗങ്ങളിലും പച്ചക്കറികളിലും ധാരാളം ജലാംശമുണ്ട്. ഓറഞ്ച്, തണ്ണിമത്തന്, തക്കാളി തുടങ്ങിയവ ഉദാഹരണം. ഇവ കഴിയ്ക്കാം.

കാപ്പി
കാപ്പി കുടി കുറയ്ക്കുക. ഇത് ശരീരത്തിലെ ജലാംശം നഷ്ടപ്പെടുത്തുന്ന ഒന്നാണ്. ഇതിനു പകരം വെള്ളമോ ജ്യൂസോ ശീലമാക്കാം.



Click it and Unblock the Notifications
