Latest Updates
-
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം!
ആര്‍ത്തവകാലത്തെ മുറിവുകള്‍ മാറ്റാം
ആര്‍ത്തവ കാലയളവ് സ്ത്രീകളെ സംബന്ധിച്ച് വളരെ അസ്വസ്ഥതകള്‍ നിറഞ്ഞതാണ്. ഈ സമയത്ത് കഠിനമായ ശരീര വേദനയും വയറ് വേദനയും സ്ത്രീകളെ അലട്ടുന്നത് പതിവാണ്. രക്തംപോക്കും ഈര്‍പ്പവും കാരണം ഈ സമയത്ത് പലരുടെയും തുടയിലും യോനീ പ്രദേശത്തും തിണര്‍പ്പുകള്‍ ഉണ്ടാവാറുണ്ട്. ചുവന്ന നിറത്തിലുള്ള ഈ തിണര്‍പ്പുകള്‍ വീര്‍ത്ത് വിങ്ങിയിരിക്കും. കൂടാതെ നല്ല വേദനയും ആയിരിക്കും.
ഇത്തരം തിണര്‍പ്പുകളില്‍ വല്ലാതെ ചൊറിച്ചിലും അനുഭവപ്പെടും.
ഇവ ഉണ്ടെങ്കില്‍ ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കാന്‍ സാധിക്കില്ല. ആര്‍ത്തവ കാലത്ത് ഉപയോഗിക്കുന്ന പാഡുകള്‍ ഗുണനിലവാരം ഇല്ലാത്തതാണെങ്കിലും ഇത്തരത്തിലുള്ള തിണര്പ്പുകളുണ്ടാവാം. കൂടുതല്‍ സമയം ഒരേ തുണി തന്നെ ഉപയോഗിക്കുന്നതാണ് മറ്റൊരു കാരണം.

മാസത്തിലൊരിക്കല്‍ കൃത്യമായ ഇടവേളകളിലാണ് സ്ത്രീകള്‍ക്ക് ആര്‍ത്തവം ഉണ്ടാകുന്നത്. എന്നാല്‍, ഈ കാലയളവില്‍ ശരിയായ കരുതല്‍ ഉണ്ടായില്ലെങ്കില്‍ ഇതു മൂലമുണ്ടാകുന്ന തിണര്‍പ്പുകളും അണുബാധായും മാസം മുഴുവന്‍ അസ്വസ്ഥത നല്‍കും.
ആര്‍ത്തവ കാലത്ത് തിണര്‍പ്പ് ഉണ്ടാകാതിരിക്കാനുള്ള വഴികള്‍
1. വൃത്തി
ആര്‍ത്തവ കാലത്തെ ചൂട് പൊങ്ങലും തിണര്‍പ്പും ഒഴിവാക്കുന്നതിന് പതിവായി യോനീ ഭാഗം വൃത്തിയാക്കുക. കൃത്യമായ ഇടവേളകളില്‍ ധാരാളം വെള്ളം ഉപയോഗിച്ച് എല്ലാ ഭാഗവും വൃത്തിയാക്കുക. തിണര്‍പ്പിനും അണുബാധയ്ക്കും കാരണമാകുന്ന ബാക്ടീരിയകളെയും രോഗാണുക്കളെയും അകറ്റാന്‍ ഇത് സഹായിക്കും. ശുചിത്വത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച പാടില്ല.,
2. പാഡ് മാറ്റുക
ആര്‍ത്തവ കാലത്ത് ഉപയോഗിക്കുന്ന പാഡും തുണിയും കൃത്യമായ ഇടവേളകളില്‍ മാറ്റുക. 8-9 മണിക്കൂര്‍ തുടര്‍ച്ചയായി ഒരേ പാഡ് തന്നെ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. ഇത് അണുബാധയ്ക്കും തിണര്‍പ്പിനും കാരണമാകും. അതിനാല്‍ പാഡ് കൃത്യമായി മാറ്റുക.
3. അണുനാശിനി
തിണര്പ്പുണ്ടാകുന്ന സ്ഥലങ്ങള്‍ പുരട്ടാനുള്ള വിവിധ തരം അണുനാശിനികളും ജെല്ലുകളും ലഭ്യമാകും. ആര്‍ത്തവ കാലത്ത് ഇവ ഉപയോഗിക്കാം. പാഡ് മാറ്റുമ്പോഴെല്ലാം ഇത് പുരട്ടുക. ഏത് ക്രീമും ജെല്ലും ഉപയോഗിക്കുന്നതിന് മുമ്പ് ഡോക്ടറുടെ നിര്‍ദ്ദേശം തേടണം. ശരിയായ മുന്‍കരുതലോടെ വേണം ഇവ പുരട്ടാന്‍ ലോല പ്രദേശങ്ങളിലേക്ക് വ്യപിക്കരുത്. ക്രീമും ജെല്ലും ഉപയോഗിച്ചതിനെ തുടര്‍ന്ന് ചര്‍മ്മം പൊള്ളുകയാണെങ്കില്‍ വേഗം തന്നെ കഴുകി കളയുക. പിന്നീടിത് ഉപയോഗിക്കരുത്.
4. സാനിറ്ററി പാഡ്
പണ്ടത്തെ സ്ത്രീകളെ അപേക്ഷിച്ച് ഇപ്പോഴത്തെ സ്ത്രീകള്‍ ഏറെ തിരക്കുള്ളവരാണ്. അതിനാല്‍ ആര്‍ത്തവ കാലത്ത് പാഡിന് പകരം തുണി ഉപയോഗിക്കാതിരിക്കുക. ശരീരം കൂടുതല്‍ അനങ്ങുമ്പോള്‍ തുണി തുടയിലും യോനീ ഭാഗങ്ങളിലും ഉരസി തിണര്‍പ്പും അണുബാധയും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. മൃദുലവും ഭാരം കുറഞ്ഞതുമായ സാനിറ്ററി പാഡുകള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക. പാഡുകള്‍ ഗുണനിലവാരമുള്ളതാണെങ്കില്‍ തിണര്‍പ്പ് വരാതിരിക്കും.
5. പൗഡര്‍
സാനിറ്ററി പാഡ് ധരിക്കുന്നതിന് മുമ്പ് പൗഡര്‍ ഇടുക. യോനീ പ്രദേശം ഉണങ്ങിയിരിക്കാന്‍ ഇത് സഹായിക്കും. തുടയും യോനീ പ്രദേശവും വൃത്തിയോടെയും ഉണങ്ങിയും ഇരുന്നാല്‍ തിണര്‍പ്പ് വരാനുള്ള സാധ്യത കുറവാണ്. സാധാരണ പൗഡറുകള്‍ക്ക് പകരം അണുനാശിനികളായ പൗഡറുകള്‍ ഉപയോഗിക്കുന്നതാണ് നല്ലത്. ധാരാളം പൗഡര്‍ ഇടാന്‍ ശ്രദ്ധിക്കണം. അണുനാശിനിയായ ക്രീമിനും ജെല്ലിനും ഒപ്പവും പൗഡര്‍ ഉപയോഗിക്കാം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
