Latest Updates
-
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ -
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം!
ആരോഗ്യമുള്ള കുടലുകള്‍ക്ക്
ദഹന സംവിധാനത്തില്‍ ഏറെ പ്രാധാന്യമുള്ള അവയവങ്ങളാണ് ചെറു കുടലും വന്‍ കുടലും. ശരീരത്തിന്റെ വിവിധ അവയവങ്ങളുടെ സാധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് കുടലുകളുടെ ശരിയായ പ്രവര്‍ത്തനം പ്രാധാന്യം അര്‍ഹിക്കുന്നു.
ശരീരത്തില്‍ നിന്നും വിഷപദാര്‍ത്ഥങ്ങള്‍ നീക്കം ചെയ്യുന്നതിനും ആഹാരത്തില്‍ നിന്നും പോഷകങ്ങള്‍ വിലിച്ചെടുക്കുന്നതിനും കുടലുകളുടെ പങ്ക് വളരെ വലുതാണ്.

ആരോഗ്യമുള്ള കുടലുകള്‍ക്ക് വേണ്ടിയുള്ള ചില കാര്യങ്ങളാണിവിടെ പറയുന്നത്. ആരോഗ്യമുള്ള കുടലുകള്‍ക്ക് വേണ്ട ആഹാരം, ആരോഗ്യമുള്ള ദഹന സംവിധാനത്തിന് വേണ്ട ആഹാരങ്ങള്‍, മികച്ച ദഹനത്തിനുള്ള എളുപ്പ വഴികള്‍ ദഹനം മെച്ചപ്പെടുത്താനുള്ള ആഹാരങ്ങള്‍ എന്നിങ്ങനെ ഇവ വേര്‍തിരിച്ചിരിക്കുന്നു.
കൊഴുപ്പില്ലാത്ത മാംസം
കൊഴുപ്പില്ലാത്ത മാംസത്തിന് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. ഇവ ദഹനം മെച്ചപ്പെടുത്തുകയും കുടലിന്റെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുകയും ചെയ്യും. കൂടാതെ ഇവയില്‍ അടങ്ങിയിട്ടുള്ള പോഷകങ്ങള്‍ രോഗ പ്രതിരോധ ശേഷി ഉയര്‍ത്തും. തോലില്ലാത്ത കോഴിയിറച്ചി, മീന്‍ എന്നിവ ദഹനം മെച്ചപ്പെടാനും വയര്‍ , പാന്‍ക്രിയാസ്, കരള്‍ എന്നിവയുടെ ആരോഗ്യകരമായ പ്രവര്‍ത്തനം നിലനിര്‍ത്താനും സഹായിക്കുന്ന പോഷകങ്ങള്‍ ലഭ്യമാക്കും.

വെള്ളം
ശരീരത്തിലെ ജലാംശം നിലനില്‍ക്കുന്നത് നിങ്ങള്‍ വിചാരിക്കുന്നതിലും കൂടുതല്‍ രോഗങ്ങളെ പ്രതിരോധിക്കാന്‍ സഹായിക്കും. ജലാംശമുള്ള കോശങ്ങളെ സ്വതന്ത്ര റാഡിക്കലുകള്‍ ബാധിക്കാനുള്ള സാധ്യത കുറവാണ്. കൂടാതെ ശരീരത്തിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുകയും വന്‍കുടല്‍, ചെറുകുടല്‍ എന്നിവ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നതിന് സഹായിക്കുകയും ചെയ്യും.

ചുവന്ന മാംസം
ധാരാളം പൂരിത കൊഴുപ്പ് അടങ്ങിയിട്ടുള്ളതിനാല്‍ ചുവന്ന മാംസം ഒഴിവാക്കുക. പൂരിത കൊഴുപ്പ് ചീത്ത കൊളസ്ട്രോളിന്റെ അളവ് ഉയര്‍ത്തുകയും ഹൃദയധമനികളുടെ ആരോഗ്യത്തെ ബാധി്കുകയും ചെയ്യും.അമിതമായി ചുവന്ന മാംസം കഴിക്കുന്നത് ദഹനക്കേടിനും കാരണമാകും.

പ്രോബയോട്ടിക്
തൈര് പോലുള്ളവയിലെ പ്രോബയോട്ടിക്കുകള്‍ ഉള്ളിലെത്തുന്നത് ദഹനത്തിന് ഗുണം ചെയ്യും. കഴിക്കുന്ന ആഹാരത്തിലെ പോഷകങ്ങള്‍ ആഗിരണം ചെയ്യാന്‍ സഹായിക്കുന്ന ആരോഗ്യദായകങ്ങളായ ബാക്ടീരിയകള്‍ തൈരില്‍ അടങ്ങിയിട്ടുണ്ട്.

അമിത ഭക്ഷണം
നിങ്ങള്‍ വിചാരിക്കുന്നതിലും കൂടുതല്‍ ദോഷവശങ്ങള്‍ അമിതമായി ഭക്ഷണം കഴിക്കുന്നതിന് ഉണ്ട്. ദഹന എന്‍സൈമുകളുടെ പ്രവര്‍ത്തനം അനിയന്ത്രിതമാക്കുന്നതിനാല് ശരീത്തിന്റെ സാധാരണ ദഹന സംവിധാനത്തെ തടസ്സപ്പെടത്തും . ഉദര സംബന്ധമായ വിവിധ പ്രശ്നങ്ങള്‍ ഇത് സൃഷ്ടിക്കും

ഫൈബര്‍ കൂടിയ ആഹാരം
ഫൈബര്‍ ധാരാളം അടങ്ങിയ ഭക്ഷണം ദഹനം മെച്ചപ്പെടുത്തും. ശരീര ഭാരം കുറയക്കാനും ഇത് സഹായിക്കും. മലശോചനം എളുപ്പത്തിലാക്കുകയും മലബന്ധം കുറയ്ക്കുകയും ചെയ്യും. കുടലുകള്ക്കുണ്ടാകുന്ന സമ്മര്‍ദ്ദം കുറയ്ക്കും. കുടലുകളുടെ ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്ന നിരവധി പോഷകങ്ങള്‍ ഫൈബര്‍ കൂടുതല്‍ അടങ്ങിയ ഭക്ഷണങ്ങളില്‍ ഉണ്ടായിരിക്കും.

പതിവായി വ്യായാമം
മികച്ച ദഹനം കിട്ടാന്‍ പതിവായി വ്യായാമം ചെയ്യുന്നത് നല്ലതാണ്. വിഷാംശങ്ങള്‍ നീക്കം ചെയ്യുന്നതിനും കുടലുകള്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നതിനും പതിവായുള്ള വ്യായാമം സഹായിക്കും. 30 കഴിഞ്ഞാല്‍ കൊളസ്ട്രോള്‍ നിയന്ത്രണം
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications

