Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
മണ്‍സൂണ്‍ വിഷാദം അകറ്റാം
ചുറ്റുപാടുകളും അന്തരീക്ഷവുമെല്ലാം നമ്മുടെ മനസിനേയും പ്രവൃത്തികളേയും സ്വാധീനിയ്ക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. പുറത്തു മൂടിക്കെട്ടി നില്ക്കുന്ന അന്തരീക്ഷമെങ്കില്‍ ഒന്നും ചെയ്യാന്‍ മനസില്‍ താല്പര്യം തോന്നിയെന്നു വരില്ല. എവിടെയെങ്കിലും ചടഞ്ഞു കൂടിയിരിയ്ക്കാനോ കിടന്നുറങ്ങനോ എല്ലാം തോന്നും.
പുറത്തു മഴ പെയ്യുമ്പോഴും ഇതു തന്നെയായിരിയ്ക്കും അവസ്ഥ. തണുപ്പുകാല വിഷാദം എന്നുവേണമെങ്കില്‍ പറയാം. ഡിപ്രഷനു തുല്യമായ അവസ്ഥ.
ഇത്തരം അവസ്ഥ മറി കടക്കാനുള്ള ചില വഴികളെക്കുറിച്ചറിയൂ,

വിറ്റാമിന്‍ സി
വിറ്റാമിന്‍ സി ധാരാളമടങ്ങിയ ആഹാരങ്ങള്‍ ശൈത്യകാലത്തോട് അനുബന്ധിച്ചുണ്ടാകുന്ന ഇത്തരം പ്രശ്നങ്ങളെ അതിജീവിക്കാന്‍ നിങ്ങളെ പ്രാപ്തരാക്കും. വിറ്റാമിന്‍ സി അടങ്ങിയ ആഹാരങ്ങള്‍ ശരിയായ രീതിയില്‍ കഴിക്കുന്നത് നിങ്ങളുടെ ജീവിതത്തിലേക്ക് പ്രകാശവും സന്തോഷവും കൊണ്ടുവരുമെന്ന് ഒരു പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

വ്യായാമം:
യോഗ, ബ്രീതിംഗ് മുതലായവ പരിശീലിക്കുന്നത് ഉത്കണ്ഠ അകറ്റാന്‍ സഹായിക്കും. ശരിയായ രീതിയില്‍ ആഹാരം കഴിക്കുക. ഇഷ്ട വിനോദങ്ങളിലേര്‍പ്പെട്ട് സമയം ചെലവഴിക്കുക. ഓരോ കാര്യവും ചെയ്യുന്നതുമായി ബന്ധപ്പെട്ട് കൃത്യനിഷ്ഠ പുലര്‍ത്തുക.

ഗ്രില്‍ ചെയ്യുക
ആഹാര സാധനങ്ങള്‍ ഗ്രില്‍ ചെയ്ത് കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. ബാര്‍ബിക്യൂവും എടുത്ത് ഇറങ്ങിക്കോളൂ.

ലഘുവായ ആഹാരം
അന്നജം അടങ്ങിയ ആഹാരം കൂടുതല്‍ കഴിക്കണമെന്ന് നമുക്ക് തോന്നാം. ഇതിലൂടെ കൂടുതല്‍ ഊര്‍ജ്ജം ശരീരത്തിലെത്തുകയും ഭാരം കൂടുകയും ചെയ്യും. തണുപ്പുകാലത്ത് അന്നജം അടങ്ങിയ ഭക്ഷണം വലിച്ചുവാരി കഴിക്കാനുള്ള പ്രവണത കൂടുതലായി കണ്ടുവരുന്നുണ്ട്. എന്നാല്‍ ചൂടുകാലത്ത് സാലഡുകളും പഴങ്ങളുമാണ് നാം കൂടുതലായി കഴിക്കാറുള്ളത്. വേനല്‍ക്കാലത്ത് കഴിക്കുന്ന ഭക്ഷണം ഉപയോഗിക്കുന്നത് വേനലിന്റെ സുഖം തണുപ്പ് കാലത്തും തരും.



Click it and Unblock the Notifications
