Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
റംസാന് വ്രതം ഗ്യാസുണ്ടാക്കാതിരിയ്ക്കാന്
റംസാന് സമയം കഠിന വ്രതാനുഷ്ഠാനത്തിന്റെ സമയമാണ്. ഭക്ഷണവും ഉമിനീരു പോലും പകല്‍ സൂര്യോദയത്തിനു ശേഷം ഉപേക്ഷിച്ചാണ് വ്രതം നോല്‍ക്കുന്നത്.
വ്രതമെടുക്കുന്നത് മനസിലും ശരീരത്തിനും ഒരുപോലെ ആരോഗ്യകരമാണെങ്കിലും ഗ്യാസ്, അസിഡിറ്റി പോലുള്ള പ്രശ്നങ്ങള്‍ സാധാരണം. ഏറെ നേരം ഭക്ഷണം കഴിയ്ക്കാതിരിയ്ക്കുന്നതാണ് ഇതിനു കാരണം.
റംസാന് വ്രതാനുഷ്ഠാന സമയത്തെ ഗ്യാസ് പ്രശ്നങ്ങള്‍ ഒഴിവാക്കാനുള്ള ചില വഴികളെക്കുറിച്ചറിയൂ,

സ്ട്രോബെറി
ഭക്ഷണം കഴിയ്ക്കാവുന്ന സമയത്ത് സ്ട്രോബെറി കഴിയ്ക്കുന്നത് റംസാന് വ്രതം അസിഡിറ്റിയുണ്ടാക്കാതിരിയ്ക്കാന്‍ ഏറെ നല്ലതാണ്.

ആപ്പിള്‍ സിഡെര്‍ വിനെഗര്‍
ഒരു ടീസ്പൂണ്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ഒരു ഗ്ലാസ് ചൂടുവെള്ളത്തില്‍ കലര്‍ത്തി വെറുംവയറ്റില്‍ കുടിയ്ക്കുന്നതു ഗുണം ചെയ്യും.

ബേക്കിംഗ് സോഡ
അല്പം ബേക്കിംഗ് സോഡ ഒരു ഗ്ലാസ് ചൂടുവെള്ളത്തില്‍ കലര്‍ത്തി ഒരു നുള്ള് ഉപ്പും അല്പം ചെറുനാരങ്ങാനീരും കലര്‍ത്തി കുടിയ്ക്കുന്നതു ഗുണം ചെയ്യും.

ആവണക്കെണ്ണ
അല്പം ആവണക്കെണ്ണ കുടിയ്ക്കുന്നതു ഗുണം ചെയ്യും. അളവ് അമിതമാകാതെ സൂക്ഷിയ്ക്കുക.

കറ്റാര്‍വാഴ
കറ്റാര്‍വാഴയുടെ ജ്യൂസ് കുടിയ്ക്കുന്നതു നല്ലതായിരിയ്ക്കും. ഇത് ഗ്യാസ് പ്രശ്നങ്ങള്‍ പരിഹരിയ്ക്കാന്‍ സഹായിക്കും. ദഹനം ക്രമപ്പെടുത്തും.

മസാലകള്‍
ഇഞ്ചി, ജീരകം, വെളുത്തുള്ളി, ഏലയ്ക്ക തുടങ്ങിയ മസാലകള്‍ കഴിയ്ക്കുന്നതും ഗ്യാസ് പ്രശ്നങ്ങള്‍ ദൂരികരിയ്ക്കാന് സഹായിക്കും.

പുതിനച്ചായ, മസാല ചായ
പുതിനച്ചായ, മസാല ചായ തുടങ്ങിയവ വയറ്റിലെ അസിഡിറ്റി കുറയ്ക്കാന്‍ നല്ലതാണ്.

പെരുഞ്ചീരകം
പെരുഞ്ചീരകം വയറ്റിലെ ഗ്യാസ് പ്രശ്നങ്ങള്‍ അകറ്റം. ഇത് അല്പം വായിലിട്ടു ചവച്ചാല്‍ ഗുണം ലഭിയ്ക്കും.

ചെറുനാരങ്ങാനീര്
ചെറുനാരങ്ങാനീര് അസിഡിറ്റിയുള്ളതാണെങ്കിലും ഇത് ഗ്യാസ് പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ നല്ലതാണ്. ഇത് വയറ്റില്‍ ഹൈഡ്രോക്ലോറിക് ആസിഡ് ഉല്പാദനത്തിനു സഹായിക്കും. ഇത് ഭക്ഷണകണികകളെ പെട്ടെന്നു ദഹിപ്പിയ്ക്കും.

മത്തങ്ങയുടെ കുരു
റംസാന് വ്രതം അസിഡിറ്റിയുണ്ടാക്കാതിരിയ്ക്കാന്‍ മത്തങ്ങയുടെ കുരു കഴിയ്ക്കുന്നത് ഗുണകരമാണ്.

വറുത്ത ഭക്ഷണങ്ങള്‍
വ്രതാനുഷ്ഠാനത്തിനു മുന്‍പും ശേഷവും വറുത്ത ഭക്ഷണങ്ങള്‍ ഒഴിവാക്കുക.

പുതിന
അല്പം പുതിന വായിലിട്ടു ചവയ്ക്കുന്നത് ഗുണം ചെയ്യും.



Click it and Unblock the Notifications
