Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
തലവേദനയുള്ളപ്പോള്‍ ഒഴിവാക്കേണ്ട കാര്യങ്ങള്‍
ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും വരാന്‍ സാധ്യതയുള്ള ഒരു രോഗമാണ് തലവേദന. തലവേദനയില്‍ തന്നെ മൈഗ്രേയന്അസുഖങ്ങള് മുതല്‍ സ്ട്രെസ് വരെയുള്ളവ പലപ്പോഴും തലവേദന വരുത്തി വയ്ക്കാറുണ്ട്.
തലവേദന ചിലപ്പോള്‍ ഉറക്കക്കുറവു പോലുള്ള നമ്മുടെ ശീലങ്ങള്‍ കൊണ്ടാകാം, കൂടുതല്‍ നേരം വായിക്കുന്നതു കൊണ്ടോ ടിവി കാണുന്നതു കൊണ്ടോ തലവേദന വരാം.
തലവേദന ഒഴിവാക്കാന്‍ ഗുളിക കഴിയ്ക്കുന്നതിനു മുന്‍പ് ഒഴിവാക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇവയെന്തൊക്കെയെന്നു നോക്കൂ,

സ്ട്രെസ്
തലവേദനയ്ക്കുള്ള ഒരു പ്രധാന കാരണമാണ് സ്ട്രെസ്. ഇതൊഴിവാക്കുക. തലവേദന വരുത്താന്‍ മാത്രമല്ല, ഉള്ള തലവേദന അധികരിയ്ക്കുവാനും ഇത് കാരണമാകും.

പുകവലി
തലവേദന ഒഴിവാക്കാന്‍ പുക വലിയ്ക്കുന്നവരുണ്ട്. ഇത് തലവേദന കുറയ്ക്കുകയല്ലാ, കൂട്ടുകയാണ് ചെയ്യുന്നത്.

മദ്യപാനം
തലവേദനയുള്ളപ്പോള്‍ മദ്യപിയ്ക്കുന്നതും നല്ലതല്ല. ഇത് ശരീരത്തിലെ ജലാംശം കുറയ്ക്കും. തലവേദന അധികരിയ്ക്കും. മദ്യപിയ്ക്കുമ്പോള്‍ തലവേദന വരുന്നതിന്റെ ഒരു കാരണവും ഇതു തന്നെയാണ.്

വെള്ളം കുടിയ്ക്കാതിരിയ്ക്കുന്നത്
വെള്ളംകുടി മറക്കുന്നതും ഒഴിവാക്കുന്നതുമെല്ലാം തലവേദനയ്ക്കുള്ള ഒരു പ്രധാന കാരണമാണ്. ധാരാളം വെള്ളം കുടിയ്ക്കുക.

ഭക്ഷണം കഴിയ്ക്കാത്തത്
തലവേദനയുള്ളപ്പോള്‍ ഛര്ദിയ്ക്കുമെന്ന കാരണത്താല്‍ ഭക്ഷണം ഒഴിവാക്കുന്നവരുണ്ട്. ഇത് ചെയ്യരുത്. ഭക്ഷണം കഴിയ്ക്കാത്തത് പലര്‍ക്കും തലവേദന വരുത്തുന്നതു പോലെ തലവേദനയുള്ളപ്പോള്‍ ഭക്ഷണം ഒഴിവാക്കുന്നത് തലവേദന അധികരിയ്ക്കാന്‍ ഇട വരുത്തും.

വിശ്രമക്കുറവ്
വിശ്രമം ആരോഗ്യകരമായ ജീവിതത്തിന് അത്യന്താപേക്ഷിതമാണ്. വിശ്രമക്കുറവ് തലവേദനയ്ക്കു കാരണമാകും. തലവേദനയുള്ളപ്പോള്‍ വിശ്രമിച്ചു നോക്കൂ, ആശ്വാസം ലഭിയ്ക്കും.

സുഗന്ധദ്രവ്യങ്ങള്‍
തുളച്ചു കയറുന്ന ഗന്ധമുള്ള സുഗന്ധദ്രവ്യങ്ങള്‍ തലവേദനയുള്ളപ്പോള്‍ ഒഴിവാക്കണം.

കടുത്ത വെളിച്ചം
കടുത്ത വെളിച്ചം തലവേദന വര്‍ദ്ധിപ്പിയ്ക്കും. ഇതും ഒഴിവാക്കുകയാണ് നല്ലത്.

ടിവി
ടിവി കാണുക, വായിക്കുക, കമ്പ്യൂട്ടര്‍ നോക്കുക തുടങ്ങിയവയെല്ലാം തലവേദന അധികമാക്കുന്ന ഘടകങ്ങളാണ്. ഇവയും ഒഴിവാക്കുന്നതാണ് നല്ലത്.



Click it and Unblock the Notifications
