Latest Updates
-
രക്ഷാബന്ധൻ അവധി വരുന്നു; വാലറ്റും മണി പ്ലാന്റും വാസ്തു പ്രകാരം ക്രമീകരിച്ചാൽ പണം വന്ന് നിറയും! -
മഴക്കാലത്ത് വീട്ടിൽ ഈർപ്പവും പൂപ്പലും? പണം നഷ്ടപ്പെടാതിരിക്കാൻ ഈ വാസ്തു വഴികൾ പരീക്ഷിക്കൂ! -
തിരുവോണം 2026: ഷോപ്പിംഗിലും സാമ്പത്തിക ഇടപാടുകളിലും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ; അറിയേണ്ടതെല്ലാം! -
മഴക്കാല യാത്രകളില്‍ ചര്‍മ്മവും മുടിയും സുരക്ഷിതമാക്കാം; രക്ഷാബന്ധന് യാത്രയ്ക്ക് മുന്‍പ് ഈ കാര്യങ്ങള്‍ ശ്രദ്ധിക്കൂ -
കോക്ടെയ്ൽ 2-ലെ കൃതി സനോണിന്റെ ആബ്സ് രഹസ്യം; പട്ടിണി കിടക്കാതെ ഫിറ്റ്നസ് നേടാം ഇങ്ങനെ! -
ശുക്രൻ ചിത്തിര നക്ഷത്രത്തിൽ: ഷോപ്പിംഗിലും വസ്ത്രധാരണത്തിലും ഈ മാറ്റങ്ങൾ വരുത്തൂ, ശ്രദ്ധിക്കുക! -
ഓഗസ്റ്റ് 28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാണോ? സൂതക് കാലം പാലിക്കേണ്ടതുണ്ടോ? ആശങ്ക വേണ്ട, സത്യം ഇതാണ് -
2026 ഓഗസ്റ്റ് 26: പിഎസ്സി പരീക്ഷയ്ക്കും ഇന്റർവ്യൂവിനും പോകുന്നവർക്ക് ഇന്നത്തെ രാശിഫലവും വിജയമന്ത്രങ്ങളും -
രാഖി യാത്രാതിരക്ക്: ട്രെയിൻ ടിക്കറ്റ് കൺഫേം ആകാൻ ഈ വഴികൾ പരീക്ഷിക്കൂ, ഒപ്പം നിങ്ങളുടെ രാശിഫലവും! -
രാഖി വാരം: 27 നക്ഷത്രക്കാർക്കും സാമ്പത്തിക നേട്ടം, ഡിജിറ്റൽ ഇടപാടുകളിൽ ഈ ജാഗ്രത വേണം!
ഫുഡ് അലര്‍ജി , ലക്ഷണങ്ങള്‍
ഭക്ഷണത്തിലൂടെയുള്ള അലര്‍ജി പലപ്പോഴും ഭക്ഷ്യവിഷബാധയായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്. എന്നാല്‍ ഇവ തമ്മില്‍ വലിയ വ്യത്യാസങ്ങളുണ്ട്. ഭക്ഷ്യവിഷബാധ എന്നത് ഏത് ഭക്ഷണത്തിലൂടെയും സംഭവിക്കാവുന്നതാണ്. എന്നാല്‍ അലര്‍ജി ചില പ്രത്യേക ഭക്ഷണങ്ങള്‍ കഴിക്കുമ്പോളാണ് സംഭവിക്കുക. ശരീരത്തിന്റെ പ്രതിരോധ ശേഷിയുമായുള്ള ഏറ്റുമുട്ടലിന്റെ പ്രതികരണമാണിത്.
ഏത് തരം ഭക്ഷണവും അലര്‍ജിക്കിടയാക്കാം. ശരീരത്തിന്റെ പ്രതിരോധ വ്യവസ്ഥ അതിനെ ഭക്ഷണമായി കാണുന്നതില്‍ പരാജയപ്പെടുകയും അവയെ ഒരു ഭീഷണിയായി തുടര്‍ന്ന് പരിഗണിക്കുകയും ചെയ്യും. ഇത് വഴി ആ ആഹാരപദാര്‍ത്ഥം ശരീരത്തില്‍ പ്രവേശിക്കുമ്പോള്‍ തന്നെ പ്രതികരണം ഉണ്ടാകും. പശുവിന്പാല്, മുട്ട, മത്സ്യം, കടല, അണ്ടിവര്‍ഗ്ഗങ്ങള്‍, സോയ, ഗോതമ്പ് എന്നിവയൊക്കെ അലര്‍ജിക്ക് കാരണമാകാവുന്നവയാണ്. ഒരാള്‍ക്ക് ഒന്നിനോടോ, പല ഭക്ഷണങ്ങളോടോ അലര്‍ജി ഉണ്ടാകാം. ഇത്തരം അലര്‍ജിയുണ്ടാകുന്നത് ആളുകളെ അത്തരം ഭക്ഷണങ്ങള്‍ കഴിക്കുന്നതിന് പൂര്‍ണ്ണമായും വിരാമമിടാന്‍ പ്രേരിപ്പിക്കും.
പൊതുവായി കാണുന്ന ഭക്ഷണ അലര്‍ജി എന്നത് വായിലോ, ചുണ്ടിലോ, നാവിലോ ഉണ്ടാകുന്ന ചൊറിച്ചിലും, വീക്കവുമാണ്. ചിലപ്പോള്‍ ചര്‍മ്മത്തിലെ എക്സിമ, വീക്കം, ചുവപ്പ് നിറം എന്നിവയ്ക്കും അലര്‍ജി കാരണമാകും. അടിവയറിലെ വേദന, ഛര്‍ദ്ദി, മനംപിരട്ടല്‍, അതിസാരം തുടങ്ങിയ ഉദരസംബന്ധമായ തകരാറുകള്‍ ഇത് വഴിയുണ്ടാകാം. എന്നാല്‍ ചില അലര്‍ജികള്‍ ശ്വാസസംബന്ധമായ മൂക്കൊലിപ്പ്, ചുമ, തുമ്മല്‍, ശ്വാസതടസം എന്നിവയ്ക്കും കാരണമാകും. ചില പുരുഷന്മാരില് ഹൃദയസംബന്ധമായ പ്രശ്നങ്ങളാണ് കാണുക. രക്തസമ്മര്‍ദ്ധം കുറയല്‍, മന്ദത, ബോധക്ഷയം എന്നിവയും സംഭവിക്കാം. മിക്ക പ്രശ്നങ്ങളിലും ഉടന്‍ വൈദ്യസഹായം തേടുന്നതാണ് ഉചിതം. ചില ഭക്ഷണ അലര്‍ജികളെ പരിചയപ്പെടാം.
1. ലാക്ടോസ് - പാലിലടങ്ങിയ പഞ്ചസാരയായ ലാക്ടോസിനോട് അലര്‍ജിയുണ്ടാകുന്നത് സാധാരണമാണ്. ഇത് ദഹിപ്പിക്കുന്നതില്‍ ശരീരം പരാജയപ്പെടും. പാലിലും, പാലുത്പന്നങ്ങളായ തൈര്, വെണ്ണ എന്നിവയിലുമൊക്കെ ലാക്ടോസ് അടങ്ങിയിട്ടുണ്ട്. അതിസാരവും വയറ് വേദനയുമാണ് പ്രധാന ലക്ഷണങ്ങള്‍. ഡോക്ടര്‍ക്ക് ലക്ഷണങ്ങളും മെഡിക്കല്‍ ഹിസ്റ്ററിയും നോക്കി അലര്‍ജിയാണോ എന്ന് കണ്ടെത്താനാവും.
2. ഗ്യാസ്, കോച്ചിവലിക്കല്, ചീര്‍ക്കല്‍ - അലര്‍ജിയുള്ള ഭക്ഷണം ദഹനേന്ദ്രിയത്തിലെത്തുമ്പോള് ഗ്യാസ്, കോച്ചിവലിക്കല്, വയര്‍ ചീര്‍ക്കല്‍ എന്നിവ അനുഭവപ്പെടാം. നിലക്കടല പോലുള്ള സാധനങ്ങള്‍ ഗ്യാസുണ്ടാകാന്‍ കാരണമാകും. ഗ്യാസുണ്ടാകുന്നത് സാധാരണമാണെങ്കിലും പെട്ടന്നുണ്ടാകുന്ന ഗ്യാസും വയര്‍ ചിര്ക്കല് മൂലമുള്ള അതിന്റെ ബഹിര്‍ഗ്ഗമനവും വഴി അലര്‍ജി തിരിച്ചറിയാനാകും.
3. മനം പിരട്ടല്‍, ഛര്‍ദ്ദി, അതിസാരം - ചിലപ്പോള്‍ വയറ്റിലെ അലര്‍ജി ഛര്‍ദ്ദി, അതിസാരം, മനം പിരട്ടല്‍ തുടങ്ങിയ കൂടുതല്‍ രൂക്ഷമായ ഫലങ്ങളിലേക്ക് നീങ്ങാം. ഇത് ശരീരത്തിലെ ജലാംശവും കരുത്തും ഇല്ലാതാക്കും. സങ്കീര്‍ണ്ണമായ പ്രോട്ടീന്‍ ദഹിപ്പിക്കാന്‍ സാധിക്കാത്തതിനാലോ, ദഹനമില്ലായ്മ മൂലമോ ഇത് സംഭവിക്കാം.
4. ചര്‍മ്മത്തിലെ അലര്‍ജി - ഭക്ഷണം കഴിച്ച് ഏതാനും മിനുട്ടുകള്ക്കകമോ, ഒരുമണിക്കൂറിനുള്ളിലോ അലര്‍ജി അനുഭവപ്പെടാം. സമയം നീരീക്ഷിച്ചാല്‍ ചര്‍മ്മത്തിലുണ്ടാക്കുന്ന അലര്‍ജി തിരിച്ചറിയാനാകും. ഭക്ഷണം ദഹിക്കാതെ വരുമ്പോള്‍ അലര്‍ജിയുണ്ടാക്കുന്ന ഘടകങ്ങള്‍ രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടും. ഇവ ചര്മ്മത്തിലെത്തുകയും ചൊറിച്ചിലും മുറിവുകളും വഴി ചര്‍മ്മത്തില്‍ എസ്കിമയും തടിപ്പുകളും ഉണ്ടാവാനിടയാക്കും.
5. രക്തം ദുഷിപ്പിക്കുന്നു - അലര്‍ജി ഉണ്ടാക്കുന്ന ഘടകങ്ങള്‍ ശരീരത്തിലെത്തി രക്തത്തില്‍ കലരുന്നതോടെ അവ എങ്ങനെയുള്ള പ്രതികരണമാണ് ഉണ്ടാക്കുക എന്ന് പറയാനാവില്ല. ഇവ രക്തക്കുഴലുകളിലൂടെ സഞ്ചരിക്കുമ്പോള്‍ തലയ്ക്ക് മന്ദത, ക്ഷീണം, ഉയര്‍ന്ന ഹൃദയമിടിപ്പ്, അനാഫൈലാക്സിസ് എന്നിവയ്ക്ക് കാരണമാകും. അനാഫൈലാക്സിസ് പെട്ടന്ന് രക്തസമ്മര്‍ദ്ദം താഴാനിടയാക്കും. ചെറിയ ലക്ഷണങ്ങളോടെ ആരംഭിക്കുന്ന ഇവ തുടര്‍ന്ന് ഗുരുതരമാവുകയും വായിലും തൊണ്ടയിലുമുണ്ടാകുന്ന തരിപ്പ്, അടിവയറ്റിലെ അസ്വസ്ഥതകള്‍ എന്നിവയ്ക്കും കാരണമാകും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications