Latest Updates
-
മഴക്കാലത്ത് ചർമ്മം വില്ലനാകുമോ? അണുബാധയും താരനും തടയാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിച്ചു നോക്കൂ -
മഴക്കാലം എത്തി, പനിയും ജലദോഷവും കൂടെ വരുന്നുണ്ടോ? ഈ വീട്ടുവൈദ്യങ്ങൾ അറിഞ്ഞുവെക്കൂ! -
പ്രോട്ടീൻ പൗഡർ വാങ്ങുന്നവർക്ക് മുന്നറിയിപ്പ്! നിങ്ങളുടെ സപ്ലിമെന്റുകൾ സുരക്ഷിതമാണോ? പുതിയ FSSAI നിയമങ്ങൾ ഇങ്ങനെ -
സ്കൂൾ വിദ്യാർത്ഥിനികൾക്ക് ആർത്തവാവധി: ഈ സർക്കാർ നീക്കം പെൺകുട്ടികളുടെ ആരോഗ്യത്തിന് ആശ്വാസമോ അതോ സ്വകാര്യതയ്ക്ക് ഭീഷണിയോ? -
വയറിലെ കൊഴുപ്പ് ടപ്പേന്ന് കുറയ്ക്കാം; ലോക സൈക്കിൾ ദിനത്തിൽ ഈ സൈക്ലിംഗ് പ്ലാനുകൾ പരീക്ഷിച്ചു നോക്കൂ! -
മഴക്കാലത്ത് ചർമ്മം വഷളാകുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ മതി -
ജിമ്മിൽ പോകേണ്ട, കഠിനമായ വർക്കൗട്ടുകളുമില്ല! 54-ാം വയസ്സിൽ മാധവന്റെ ഈ കിടിലൻ ലുക്കിന് പിന്നിലെ അത്ഭുത രഹസ്യം ഇതാണ് -
സൂര്യൻ രോഹിണി നക്ഷത്രത്തിലേക്ക്: കടുത്ത ചൂടിൽ നിന്ന് രക്ഷനേടാൻ ഈ വഴികൾ അറിയാമോ? -
2026 ജൂൺ 2-ന് വ്യാഴം കർക്കടകത്തിലേക്ക്: ജീവിതം മാറ്റിമറിക്കുന്ന അപൂർവ്വ രാജയോഗം, ഈ രാശിക്കാർക്ക് വൻ നേട്ടം! -
ജൂൺ 1 രാജയോഗം: 3 രാശിക്ക് ധനമഴ, ഇന്നത്തെ ശുഭമുഹൂർത്തം അറിഞ്ഞാൽ ജീവിതം മാറും!
ഭക്ഷ്യവസ്തുക്കള്‍ കൃത്യമായി സൂക്ഷിയ്ക്കൂ
സല്‍ക്കാരത്തിന് സമയമായി പാകം ചെയ്ത ഭക്ഷണം നോക്കുമ്പോളായിരിക്കും ചിലപ്പോള്‍ അത് കേടായിരിക്കുന്നതായി കാണുക. അടുക്കള ശുചീകരിക്കാന്‍ സമയമായി എന്നതാണ് ഇതിനര്‍ത്ഥം. ഭക്ഷണം കൂടുതല്‍ക്കാലം കേടാകാതെ ഇരിക്കാന്‍ സഹായിക്കുന്ന ചില മുന്‍ കരുതലുകളെക്കുറിച്ച് നിങ്ങള്‍ക്ക് അറിവുണ്ടായിരിക്കണം. ഇത് വഴി ആരോഗ്യവും പണവും സംരക്ഷിക്കാനാകും.
രാഷ്ട്രീയക്കാര്‍ക്കു ചേര്‍ന്ന പച്ച ഭക്ഷണങ്ങള്‍
വീട്ടില്‍ ഭക്ഷണവസ്തുക്കള്‍ സുരക്ഷിതമായി ഏറെ നാള് സൂക്ഷിക്കാന്‍ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്.

1. മുട്ട
പച്ച മുട്ട പ്രിന്റ് ചെയ്ത തിയ്യതി മുതല്‍ മൂന്ന് മുതല്‍ അഞ്ച് ആഴ്ച വരെ കേടുകൂടാതെയിരിക്കും. പുഴുങ്ങിയ മുട്ട ഒരാഴ്ച വരെ കേടാകാതെയിരിക്കും. ഇനി മുട്ട കേടാണോ എന്ന് സംശയമുണ്ടെങ്കില്‍ വെള്ളത്തിലിട്ട് നോക്കുക. വെള്ളത്തില്‍ മുങ്ങിപ്പോകുന്നുവെങ്കില് മുട്ട ഭക്ഷ്യയോഗ്യമാണ്. മുട്ട പൊട്ടിക്കുമ്പോള്‍ ദുര്‍ഗന്ധം വരുന്നുവെങ്കില്‍ അത് ഉപയോഗശൂന്യമായിക്കഴിഞ്ഞു.

2. കോഴിയിറച്ചി
കോഴി മുഴുവനായും ഫ്രീസ് ചെയ്ത് സൂക്ഷിച്ചാല്‍ ഒരു വര്‍ഷം വരെ കേടാകാതെയിരിക്കും. എന്നാല്‍ കഷ്ണങ്ങളാക്കി സൂക്ഷിച്ചാല്‍ ഒമ്പത് മാസം വരെയാണിരിക്കുക. പാചകം ചെയ്യാത്ത കോഴിയിറച്ചി കഴുകരുത് എന്ന് നിങ്ങള്‍ക്കറിയാമോ? ഇങ്ങനെ ചെയ്താല്‍ ഉപദ്രവകാരികളായ ബാക്ടീരിയകള്‍ മറ്റ് ഭക്ഷണങ്ങളിലേക്കും, പാത്രങ്ങളിലേക്കും,അടുക്കളയുടെ പ്രതലങ്ങളിലേക്കും പടരാനിടയാകും. ചൂട് മാത്രമാണ് ഈ ബാക്ടീരിയക്ക് പ്രതിവിധി. 165 ഫാരന്‍ഹീറ്റാണ് കോഴിയിറച്ചി സുരക്ഷിതമായിരിക്കാന്‍ വേണ്ടുന്ന കുറഞ്ഞ ചൂട്.

3. മത്സ്യവിഭവങ്ങള്‍
മത്സ്യങ്ങള്‍ കഴിവതും ഫ്രഷ് ആയി, രണ്ട് ദിവസത്തിനുള്ളില്‍ ഉപയോഗിക്കുക. കൊഴുപ്പ് ധാരാളമായി അടങ്ങിയ അയല പോലുള്ളവ മൂന്ന് മാസം വരെ തണുപ്പിച്ച് സൂക്ഷിക്കാറുണ്ട്. ഞണ്ട്, കൊഞ്ച് തുടങ്ങിയവ രണ്ട് ദിവസം വരെ ഫ്രിഡ്ജില്‍ സൂക്ഷിക്കാം. ഇവ മൂന്ന് മാസം വരെ ഫ്രീസ് ചെയ്ത് സൂക്ഷിക്കാറുണ്ട്. കക്കയിറച്ചി, ചെമ്മീന്‍ എന്നിവ ഫ്രിഡ്ജില്‍ വച്ച് അഞ്ച് ദിവസത്തിനകം ഉപയോഗിക്കണം. ഫ്രീസറില്‍ സൂക്ഷിക്കുന്നവ മൂന്ന് മാസം വരെ കേടാകാതിരിക്കും.

4. ചീസ്
മൃദുത്വവും നനവുമുള്ള 'മൊസാരെല്ല' പോലുള്ള ചീസ് ഫ്രിഡ്ജില്‍ തുറന്ന നിലയില്‍ രണ്ടാഴ്ച വരെയിരിക്കും. 'പാര്മേസെന്' പോലുള്ള കട്ടിയുള്ളവ തുറക്കാത്ത നിലയില്‍ ഒരു വര്‍ഷം വരെ സൂക്ഷിക്കാം. മൃദുലമായ ചീസിന് രൂപമാറ്റം വന്നിട്ടുണ്ടെങ്കില്‍ അത് ഉപേക്ഷിക്കുക. കട്ടിയുള്ള ചീസിലാണ് മാറ്റം കാണുന്നതെങ്കില്‍, ഗന്ധത്തിന് മാറ്റമൊന്നുമില്ലാത്ത സാഹചര്യത്തില്‍ ഒരിഞ്ച് കട്ടിയില്‍ ആഭാഗം മുറിച്ച് കളഞ്ഞ് ബാക്കി ഉപയോഗിക്കാം.

5. പാല്, പാലുത്പന്നങ്ങള്‍
തണുപ്പിച്ച് സൂക്ഷിക്കുന്ന പാല്, കവറിലെ വില്പന തിയ്യതിയുടെ ഏഴ് ദിവസത്തിനകം ഉപയോഗിക്കുക. പാല് കൂടുതല്‍ കാലം കേടാകാതിരിക്കാന്‍ പുറത്തെ അന്തരീക്ഷത്തില്‍ എടുത്ത് വെയ്ക്കാതിരിക്കുകയും അതു പോലെ ഫ്രിഡ്ജിന്റെ ഡോറില്‍ സൂക്ഷിക്കാതിരിക്കുകയും ചെയ്യുക. ക്രീമുകള്‍ ഫ്രിഡ്ജില്‍ നാല് ദിവസം വരെ കേടാകാതിരിക്കുമ്പോള് ഫ്രീസറില്‍ സൂക്ഷിച്ചാല്‍ നാല് മാസം വരെ സുരക്ഷിതമായിരിക്കും. വെണ്ണ ഫ്രിഡ്ജിലാണെങ്കില്‍ രണ്ട് ദിവസവും ഫ്രീസറില്‍ ഒമ്പത് മാസവും കേടാകാതിരിക്കും.

6. തണുപ്പിച്ച ഭക്ഷണങ്ങള്‍
ടിവി കണ്ടിരുന്ന് നേരെ ചെന്ന് ഫ്രിഡ്ജിലെ ഭക്ഷണങ്ങള്‍ എടുത്ത് കണ്ണുമടച്ച് കഴിക്കരുത്. എന്നാല്‍ നന്നായി തണുപ്പിച്ച് സംരക്ഷിച്ചതാണെങ്കില് ഭക്ഷണത്തിന് കുഴപ്പമൊന്നും കാണില്ല. ഫ്രിഡ്ജിന്റെ ഫ്രീസര്‍ പൂജ്യം ഡിഗ്രിയില്‍ സെറ്റ് ചെയ്യണം. ഇങ്ങനെ ചെയ്താല്‍ ഭക്ഷണങ്ങള്‍ കേടാകാതെയിരുന്നുകൊള്ളും.

7. പഴങ്ങള്‍
നാരങ്ങ വര്‍ഗ്ഗത്തിലുള്ള പഴങ്ങളും, ആപ്പിളും നന്നായി സൂക്ഷിച്ചാല്‍ രണ്ടാഴ്ച മുതല്‍ ഒരു മാസം വരെ കേടാകാതെയിരിക്കും. തണ്ണിമത്തങ്ങ ഒരാഴ്ച വരെ ഫ്രിഡ്ജില്‍ സുരക്ഷിതമായിരുന്നുകൊള്ളും. എന്നാല്‍ ചെറി, ബെറി പോലുള്ള വേഗത്തില്‍ കേടുവരുന്നവ മൂന്ന് ദിവസമേ കേട് വരാതെയിരിക്കൂ. പഴങ്ങള്‍ ഫ്രീസ് ചെയ്ത് സംരക്ഷിക്കുക. എന്നാല്‍ തണുപ്പിക്കുന്നത് പഴങ്ങളുടെ നനവ് കുറയ്ക്കുകയും മൃദുലമാക്കുകയും ചെയ്യും.

8. പച്ചക്കറികള്‍
ബീറ്റ്റൂട്ട്, കാരറ്റ് പോലുള്ള കിഴങ്ങ് വര്‍ഗ്ഗങ്ങള്‍ രണ്ടാഴ്ച വരെ ഫ്രിഡ്ജില്‍ സുരക്ഷിതമായിട്ടിരിക്കും. എന്നാല്‍ വെള്ളരി, മുളക്, തക്കാളി എന്നിവയ്ക്ക് ഒരാഴ്ചയേ ആയുസ്സുണ്ടാവുകയുള്ളൂ. ശതാവരി, ചോളം, കൂണ് എന്നീ വേഗം കേടാകുന്ന പച്ചക്കറികള്‍ രണ്ട് ദിവസമേ ഫ്രിഡ്ജില്‍ സൂക്ഷിക്കാനാവൂ.

9. പാനീയങ്ങള്‍
ബോട്ടില്‍ തുറക്കാത്ത പഴച്ചാറുകള്‍ മൂന്നാഴ്ച വരെയും ഫ്രീസറില്‍ സൂക്ഷിക്കുന്നവ ഒരു വര്‍ഷം വരെയും കേട് വരാതെയിരിക്കും. സാധാരണ സോഡ ഒമ്പത് മാസം കേടാകാതെയിരിക്കുമ്പോള് ഡയറ്റ് സോഡ നാല് മാസം വരെ മാത്രമേ സൂക്ഷിക്കാനാവൂ. അതോടെ അവയിലെ കൃത്രിമ മധുരങ്ങള്‍ വിഘടിക്കാനാരംഭിക്കും.

10. ധാന്യപ്പൊടി, പഞ്ചസാര, ബേക്കിംഗ് സാധനങ്ങള്‍
ധാന്യപ്പൊടികള്‍ ആറ് മുതല്‍ എട്ട് മാസം വരെ സാധാരണ നിലയിലും ഫ്രിഡ്ജില്‍ ഒരു വര്‍ഷം വരെയും സൂക്ഷിക്കാം. ശര്‍ക്കര നാല് മാസം അലമാരയില്‍ തന്നെ സൂക്ഷിക്കാം. പൊടിച്ച പഞ്ചസാര പതിനെട്ട് മാസം, തരിയാക്കിയ പഞ്ചസാര രണ്ട് വര്‍ഷം എന്നിങ്ങനെ സുരക്ഷിതമായിരിക്കും. ധാന്യപ്പൊടികളും മറ്റ് ഉണങ്ങിയ സാധനങ്ങളും വായുകടക്കാത്ത പാത്രങ്ങളില്‍ തണുപ്പുള്ള സ്ഥലങ്ങളില്‍ സൂക്ഷിക്കുക.

11. പാചക എണ്ണ
പാചക എണ്ണകളെ സംബന്ധിച്ച് വെജിറ്റബിള്‍ ഓയില്‍, ഒലിവ് ഒായില്‍ എന്നിവ ചൂട് മൂലം കൊഴുപ്പ് വിഘടിപ്പിക്കും. എന്നാല്‍ സമയം ഇതില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. തുറക്കാത്ത എണ്ണപാത്രങ്ങള്‍ ഒരു വര്‍ഷം വരെ കേടാകാതെയിരിക്കുമ്പോള് തുറന്നവയുടെ ആയുസ്സ് നാല് മുതല്‍ ആറ് മാസം വരെയാണ്. ഇവയുടെ ആയുസ് കൂട്ടാന്‍ തണുപ്പുള്ള , ഇരുണ്ട സ്ഥലങ്ങളില്‍ സൂക്ഷിക്കുക. സ്റ്റൗവിനോ, ഡിഷ് വാഷറിനോ മുകളില്‍ സൂക്ഷിക്കരുത്. എണ്ണകള്‍ റഫ്രിജറേറ്ററിലും സൂക്ഷിക്കാം.

12. സുഗന്ധവ്യജ്ഞനം
ചില വസ്തുക്കള്‍ക്ക് പഴക്കമേറും തോറും ഗുണം കൂടും. എന്നാല്‍ സുഗന്ധവ്യജ്ഞനങ്ങള്‍ അത്തരമൊന്നല്ല. ഗ്രൗണ്ട് സ്പൈസുകള്‍ മൂന്ന് വര്‍ഷം വരെ കേടാകാതെയിരിക്കും. മിശ്രിതമാക്കിയെടുക്കുന്നവ രണ്ട് വര്‍ഷം വരെ സൂക്ഷിക്കാം. കുരുക്കളും, സത്തുകളുമടങ്ങുന്ന പൂര്‍ണ്ണ രൂപത്തിലുള്ള എല്ലാത്തരം സുഗന്ധവ്യജ്ഞനങ്ങളും നാല് വര്‍ഷം വരെ കേടാകാതെയിരിക്കും. നിങ്ങള്‍ വാങ്ങിയ സുഗന്ധവ്യജ്ഞനങ്ങള്‍ കയ്യിലിട്ട് തിരുമ്മി നോക്കുക. നിറം മങ്ങിയും, ഗന്ധം തീരെക്കുറവുമായി തോന്നുന്നുവെങ്കില്‍ അവ ഉപേക്ഷിക്കുന്നതാണ് നല്ലത്.

13. സോസ്, ജാം, കറിക്കൂട്ടുകള്‍
ഫാസ്റ്റ് ഫുഡിനുള്ള കൂട്ടുകളുടെ പഴക്കം ചെന്ന പാക്കറ്റുകള്‍ ഉപേക്ഷിക്കുക. തുറന്ന കെച്ചപ്പ്, ചില്ലി സോസ്, കോക്ക്ടെയില്‍ സോസ്, എന്നിവ ഫ്രിഡ്ജില്‍ ആറ് മാസം വരെ സൂക്ഷിക്കാം. തേന്‍, ജാം, സിറപ് തുടങ്ങിയവ എട്ട് മാസം വരെ തണുപ്പിച്ച് സൂക്ഷിക്കാന്‍ സാധിക്കും.



Click it and Unblock the Notifications