For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇരുന്നാല്‍ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍??

|

നില്‍ക്കുന്നതിനേക്കാള്‍ ഇരിയ്ക്കുവാനായിരിക്കും ആളുകള്‍ക്ക് പ്രിയം കൂടുതല്‍. ബസിലും ട്രെയിനിലുമെല്ലാം സീറ്റു പിടിയ്ക്കാനായി ആളുകള്‍ നെട്ടോട്ടമോടുന്നതിന്റെ കാരണവും ഇതുതന്നെയാണ്.

നില്‍ക്കുന്നത് കാലുവേദനയുണ്ടാക്കും, ക്ഷീണമാകും തുടങ്ങിയ കാരണങ്ങളായിരിക്കും പലര്‍ക്കും പറയാനുണ്ടാകുക. ചുരുക്കിപ്പറഞ്ഞാല്‍ നില്‍ക്കുന്നത് ശരീരത്തിന് നല്ലതല്ലെന്നാണ് പലരും കരുതുന്നത്.

പ്രമേഹമെങ്കില്‍ ഈ പച്ചക്കറികള്‍ വേണ്ട

എന്നാല്‍ കൂടുതല്‍ നേരം ഇരിയ്ക്കുന്നത് ഇതിനേക്കാളേറെയുള്ള ദോഷഫലങ്ങളുണ്ടാക്കുമെന്നറിയാമോ, ഇത് പലപ്പോഴും പല അസുഖങ്ങള്‍ക്കു വരെയും കാരണമാകുകയും ചെയ്യും.

ഇരിയ്ക്കുന്നത് ഏതെല്ലാം വിധത്തിലാണ് നിങ്ങളുടെ ശരീരത്തിന് ദോഷം വരുത്തുന്നതെന്ന് മനസിലാക്കൂ,

ടൈപ്പ് 2 ഡയബെറ്റിസ്

ടൈപ്പ് 2 ഡയബെറ്റിസ്

കൂടുതല്‍ നേരം എഴുന്നേല്‍ക്കാതെ സീറ്റിലിരിയ്ക്കുന്നവര്‍ക്ക് ടൈപ്പ് 2 ഡയബെറ്റിസ് വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. അര മണിക്കൂര്‍ ഇരിയ്ക്കുമ്പോള്‍ അഞ്ചു മിനിറ്റെങ്കിലും എഴുന്നേല്‍ക്കണം.

ഹൃദയം

ഹൃദയം

കൂടുതല്‍ നേരം ഇരിയ്ക്കുന്നത് ഫാറ്റി ആസിഡ് ഹൃദയത്തില്‍ കട്ടി പിടിയ്ക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിയ്ക്കുകയാണ് ചെയ്യുന്നത്. ഇത് ഹൃദയപ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്യും.

 തടി

തടി

കൂടുതല്‍ നേരം ഇരിയ്ക്കുന്നത് തടി വര്‍ദ്ധിപ്പിയ്ക്കുകയും ചെയ്യും. പ്രത്യേകിച്ച് ഭക്ഷണം കഴിഞ്ഞ ഉടന്‍ ഇങ്ങനെയിരിക്കുന്നത് ദഹനം പതുക്കെയാക്കും. ഇത് തടിയും വയറുമെല്ലാം വര്‍ദ്ധിയ്ക്കാന്‍ ഇടയാക്കുകയും ചെയ്യും.

 വെരിക്കോസ് വെയിന്‍

വെരിക്കോസ് വെയിന്‍

കൂടുതല്‍ നേരം ഇരിയ്ക്കുന്നവര്‍ക്ക് വെരിക്കോസ് വെയിന്‍ വരാനുള്ള സാധ്യത കൂടുതലാണെന്നു തെളിഞ്ഞിട്ടുണ്ട്. പ്രത്യേകിച്ച് കാല്‍ താഴ്ത്തിയിട്ടിരിയ്ക്കുമ്പോള്‍.

അരക്കെട്ടില്‍ വേദന

അരക്കെട്ടില്‍ വേദന

കൂടുതല്‍ നേരം ഇരിയ്ക്കുന്നത് സ്ത്രീകളില്‍ അരക്കെട്ടില്‍ വേദനയുണ്ടാക്കും. പ്രത്യേകിച്ച് അരക്കെട്ടിന് തടി കൂടുതലാണെങ്കില്‍.

ശാരീരിക അവയവങ്ങള്‍

ശാരീരിക അവയവങ്ങള്‍

പാന്‍ക്രിയാസാണ് ശരീരത്തില്‍ ഇന്‍സുലിന്‍ ഉല്‍പാദിപ്പിയ്ക്കുന്നത്. ഗ്ലൂക്കോസിനെ കോശങ്ങളിലേയ്‌ക്കെത്തിയ്ക്കുന്നതു ഇതുവഴി ശരീരത്തിന് ഊര്‍ജം ലഭിയ്ക്കുന്നതും ഇതുവഴിയാണ്. എന്നാല്‍ മസിലുകള്‍ അനങ്ങാതാകുമ്പോള്‍ പാന്‍ക്രിയാസ് കൂടുതല്‍ ഇന്‍സുലിന്‍ ഉല്‍പാദിപ്പിയ്ക്കും. ഇത് ശരീരത്തിലെ അവയവങ്ങളെ തകരാറിലാക്കുകയും ചെയ്യും.

കഴുത്തു വേദന

കഴുത്തു വേദന

കൂടുതല്‍ നേരം ഇരിയ്ക്കുന്നത് കഴുത്തു വേദനയ്ക്ക് ഇടയാക്കും. സെര്‍വിക്കല്‍ വെര്‍ട്ടിേ്രബ പ്രശ്‌നങ്ങളുണ്ടാകുന്നതാണ് ഇതിന് കാരണം.

നടുവേദന

നടുവേദന

നടുവേദനയാണ് കൂടുതല്‍ സമയം ഇരിയ്ക്കുന്നതിന്റെ മറ്റൊരു ദൂഷ്യഫലം. നട്ടെല്ലിന് ആയാസം വര്‍ദ്ധിയിക്കുന്നതാണ് കാരണം.

രക്തചംക്രമണം

രക്തചംക്രമണം

ശരീരത്തിലെ രക്തചംക്രണത്തെ തടസപ്പെടുത്തുന്ന ഒന്നാണ് ഏറെ സമയം ഇരിയ്ക്കുന്നത്. ഇത് ഹൃദയമടക്കമുള്ള ശാരീരിക പ്രവര്‍ത്തനങ്ങളെ ബാധിയ്ക്കുകയും ചെയ്യം.

English summary

Sitting Long Time Health Effects

Sitting on the chair for too long is a threat to one's health. Here are some of the disadvantages of sitting for long periods of time,
Story first published: Monday, February 24, 2014, 12:21 [IST]
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more
X