Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
മാനസികാരോഗ്യത്തിന ചില സിപിംള്‍ വഴികള്‍
ശാരീരിക ആരോഗ്യത്തെപ്പോലെയോ അതിനേക്കാള്‍ ഒരു ചുവട് മുന്നിലോ നില്‍ക്കേണ്ട ഒന്നാണ് മാനസിക ആരോഗ്യം. നല്ല ശാരീരിക ആരോഗ്യത്തിന് മാനസിക ആരോഗ്യവും പ്രധാനമാണ്.
മാനസിക ആരോഗ്യത്തിന് തകരാറു സംഭവിയ്ക്കുമ്പോഴാണ് മാനസിക പ്രശ്നങ്ങള്‍ ഉടലെടുക്കുന്നത്.
മാനസികാരോഗ്യം മെച്ചപ്പെടുത്തുവാനുള്ള ചില സിംപിള്‍ വഴികളെക്കുറിച്ചറിയൂ,

നടക്കുക
നടക്കാന്‍ പോവുക. ശുദ്ധവായു ശ്വസിച്ച് പ്രകൃതിയെ അറിഞ്ഞുള്ള അലസമായ നടത്തം മാനസികാരോഗ്യത്തിന് ഏറെ ഗുണകരമാണ്.

വൈറ്റമിന്‍ ബി12
വൈറ്റമിന്‍ ബി12ന്റെ അപര്യപ്തത ഡിപ്രഷന് പോലുള്ള മാനസിക പ്രശ്നങ്ങള്‍ വരുത്തി വയ്ക്കുമെന്നു തെളിഞ്ഞിട്ടുണ്ട്. ഇത്തരം ഗുളികകളോ ഇവയടങ്ങിയ ഭക്ഷണങ്ങളോ കഴിയ്ക്കുക.

ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍
നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ ലക്ഷ്യമാക്കി പ്രവര്‍ത്തിയ്ക്കുക. നേടാനും ചെയ്യാനും കഴിയാത്തവ സ്വപ്നം കണ്ടിരിയ്ക്കുന്നത പലപ്പോഴും മനസിനെ വിഷമിപ്പിയ്ക്കും. നേടാന്‍ കഴിയാവുന്ന ലക്ഷ്യങ്ങള്‍ നേടുകയും തന്നെത്തന്നെ പ്രശംസിയ്ക്കുകയും ചെയ്യുക.

സംഗീതം
പാട്ടിന് നിങ്ങള്‍ പോലുമറിയാതെ മനസിന് ശാന്തതയും സമാധാനവും നല്‍കാനുള്ള കഴിവുണ്ട്. ബഹളങ്ങളില്ലാത്ത, ശാന്തമായ സംഗീതം കേള്‍ക്കുക.

ലാവെന്‍ഡര്‍ ഓയില്‍
നല്ല ഉറക്കം മാനസികാരോഗ്യത്തിന് വളരെ പ്രധാനം. ലാവെന്‍ഡര്‍ ഓയില്‍ ഇതിന് സഹായിക്കും. തലയിണയില്‍ ലാവെന്‍ഡര്‍ ഓയില്‍ പുരട്ടി കിടക്കുക. ഇത് നല്ല ഉറക്കത്തിന് സഹായിക്കുകയും ചെയ്യും.

മറ്റുള്ളവര്‍ക്ക് വേണ്ടി
നമുക്കു വേണ്ടി മാത്രം പണം ചെലവാക്കുന്നവരാണ് നമ്മളില്‍ ഭൂരിഭാഗവും. മറ്റുള്ളവര്‍ക്ക് വേണ്ടി പണം ചെലവഴിയ്ക്കുക. അതായത് മറ്റുള്ളവരെ സഹായിക്കുക. ഇത് മനസിന് സന്തോഷം നല്‍കും. മാനസികാരോഗ്യം നന്നാക്കും.

ധ്യാനം
ധ്യാനം മനസിന്റെ ആരോഗ്യത്തിന് പ്രധാനപ്പെട്ട ഒന്നാണ്. എല്ലാ ചിന്തകളും ഒഴിവാക്കി മനസിനെ കേന്ദ്രീകരിച്ചു ധ്യാനം ചെയ്യുക. മനസ് ശാന്തമാകും.



Click it and Unblock the Notifications
