Latest Updates
-
അരങ്ങൊഴിഞ്ഞ സൂര്യ കൃഷ്ണമൂർത്തി: 6:45-ന്റെ ആ കൃത്യനിഷ്ഠ ഇനി ഓർമ്മ മാത്രം -
2026 സെപ്റ്റംബർ 25: ഇന്നത്തെ രാശിഫലവും ശുഭമുഹൂർത്തങ്ങളും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദിവസം അനുകൂലമാക്കാം! -
കേരളത്തിൽ ഇന്ധനവിലയിൽ മാറ്റമുണ്ടോ? പ്രധാന നഗരങ്ങളിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇതാ -
2026 സെപ്റ്റംബർ 25: രവി യോഗവും രാഹുകാലവും; ഇന്ന് ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
വെളുക്കാൻ പാകിസ്താൻ ക്രീം തേക്കുന്നവരാണോ? അപകടകരമായ മെർക്കുറി; ഈ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ നിർത്തൂ -
അടിയന്തര ചികിത്സയിൽ പങ്കാളിയുടെ അനുമതി: ഡൽഹി ഹൈക്കോടതിയുടെ നിർണ്ണായക നീക്കം, അറിയേണ്ടതെല്ലാം -
ഷൂ റാക്ക് എവിടെ വെക്കണം? വാസ്തു പ്രകാരം ഈ ദിശകൾ ഒഴിവാക്കിയാൽ വീട്ടിൽ ഐശ്വര്യം നിറയും -
ബുധൻ തുലാം രാശിയിലേക്ക്: പുതിയ തുടക്കങ്ങൾക്ക് ഈ സമയം അനുകൂലമോ? -
വീട്ടിൽ ഐശ്വര്യം നിറയ്ക്കാം; ഫ്ലിപ്കാർട്ട് സെയിലിൽ 999 രൂപയിൽ താഴെ ലഭിക്കുന്ന ഈ വാസ്തു സാധനങ്ങൾ മറക്കരുത് -
പിതൃപക്ഷം 2026: കേരളത്തിൽ ശ്രാദ്ധം എപ്പോൾ? രാഹുകാലം ഒഴിവാക്കി കൃത്യമായ സമയം അറിയാം!
തൊണ്ടവേദന മാറ്റാം
തൊണ്ടവേദന നേരവും കാലവുമൊന്നുമില്ലാതെ ആര്‍ക്കും വരാം. തൊണ്ടയിലുണ്ടാകുന്ന അണുബാധയാണ് ഇതിനുള്ള പ്രധാന കാരണവും.
തൊണ്ടവേദനയ്ക്ക് പല പരിഹാരങ്ങളുമുണ്ട്. ഇത്തരം ചില പരിഹാരങ്ങള്‍ നോക്കൂ.

ഉപ്പുവെള്ളം കവിള്‍ക്കൊള്ളുന്നത്
തൊണ്ടവേദനയുണ്ടെങ്കില്‍ ചെയ്യാവുന്ന ഏറ്റവും എളുപ്പമായ വീട്ടുവൈദ്യമാണ് ചെറുചൂടുള്ള ഉപ്പുവെള്ളം കവിള്‍ക്കൊള്ളുന്നത്.

ചൂടുവെള്ളം
ചൂടുവെള്ളം കുടിയ്ക്കുന്നതും തൊണ്ടവേദനയ്ക്കുള്ള മറ്റൊരു പരിഹാരമാണ്.

ചെറുനാരങ്ങ
ചെറുനാരങ്ങ മുറിയ്ക്കുക. ഇതില്‍ അല്പം ഉപ്പ്, കുരുമുളകുപൊടി എന്നിവ തേക്കുക. ഇത് ഒരു സ്പൂണ്‍ കൊണ്ട് നല്ലപോലെ അമര്‍ത്തി ചെറുനാരയ്ക്കുള്ളിലേക്കാക്കുക. ഒരു തവയില്‍ വച്ച് ചെറുനാരങ്ങ അല്പം ചൂടാക്കുക. ചൂടാറിക്കഴിഞ്ഞാല്‍ ഇതിന്റെ നീര് അല്‍പാ്ല്‍പമായി കുടിയ്ക്കാം.

മയിലാഞ്ചി
എട്ടുപത്ത് മയിലാഞ്ചി ഇലകള്‍ വെള്ളത്തിലിട്ട് തിളപ്പിക്കുക. ഇൗ വെള്ളം ചെറുചൂടോടെ ഗാര്‍ഗിള്‍ ചെയ്യുന്നത് തൊണ്ടവേദനയ്ക്കു മാത്രമല്ലാ, ചുമയും ജലദോഷവും മാറാനും നല്ലതാണ്.

ഉലുവ
ഉലുവ വെള്ളത്തിലിട്ടു തിളപ്പിച്ച് ഈ വെള്ളം കുടിയ്ക്കാം. ഇത് ചെറുചൂടോടെ കുടിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്.

വെളുത്തുള്ളി
വെളുത്തുള്ളി വായിലിട്ടു ചവയ്ക്കുന്നതും നല്ലതാണ്.

വൈറ്റമിന്‍ ബി, സി
വൈറ്റമിന്‍ ബി, സി എന്നിവ കൂടുതല്‍ കഴിയ്ക്കുക. വൈറ്റമിന്‍ ബി അണുബാധ ചെറുക്കാന്‍ നല്ലതാണ്. വൈറ്റമിന്‍ സി പ്രതിരോധ ശേഷി നല്‍കും.

തുളസിയിലകള്‍
ഇടയ്ക്കിടെ അല്പാല്പം തുളസിയിലകള്‍ ചവച്ചു കഴിയ്ക്കുക. ഇതിന്റെ നീര് തൊണ്ടവേദനയ്ക്കു നല്ലതാണ്. രാത്രിയില്‍ ഒരുപിടി തുളസിയിലകള്‍ വെള്ളത്തിലിട്ടു വച്ച് ഈ വെള്ളം കുടിയ്ക്കുന്നതും നല്ലതാണ്.

തേന്‍
ഒരു ഗ്ലാസ് ചെറുനാരങ്ങാ വെള്ളത്തില്‍ അല്പം തേനൊഴിച്ചു കുടിയ്ക്കുക.



Click it and Unblock the Notifications
