Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ഭക്ഷ്യ അലര്‍ജിയുടെ ലക്ഷണങ്ങള്‍
ഭക്ഷണത്തിലൂടെയുള്ള അലര്‍ജി പലപ്പോഴും ഭക്ഷ്യവിഷബാധയായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്. എന്നാല്‍ ഇവ തമ്മില്‍ വലിയ വ്യത്യാസങ്ങളുണ്ട്. ഭക്ഷ്യവിഷബാധ എന്നത് ഏത് ഭക്ഷണത്തിലൂടെയും സംഭവിക്കാവുന്നതാണ്. എന്നാല്‍ അലര്‍ജി ചില പ്രത്യേക ഭക്ഷണങ്ങള്‍ കഴിക്കുമ്പോളാണ് സംഭവിക്കുക. ശരീരത്തിന്റെ പ്രതിരോധ ശേഷിയുമായുള്ള ഏറ്റുമുട്ടലിന്റെ പ്രതികരണമാണിത്.
ഏത് തരം ഭക്ഷണവും അലര്‍ജിക്കിടയാക്കാം. ശരീരത്തിന്റെ പ്രതിരോധ വ്യവസ്ഥ അതിനെ ഭക്ഷണമായി കാണുന്നതില്‍ പരാജയപ്പെടുകയും അവയെ ഒരു ഭീഷണിയായി തുടര്‍ന്ന് പരിഗണിക്കുകയും ചെയ്യും. ഇത് വഴി ആ ആഹാരപദാര്‍ത്ഥം ശരീരത്തില്‍ പ്രവേശിക്കുമ്പോള്‍ തന്നെ പ്രതികരണം ഉണ്ടാകും. പശുവിന്പാല്, മുട്ട, മത്സ്യം, കടല, അണ്ടിവര്‍ഗ്ഗങ്ങള്‍, സോയ, ഗോതമ്പ് എന്നിവയൊക്കെ അലര്‍ജിക്ക് കാരണമാകാവുന്നവയാണ്. ഒരാള്‍ക്ക് ഒന്നിനോടോ, പല ഭക്ഷണങ്ങളോടോ അലര്‍ജി ഉണ്ടാകാം. ഇത്തരം അലര്‍ജിയുണ്ടാകുന്നത് ആളുകളെ അത്തരം ഭക്ഷണങ്ങള്‍ കഴിക്കുന്നതിന് പൂര്‍ണ്ണമായും വിരാമമിടാന്‍ പ്രേരിപ്പിക്കും.
പൊതുവായി കാണുന്ന ഭക്ഷണ അലര്‍ജി എന്നത് വായിലോ, ചുണ്ടിലോ, നാവിലോ ഉണ്ടാകുന്ന ചൊറിച്ചിലും, വീക്കവുമാണ്. ചിലപ്പോള്‍ ചര്‍മ്മത്തിലെ എക്സിമ, വീക്കം, ചുവപ്പ് നിറം എന്നിവയ്ക്കും അലര്‍ജി കാരണമാകും. അടിവയറിലെ വേദന, ഛര്‍ദ്ദി, മനംപിരട്ടല്‍, അതിസാരം തുടങ്ങിയ ഉദരസംബന്ധമായ തകരാറുകള്‍ ഇത് വഴിയുണ്ടാകാം. എന്നാല്‍ ചില അലര്‍ജികള്‍ ശ്വാസസംബന്ധമായ മൂക്കൊലിപ്പ്, ചുമ, തുമ്മല്‍, ശ്വാസതടസം എന്നിവയ്ക്കും കാരണമാകും. ചില പുരുഷന്മാരില് ഹൃദയസംബന്ധമായ പ്രശ്നങ്ങളാണ് കാണുക. രക്തസമ്മര്‍ദ്ധം കുറയല്‍, മന്ദത, ബോധക്ഷയം എന്നിവയും സംഭവിക്കാം. മിക്ക പ്രശ്നങ്ങളിലും ഉടന്‍ വൈദ്യസഹായം തേടുന്നതാണ് ഉചിതം. ചില ഭക്ഷണ അലര്‍ജികളെ പരിചയപ്പെടാം.

ലാക്ടോസ്
പാലിലടങ്ങിയ പഞ്ചസാരയായ ലാക്ടോസിനോട് അലര്‍ജിയുണ്ടാകുന്നത് സാധാരണമാണ്. ഇത് ദഹിപ്പിക്കുന്നതില്‍ ശരീരം പരാജയപ്പെടും. പാലിലും, പാലുത്പന്നങ്ങളായ തൈര്, വെണ്ണ എന്നിവയിലുമൊക്കെ ലാക്ടോസ് അടങ്ങിയിട്ടുണ്ട്. അതിസാരവും വയറ് വേദനയുമാണ് പ്രധാന ലക്ഷണങ്ങള്‍. ഡോക്ടര്‍ക്ക് ലക്ഷണങ്ങളും മെഡിക്കല്‍ ഹിസ്റ്ററിയും നോക്കി അലര്‍ജിയാണോ എന്ന് കണ്ടെത്താനാവും.

ഗ്യാസ്, കോച്ചിവലിക്കല്
അലര്‍ജിയുള്ള ഭക്ഷണം ദഹനേന്ദ്രിയത്തിലെത്തുമ്പോള് ഗ്യാസ്, കോച്ചിവലിക്കല്, വയര്‍ ചീര്‍ക്കല്‍ എന്നിവ അനുഭവപ്പെടാം. നിലക്കടല പോലുള്ള സാധനങ്ങള്‍ ഗ്യാസുണ്ടാകാന്‍ കാരണമാകും. ഗ്യാസുണ്ടാകുന്നത് സാധാരണമാണെങ്കിലും പെട്ടന്നുണ്ടാകുന്ന ഗ്യാസും വയര്‍ ചിര്ക്കല് മൂലമുള്ള അതിന്റെ ബഹിര്‍ഗ്ഗമനവും വഴി അലര്‍ജി തിരിച്ചറിയാനാകും.

മനം പിരട്ടല്‍, ഛര്‍ദ്ദി, അതിസാരം
ചിലപ്പോള്‍ വയറ്റിലെ അലര്‍ജി ഛര്‍ദ്ദി, അതിസാരം, മനം പിരട്ടല്‍ തുടങ്ങിയ കൂടുതല്‍ രൂക്ഷമായ ഫലങ്ങളിലേക്ക് നീങ്ങാം. ഇത് ശരീരത്തിലെ ജലാംശവും കരുത്തും ഇല്ലാതാക്കും. സങ്കീര്‍ണ്ണമായ പ്രോട്ടീന്‍ ദഹിപ്പിക്കാന്‍ സാധിക്കാത്തതിനാലോ, ദഹനമില്ലായ്മ മൂലമോ ഇത് സംഭവിക്കാം.

ചര്‍മ്മത്തിലെ അലര്‍ജി
ഭക്ഷണം കഴിച്ച് ഏതാനും മിനുട്ടുകള്ക്കകമോ, ഒരുമണിക്കൂറിനുള്ളിലോ അലര്‍ജി അനുഭവപ്പെടാം. സമയം നീരീക്ഷിച്ചാല്‍ ചര്‍മ്മത്തിലുണ്ടാക്കുന്ന അലര്‍ജി തിരിച്ചറിയാനാകും. ഭക്ഷണം ദഹിക്കാതെ വരുമ്പോള്‍ അലര്‍ജിയുണ്ടാക്കുന്ന ഘടകങ്ങള്‍ രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടും. ഇവ ചര്മ്മത്തിലെത്തുകയും ചൊറിച്ചിലും മുറിവുകളും വഴി ചര്‍മ്മത്തില്‍ എസ്കിമയും തടിപ്പുകളും ഉണ്ടാവാനിടയാക്കും.

രക്തം ദുഷിപ്പിക്കുന്നു
അലര്‍ജി ഉണ്ടാക്കുന്ന ഘടകങ്ങള്‍ ശരീരത്തിലെത്തി രക്തത്തില്‍ കലരുന്നതോടെ അവ എങ്ങനെയുള്ള പ്രതികരണമാണ് ഉണ്ടാക്കുക എന്ന് പറയാനാവില്ല. ഇവ രക്തക്കുഴലുകളിലൂടെ സഞ്ചരിക്കുമ്പോള്‍ തലയ്ക്ക് മന്ദത, ക്ഷീണം, ഉയര്‍ന്ന ഹൃദയമിടിപ്പ്, അനാഫൈലാക്സിസ് എന്നിവയ്ക്ക് കാരണമാകും. അനാഫൈലാക്സിസ് പെട്ടന്ന് രക്തസമ്മര്‍ദ്ദം താഴാനിടയാക്കും. ചെറിയ ലക്ഷണങ്ങളോടെ ആരംഭിക്കുന്ന ഇവ തുടര്‍ന്ന് ഗുരുതരമാവുകയും വായിലും തൊണ്ടയിലുമുണ്ടാകുന്ന തരിപ്പ്, അടിവയറ്റിലെ അസ്വസ്ഥതകള്‍ എന്നിവയ്ക്കും കാരണമാകും.



Click it and Unblock the Notifications
