Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
ലിംഗത്തിലെ ചൊറിച്ചില്‍ ഒഴിവാക്കാം
ജനനേന്ദ്രിയത്തിലെ അണുബാധ പ്രധാനമായും സ്ത്രീകള്‍ നേരിടേണ്ടി വരുന്ന ആരോഗ്യപ്രശ്നമാണ്. സ്ത്രീകള്‍ക്ക് ഈ പ്രശ്നം വരാന്‍ സാധ്യത കൂടുതലുമാണ്.
എന്നാല്‍ പുരുഷന്മാര്ക്കും ജനനേന്ദ്രിയ സംബന്ധമായ അസ്വസ്ഥതകളും അണുബാധകളും അനുഭവപ്പെടാം. അണുബാധയുടെ സാധ്യത കുറവാണെങ്കിലും ഇതുണ്ടാകില്ലെന്നു പറയാനുമാകില്ല.
ലിംഗാഗ്രത്തിലുണ്ടാകുന്ന ചൊറിച്ചിലും അസ്വസ്ഥതകളുമാണ് പുരുഷന്മാരുടെ ജനനേന്ദ്രിയ സംബന്ധമായ പ്രശ്നങ്ങളില്‍ പ്രധാനമായത്.
പലപ്പോഴും വൃത്തിക്കുറവാണ് പുരുഷന്മാര്ക്ക് ഇത്തരം പ്രശ്നങ്ങള്‍ വരുത്തി വയ്ക്കാറ്. ഇതിനു പുറമെ ഇറുക്കം കൂടിയ അടിവസ്ത്രം, ലിംഗാഗ്രത്തിലെ ചര്‍മം പുറകിലേയ്ക്കു വലിയാത്ത അവസ്ഥ (ഡെര്മാറ്റോസ്), ജനനേന്ദ്രിയത്തില്‍ കണ്ടു വരുന്ന പേന്‍ തുടങ്ങിയവയെല്ലാം ഇതിനുള്ള കാരണങ്ങളാകാം.
തികച്ചും സ്വാഭാവികമായ വഴികളിലൂടെ പുരുഷന്മാര്ക്കുണ്ടാകുന്ന ഈ ലൈംഗിക പ്രശ്നം മാറ്റിയെടുക്കാവുന്നതേയുള്ളൂ. ഇത്തരം പരിഹാരങ്ങളെന്തെന്നറിയൂ,

വൃത്തിയാക്കുക
ജനനേന്ദ്രിയം നല്ലപോലെ വൃത്തിയാക്കുകയെന്നതാണ് ഇതിനുള്ള പ്രധാന പരിഹാരം. ലിംഗാഗ്രത്തിലെ തൊലി പുറകോട്ടു മാറ്റി വൃത്തിയാക്കണം.

മൂത്രവിസര്‍ജനത്തിനു ശേഷം
മൂത്രവിസര്‍ജനത്തിനു ശേഷം ഓരോ തവണയും ലിംഗം വൃത്തിയാക്കുകയും വേണം.

ഇറുകിയ അടിവസ്ത്രങ്ങള്‍
അധികം ഇറുകിയ അടിവസ്ത്രങ്ങള്‍ ധരിയ്ക്കരുത്. ചൂടും വിയര്‍പ്പും അണുബാധയ്ക്കിട വരുത്തും. മാത്രമല്ല, വൃഷണങ്ങളുടെ ആരോഗ്യത്തിനും ഇത് നല്ലതല്ല.

അടിവസ്ത്രം മാറ്റുന്നത്
ഇത്തരം പ്രശ്നമുള്ളവര്‍ ദിവസം രണ്ടുതവണ അടിവസ്ത്രം മാറ്റുന്നത് നല്ലതായിരിക്കും.

സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം
സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം എപ്പോഴും ഒഴിവാക്കുക. ലൈംഗികജന്യ രോഗങ്ങള്‍ക്കുള്ള ഒരു പ്രധാന കാരണമാണിത്.

രഹസ്യഭാഗത്തെ രോമങ്ങള്‍
രഹസ്യഭാഗത്തെ രോമങ്ങള്‍ നീക്കം ചെയ്യുക. ഇതും അണുബാധയും ചൊറിച്ചിലും തടയാനുള്ള ഒരു വഴിയാണ്.

ഈര്‍പ്പം
ഈര്‍പ്പം ബാക്ടീരിയയുടെ വളര്‍ച്ചയ്ക്കും അണുബാധയ്ക്കും ഇട വരുത്തും. ജനനേന്ദ്രിയഭാഗം എ്പ്പോഴും ഉണക്കി സൂക്ഷിയ്ക്കുക.

ചികിത്സ
ലിംഗത്തില്‍ ചൊറിച്ചിലിനൊപ്പം ചുവപ്പും തിണര്പ്പുമുണ്ടെങ്കില് ഇത് സോറിയാസിസ്, ഡെര്‍മറ്റൈറ്റിസ് തുടങ്ങിയ രോഗങ്ങള്‍ കാരണവുമാകാം. ഇതിന് ചികിത്സ നേടുക.



Click it and Unblock the Notifications
