Latest Updates
-
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ!
കണ്ണു വല്ലാതെ എരിയുന്നുവോ?
കാഴ്ചയുള്ളപ്പോള്‍ കണ്ണിന്റെ വിലയറിയുകയില്ല എന്നൊരു ചൊല്ലുണ്ട്. കണ്ണിന്റെ ആരോഗ്യസംരക്ഷണത്തിന്റെ പ്രാധാന്യമാണ് ഇത് കാണിയ്ക്കുന്നത്.
കണ്ണിന് പല അസ്വസ്ഥതകളുമുണ്ടാകാം. പ്രത്യേകിച്ച് കമ്പ്യൂട്ടര്‍ കൂടുതല്‍ ഉപയോഗിയ്ക്കുമ്പോഴും കൂടുതല്‍ സമയം ടിവി കാണുമ്പോഴും വായിക്കുമ്പോഴുമെല്ലാം.
കണ്ണിന് ചിലപ്പോള്‍ എരിയുന്ന ഒരു തോന്നലുമുണ്ടാകാം. കണ്‍ജക്ടിവൈറ്റിസ് പോലുള്ള രോഗങ്ങളും ഇതിന് കാരണമാകാം.
കണ്ണിന്റെ എരിച്ചില്‍ മാറ്റാനുള്ള ചില സ്വാഭാവിക വഴികളെക്കുറിച്ചറിയൂ,

കോള്‍ഡ് കംപ്രസ്
കോള്‍ഡ് കംപ്രസ് കണ്ണിന്റെ എരിച്ചില്‍ കുറയ്ക്കും. തണുത്ത വെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞ വൃത്തിയായ തുണിയോ പഞ്ഞിയോ കണ്ണിനു മുകളില്‍ വയ്ക്കാം. അല്ലെങ്കില്‍ ഐസ് വയ്ക്കാം.

കണ്ണിന്റെ അസ്വസ്ഥത മാറ്റും
കരയുന്നത് കണ്ണിന്റെ അസ്വസ്ഥത മാറ്റാനും കണ്ണിലെ കരടു കളയാനുമുള്ള ഒരു വഴിയാണ്. കണ്ണില്‍ നിന്നും വെള്ളം വരുവാന്‍ സവാള പോലുള്ളവ ഉപയോഗിയ്ക്കാം.

കമോമൈല്‍
കമോമൈല്‍ പൂക്കളിട്ട് അല്പം വെള്ളം തിളപ്പിയ്ക്കുക. തണുത്ത ശേഷം ഈ വെള്ളം കൊണ്ട് കണ്ണു കഴുകാം.

കുക്കുമ്പര്‍
കുക്കുമ്പര്‍ മുറിച്ച് കണ്ണിനു മുകളില്‍ വയ്ക്കുന്നത് കണ്ണിന്റെ അസ്വസ്ഥത കുറയ്ക്കാന്‍ നല്ലതാണ്.

കറ്റാര്‍വാഴ
കറ്റാര്‍വാഴയുടെ ജ്യൂസ് അല്പം തണുത്ത വെള്ളത്തില്‍ കലര്‍ത്തി കണ്ണു കഴുകാം. ഇതും കണ്ണിന്റെ ആരോഗ്യത്തിന് ഉത്തമമാണ്.

പാലില്‍ അല്പം തേന്‍
ചെറുചൂടുള്ള പാലില്‍ അല്പം തേന്‍ കലര്‍ത്തി കണ്ണില്‍ ഒഴിയ്ക്കുന്നതും നല്ലതാണ്.

ഉരുളക്കിഴങ്ങ്
ഉരുളക്കിഴങ്ങ് വട്ടത്തില്‍ അരിഞ്ഞ് കണ്ണിനു മുകളില്‍ വയക്കുന്നത് ഗുണം ചെയ്യും. കണ്ണിനടിയിലെ കറുപ്പകറ്റാന്‍ മാത്രമല്ല, കണ്ണിനുണ്ടാകുന്ന അസ്വസ്ഥത അകറ്റാനും ഇത് നല്ലതാണ്.



Click it and Unblock the Notifications
