Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
ക്ഷീണം തോന്നുന്നതിന് പല കാരണങ്ങള്‍
എന്തൊരു ക്ഷീണം, പലരും പറയുന്ന ഒരു പതിവു പല്ലവിയാണിത്. ക്ഷീണമെന്നു പറയുമ്പോഴും പലര്‍ക്കും ഇതിന്റെ കാരണവും അജ്ഞാതമായിരിയ്ക്കും.
ക്ഷീണം തോന്നുന്നതിന് പല കാരണങ്ങളുമുണ്ടായിരിയ്ക്കും. ഇതില്‍ അസുഖങ്ങള്‍ മുതല്‍ കഠിനമായ ജോലികള്‍ വരെ ഉള്‍പ്പെടുന്നു.
ക്ഷീണം തോന്നുന്നതിന്റെ ചില കാരണങ്ങളെക്കുറിച്ച് അറിഞ്ഞിരിയ്ക്കൂ,

പ്രാതല്‍
രാവിലെ പ്രാതല്‍ ഉപേക്ഷിയ്ക്കുന്നത് ക്ഷീണത്തിനുള്ള ഒരു പ്രധാന കാരണമാണ്. നീണ്ട നേരത്തെ ഇടവേളയ്ക്കു ശേഷം ശരീരത്തിന് ഭക്ഷണം ലഭിയ്ക്കേണ്ടത് അത്യാവശ്യമാണ്. അല്ലാത്ത പക്ഷം ലഭിയ്ക്കുന്ന ഊര്‍ജമെല്ലാം ശരീരം ശാരീരിക ആവശ്യങ്ങള്‍ക്ക് സംഭരിച്ചു വയ്ക്കും.

വെള്ളം
കുറവു വെള്ളം കുടിയ്ക്കുന്നത് ക്ഷീണത്തിനുള്ള മറ്റൊരു കാരണമാണ്. ഇത് ശരീരത്തില്‍ ഊര്‍ജം എല്ലാ സ്ഥലങ്ങളിലേയ്ക്കും പ്രവഹിയ്ക്കുന്നതിനു വേണ്ട ഒരു പ്രധാന കാര്യമാണ്. വെള്ളം കുറയുമ്പോള്‍ തലച്ചോറിന് പ്രവര്‍ത്തിയ്ക്കാനുള്ള ഊര്‍ജവും ലഭിയ്ക്കില്ല.

ജങ്ക് ഫുഡ്
ജങ്ക് ഫുഡ് ശീലങ്ങളുള്ളവര്‍ക്ക് ക്ഷീണം തോന്നുന്നത് സ്വാഭാവികമാണ്. കാരണം ജങ്ക് ഫുഡില്‍ അടങ്ങിയിരിയ്ക്കുന്നത് ട്രാന്‍സ്ഫാറ്റാണ്. ഇത് ശരീരത്തിന് ആവശ്യമുള്ള ഊര്‍ജം നല്‍കില്ലെന്നു മാത്രമല്ല, ട്രാന്‍സ്ഫാറ്റ് ശരീരത്തിന് ക്ഷീണം തോന്നിപ്പിയ്ക്കുകയും ചെയ്യും.

വ്യായാമം
വ്യായാമം ചെയ്താല്‍ ക്ഷീണിയ്ക്കുമെന്ന് ചിലര്‍ക്കെങ്കിലും ധാരണയുണ്ട്. എന്നാല്‍ വ്യായാമം ശരീരത്തിന് ഊര്‍ജവും ഉന്മേഷവും ലഭ്യമാക്കുകയാണ് ചെയ്യുന്നത്. വ്യായാമം ചെയ്യാതിരിയ്ക്കുന്നത് ക്ഷീണത്തിനുള്ള മറ്റൊരു കാരണമാണ്.

ഉറക്കം
മതിയായ ഉറക്കം ആരോഗ്യത്തിന് സര്‍വപ്രധാനമാണ്. എന്നാല്‍ അമിതമായി ഉറങ്ങുന്നത് ക്ഷീണത്തിനുള്ള മറ്റൊരു കാരണമാണ്.

ഡിപ്രഷന്
മനസിന്റെ ക്ഷീണം ശരീരത്തേയും ബാധിയ്ക്കും. ഇതുകൊണ്ടുതന്നെ ഡിപ്രഷന് പോലുള്ള പ്രശ്നങ്ങള്‍ ശാരീരിക ക്ഷീണവും വരുത്തും.

വൈറ്റമിന്‍ ബി12
വൈറ്റമിന്‍ ബി12 കുറവ് പലപ്പോഴും വെജിറ്റേറിയന്കാര്ക്കുണ്ടാകുന്ന ഒരു പ്രശ്നമാണ്. ഇത് നാഡികളുടെ ശരിയായ പ്രവര്‍ത്തനത്തിന് ഏറെ ഗുണകരമാണ്. വൈറ്റമിന്‍ ബി 12 കുറവ് പലപ്പോഴും ക്ഷീണത്തിന് ഇട വരുത്തുകയും ചെയ്യും.

ഹൃദയം
ഹൃദയം രക്തം പമ്പു ചെയ്യുന്നതില്‍ കുറവുണ്ടാകുമ്പോഴും ശരീരത്തിന് ക്ഷീണം തോന്നുന്നത് സ്വാഭാവികമാണ്. ഇതുമൂലം ശരീരത്തിലെ കോശങ്ങള്‍ക്ക് ഊര്‍ജം ലഭിയ്ക്കില്ല.

ഉറങ്ങാന്‍
ശരിയായി രീതിയില്‍ ഉറങ്ങാന്‍ സാധിച്ചില്ലെങ്കിലും ക്ഷീണം തോന്നുന്നത് സ്വാഭാവികമാണ്.

പ്രമേഹം
പ്രമേഹം ക്ഷീണം തോന്നുന്നതിനുള്ള മറ്റൊരു കാരണമാണ്. അമിതമായ പ്രമേഹമുളളവര്‍ക്ക് എപ്പോഴും ക്ഷീണം തോന്നുന്നത് സര്‍വസാധാരണമാണ്.



Click it and Unblock the Notifications
