Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
അസ്തമനം കഴിഞ്ഞാല്‍ ഉടന്‍ അത്താഴം
പ്രകൃതിയുടെയും സൂര്യന്റെയും ചക്രഗതിക്ക് അനുസൃതമായി മനുഷ്യ ശരീരത്തില്‍ പലതും സംഭവിക്കുന്നുണ്ട് എന്നാണ് ആയുര്‍വേദത്തില്‍ പറയുന്നത്. സൂര്യാസ്തമനം കഴിഞ്ഞ് ഒരു മണിക്കൂറിന് ശേഷം രാത്രി തുടങ്ങുന്നതായാണ് പറയപ്പെടുന്നത്.
ഈ കാലയളവ് നാല് ഘട്ടങ്ങളായി വിഭജിച്ചിരിക്കുന്നു.ശരീര ചക്രം പ്രകൃതി ചക്രവുമായി ചേര്‍ന്നു പോകുന്നതിന് രാത്രിയുടെ ആദ്യഘട്ടത്തില്‍ അത്താഴം കഴിക്കണം എന്നാണ് ആയുര്‍വേദം നിര്‍ദ്ദേശിക്കുന്നത്. പ്രകൃതിയുമായി ചേര്‍ന്നു പോകുമ്പോഴേ അസുഖങ്ങളെ അകറ്റി നിര്‍ത്താനും ആരോഗ്യകരമായ ജീവിതം നയിക്കാനും കഴിയൂ.

പൊണ്ണത്തടി വരുന്നത് തടയും
രാത്രിയില്‍ ഇടയ്ക്ക് എഴുന്നേറ്റ് കഴിക്കുന്ന ശീലം നിങ്ങള്‍ക്ക് ഇല്ല എങ്കില്‍ ഒരു ദിവസത്തെ ഏറ്റവും അവസാനത്തെ ഭക്ഷണമാണ് അത്താഴം. ദിവസം അവസാനിക്കുമ്പോള്‍ ശാരീരിക പ്രവര്‍ത്തനങ്ങള്‍ സാവധാനത്തിലാകും. രാത്രി വൈകിയാണ് ഭക്ഷണം കഴിക്കുന്നതെങ്കില്‍ ആ ഭക്ഷണം ഊര്‍ജത്തിനായി ഉപയോഗിക്കപ്പെടുകയില്ല. പകരം കൊഴുപ്പായി ശേഖരിക്കപ്പെടുകയും ശരീര ഭാരം കൂടാന്‍ കാരണമാവുകയും ചെയ്യും.

ഉദര പ്രശ്നങ്ങള്‍ കുറയ്ക്കും
വൈകി അത്താഴം കഴിക്കുന്നവര്‍ക്ക് അസിഡിറ്റി, നെഞ്ചെരിച്ചില്‍, പുളിച്ചു തികട്ടല്‍ എന്നിവ അനുഭവപ്പെടുക സാധാരണമാണ്. അത്താഴത്തിനും ഉറക്കത്തിനും ഇടയിലുള്ള സമയം കുറയുന്നതാണ് കാരണം. അതിനാല്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഉദരത്തിലെ ആസിഡ് അന്നനാളത്തിലേക്കെത്തുന്നത് അസ്വസ്ഥതയ്ക്ക് കാരണമാകും.

ഉറക്കം നല്‍കും
വൈകി അത്താഴം കഴിക്കുന്നതു മൂലം ദഹനം കുറയുന്നത് ഉറക്കത്തെ ബാധിക്കും. രാത്രിയില്‍ അനുഭവപ്പെടുന്ന അസിഡിറ്റി, ചുമ , നെഞ്ചിരിച്ചില്‍ എന്നിവ മൂലം ഇടയ്ക്കിടെ ഉണരും.

ഊര്‍ജം നല്‍കും
നേരത്തെ അത്താഴം കഴിക്കുന്നതിലൂടെ തലച്ചോറിനും മറ്റ് അവയവങ്ങള്‍ക്കും അടുത്ത ദിവസത്തേയ്ക്ക് സ്വയം ഊര്‍ജം നല്‍കാനുള്ള സമയം ലഭിക്കും. വൈകിയാണ് അത്താഴം കഴിക്കുന്നതെങ്കില്‍ ദഹനം, പോഷകങ്ങള്‍ വേര്‍തിരിക്കുക, സ്വീകരിക്കുക എന്നിവയിലേക്ക് ശ്രദ്ധ തിരിയും.

ഉന്മേഷം ലഭിക്കും
സൂര്യോദയത്തിനും സൂര്യാസ്തമനത്തിനും അനുസൃതമായാണ് നിങ്ങളുടെ ജൈവഘടികാരം സജ്ജമാക്കിയിരിക്കുന്നത്. ക്രമീകരിച്ചിരിക്കുന്ന രീതിയില്‍ തന്നെ ശരീര സംവിധാനങ്ങളെ പ്രവര്‍ത്തിക്കാന്‍ അനുവദിച്ചാല്‍ അടുത്ത ദിവസം ഉന്മേഷത്തോടെ ഉണരാന്‍ കഴിയും. ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെടുകയില്ല.

അത്താഴം വൈകിയെങ്കില്‍
സൂര്യാസ്തമനം കഴിഞ്ഞിട്ടും നിങ്ങള്‍ ഓഫീസിലോ കോളജിലോ അല്ലെങ്കില്‍ പുറത്ത് എവിടെയെങ്കിലുമോ ആണെങ്കില്‍ പെട്ടന്ന് ദഹിക്കുന്ന എന്തെങ്കിലും കഴിക്കുക. സാന്ഡ്വിച്ച്, ദോശ, പഴങ്ങള്‍,അണ്ടിപരിപ്പുകള്‍, ചുട്ട പച്ചക്കറികള്‍ അങ്ങനെ എന്തുമാകാം.

അത്താഴം വൈകിയെങ്കില്‍
ലളിതവും അതേസമയം വയര്‍ നിറയുന്നതുമായ അത്താഴം കഴിക്കുക.

അത്താഴം വൈകിയെങ്കില്‍
കഴിയുമെങ്കില്‍ രാത്രി വൈകിയുള്ള അത്താഴ വിരുന്നുകള്‍ ഒഴിവാക്കുക.

അത്താഴം വൈകിയെങ്കില്‍
വീട്ടില്‍ പോയതിന് ശേഷം കനത്ത അത്താഴം പൂര്‍ണമായി കഴിക്കുന്നത് ഒഴിവാക്കുക. പകരം കിടക്കുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പ് ചൂട് പാലോ പഴങ്ങളോ കഴിക്കുക.

അത്താഴം വൈകിയെങ്കില്‍
ആരോഗ്യദായകങ്ങളായ ഭക്ഷണം രാവിലെയും ഉച്ചയ്ക്കും രാത്രിയിലും ഇടവേളകളിലും ഭക്ഷിക്കുക.
പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവും ഒഴിവാക്കരുത്. ഇത് നിങ്ങളുടെ ഒരു ദിവസത്തെ ഭക്ഷണ ക്രമത്തെ പൂര്‍ണമായി തകര്‍ക്കും.അത്താഴത്തിനു ശേഷമുള്ള അരുതുകള്‍



Click it and Unblock the Notifications
