Latest Updates
-
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം
നിങ്ങള്‍ക്ക് ആര്‍ത്തവം വരുന്നില്ലേ?
സ്ത്രീകളുടെ ആരോഗ്യകരമായ ശരീരത്തിന്റെ ലക്ഷണമാണ് ആര്‍ത്തവമെന്നു പറയാം. പ്രത്യുല്പാദന അവയവങ്ങളുടെ ആരോഗ്യകരമായ പ്രവര്‍ത്തനങ്ങളെയാണ് ഇത് സൂചിപ്പിയ്ക്കുന്നത്.
ആര്‍ത്തവത്തില്‍ ക്രമക്കേടുകള്‍ വരുന്നത് സ്വാഭാവികമാണ്. ഇതിന് പ്രധാനമായും ഹോര്‍മോണ്‍ ക്രമക്കേടുകളായിരിയ്ക്കും കാരണവും.
ചിലപ്പോള്‍ ആര്‍ത്തവം വരാതിരിയ്ക്കുന്ന അവസ്ഥയുമുണ്ടാകും. ഇതിന് കാരണവുമുണ്ടാകാറുണ്ട്.
ആര്‍ത്തവം വരാതിരിയ്ക്കുന്നതിനുള്ള ചില കാരണങ്ങളെക്കുറിച്ചറിയൂ,

സ്ട്രെസ്
സ്ട്രെസ് ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയുണ്ടാക്കും. ഇത് ആര്‍ത്തവസംബന്ധമായ പ്രശ്നങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും.

അമിതതൂക്കം
അമിതമായ തൂക്കവും ആര്‍ത്തവം വൈകുന്നതിനുള്ള ഒരു കാരണമാണ്. ഇതും ആര്‍ത്തവക്രമക്കേടിനും ആര്‍ത്തവം വരാതിരിയ്ക്കുന്നതിനുമുള്ളൊരു കാരണം തന്നെയാണ.്

കുറയുന്നതും
തൂക്കം കൂടുന്നതു മാത്രമല്ല, കുറയുന്നതും ആര്‍ത്തവം വരാതിരിയ്ക്കാനുള്ള ഒരു കാരണമാണ്. ഇതും ആര്‍ത്തവചക്രത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിയ്ക്കും.

യാത്ര
ധാരാളം യാത്ര ചെയ്യുന്ന ഒരാളാണോ നിങ്ങള്‍. എങ്കില്‍ ആര്‍ത്തവം വൈകുകകയോ നേരത്തേയാവുകയോ വരാതിരിയ്ക്കുകയോ ഒക്കെ ചെയ്യാം.

അമിത വ്യായാമം
അമിത വ്യായാമം ശാരീരിക പ്രവര്‍ത്തനങ്ങളെ ബാധിയ്ക്കും. ഇത് ആര്‍ത്തവപ്രശ്നങ്ങള്‍ക്ക് ഇട വരുത്തുകയും ചെയ്യും.

അസുഖങ്ങള്‍
അസുഖങ്ങള്‍ ആര്‍ത്തവക്രമക്കേടുകള്‍ക്കുള്ള മറ്റൊരു കാരണമാണ്. ശരീരത്തിന്റെ പ്രതിരോധശേഷി നഷ്ടപ്പെടുന്നതും പലപ്പോഴും ആര്ത്ത പ്രശ്നങ്ങള്‍ക്കുള്ള കാരണമാകാം.

തൈറോയ്ഡ്
തൈറോയ്ഡ് പ്രശ്നങ്ങളുള്ള സ്ത്രീകള്‍ക്ക് ആര്‍ത്തവം വൈകുന്നതും വരാതിരിയ്ക്കുന്നതുമെല്ലാം സാധാരണമാണ്.

മരുന്ന
ചില മരുന്നുകളുടെ ഉപയോഗവും ആര്‍ത്തവത്തെ ബാധിയ്ക്കാം. ഇത് ഹോര്‍മോണ്‍ വ്യതിയാനങ്ങളുണ്ടാക്കുന്നതാണ് കാരണം.

ഷിഫ്റ്റ്
ജോലിസമയത്തുള്ള വ്യത്യാസങ്ങളും നൈറ്റ് ഷിഫ്റ്റുമെല്ലാം ആരോഗ്യകരമായ ആര്‍ത്തവചക്രത്തെ ബാധിയ്ക്കും. ഇത് ആര്‍ത്തവം വരാത്തതിനുള്ള ഒരു കാരണമാണ്.

ഗര്‍ഭം
ആര്‍ത്തവം വരാതിരിയ്ക്കാനുള്ള ഒരു പ്രധാന കാരണമാണ് ഗര്‍ഭം.



Click it and Unblock the Notifications
