Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
പുരുഷഹോര്‍മോണ്‍ കുറവിന് ചില കാരണങ്ങള്‍
പുരുഷഹോര്‍മോണാണ് ടെസ്റ്റോസ്റ്റിറോണ്‍. പുരുഷന്മാര്ക്ക് മസിലുകള്‍ക്കും രോമം വളരുവാനും ഇത് പ്രധാനം. ഇതിനേക്കാളേറെ, പുരുഷലൈംഗികതയ്ക്കു ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ വളരെ പ്രധാനമാണ്. ചുരുക്കം പറഞ്ഞാല്‍ പുരുഷന് പുരുഷത്വം നല്കുന്ന ഒന്നാണ് ടെസ്റ്റോസ്റ്റിറോണ്‍.
പുരുഷഹോര്‍മോണിന്റെ കുറവ് പലപ്പോഴും ആരോഗ്യപ്രശ്നങ്ങളും ലൈംഗിക പ്രശ്നങ്ങളും സൃഷ്ടിയ്ക്കും. പുരുഷവന്ധ്യതയ്ക്കുള്ള ഒരു പ്രധാന കാരണമാണിത്.
ടെസ്റ്റോസ്റ്റിറോണ്‍ കുറവിന് പല കാരണങ്ങളുമുണ്ട്. ഇവയെന്തൊക്കെയെന്നറിയൂ,

പ്രായം
പ്രായം ഒരു പ്രധാന ഘടകമാണ്. 30 വയസു കഴിയുന്നതോടെ ടെസ്റ്റോസ്റ്റിറോണ്‍ ഉല്പാദനം സ്വാഭാവികമായും കുറഞ്ഞു തുടങ്ങും.

ക്യാന്‍സര്‍
ക്യാന്‍സര്‍ ചികിത്സകള്‍ പലപ്പോഴും ടെസ്റ്റോസ്റ്റിറോണ്‍ കുറവിന് കാരണമാകാറുണ്ട്.

അമിതവണ്ണം
അമിതവണ്ണം ആരോഗ്യത്തിനു മാത്രമല്ല, പുരുഷഹോര്‍മോണ്‍ ഉല്പാദനത്തിനും തടസം നില്ക്കുന്ന ഒന്നാണ്. ഇതുപോലെ ശരീരഭാരം തീരെ കുറയുന്നതും നല്ലതല്ല.

പിറ്റിയൂറ്ററി ഗ്ലാന്റ്
പിറ്റിയൂറ്ററി ഗ്ലാന്റ് പ്രവര്‍ത്തനങ്ങള്‍ തകരാറിലാകുന്നത് ടെസ്റ്റോസ്റ്റിറോണ്‍ ഉല്പാദനത്തെ ബാധിയ്ക്കും. ഈ ഗ്ലാന്റാണ് ഹോര്‍മോണുകള്‍ പുറപ്പെടുവിയ്ക്കുന്നത്.

ഹൈപ്പോതലാമസ്
ബ്രെയിനിലെ ഹൈപ്പോതലാമസ് എന്ന ഭാഗമാണ് പിറ്റിയൂറ്ററി ഗ്ലാന്റ് പ്രവര്‍ത്തനത്തെ നിയന്ത്രിയ്ക്കുന്നത്. ഹൈപ്പോതലാമസ് പ്രവര്‍ത്തനങ്ങളെ ബാധിയ്ക്കുന്ന ട്യൂബര്‍കുലോസിസ്, സാര്‍കോയ്ഡോസിസ് തുടങ്ങിയ രോഗങ്ങള്‍ പുരുഷഹോര്‍മോണ്‍ ഉല്പാദനത്തെ ബാധിയ്ക്കും.

വൃഷണങ്ങള്‍ക്ക് മുറിവ്
വൃഷണങ്ങള്‍ക്ക് ഏതെങ്കിലും വിധത്തില്‍ മുറിവേല്ക്കുന്നതും ടെസ്റ്റോസ്റ്റിറോണ്‍ ഉല്പാദനത്തെ ബാധിയ്ക്കുന്ന ഒരു ഘടകം തന്നെയാണ്.

ജനിതക വ്യത്യാസങ്ങള്‍
പുരുഷന്മാര്ക്ക് സാധാരണ ഒരു x ക്രോമസോമും ഒരു y ക്രോമസോമുമാണ് കാണുക. എന്നാല്‍ ജനിതക വ്യത്യാസങ്ങള്‍ കാരണം ചിലപ്പോള്‍ പുരുഷന്മാര്ക്ക് ചിലപ്പോള്‍ രണ്ട് x ക്രോമസോമുകളുണ്ടാകാറുണ്ട്. ഇതും ടെസ്റ്റോസ്റ്റിറോണ്‍ ഉല്പാദനത്തെ ബാധിയ്ക്കും.

മംമ്സ്
എതെങ്കിലും സമയത്ത് മംമ്സ് ഇന്ഫെക്ഷനുണ്ടാകുന്നത് പുരുഷഹോര്‍മോണ്‍ ഉല്പാദനത്തെ ബാധിയ്ക്കുന്ന മറ്റൊരു ഘടകമാണ്.

വൃഷണസഞ്ചി
ചിലരില്‍ വൃഷണങ്ങള്‍ വൃഷണസഞ്ചിയിലേയ്ക്ക് ഇറങ്ങിവരില്ല. ഇത് ഹോര്‍മോണ്‍ ഉല്പാദനത്തെ ബാധിയ്ക്കുന്ന മറ്റൊരു ഘടകമാണ്.

ഹീമോക്രൊമാറ്റോസിസ്
ഹീമോക്രൊമാറ്റോസിസ് എന്നൊരു അവസ്ഥയുണ്ട്. രക്തത്തില്‍ അയേണ്‍ അധികരിയ്ക്കുന്ന ഈ അവസ്ഥയും പുരുഷഹോര്‍മോണ്‍ ഉല്പാദനത്തെ ബാധിയ്ക്കും.



Click it and Unblock the Notifications
