Latest Updates
-
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ
യാത്രകള്‍ മലബന്ധം വരുത്താതിരിയ്ക്കാന്‍
വയറിനെ സുഖത്തിനും ശാരീരിക അസ്വാസ്ഥ്യങ്ങള്‍ ഒഴിവാക്കാനും ശോധന ഒരു പ്രധാന ഘടകമാണ്. എന്നാല്‍ യാത്രകള്‍ പലപ്പോഴും പലരിലും മലബന്ധമുണ്ടാക്കാറുണ്ട്.
മനുഷ്യശരീരത്തെ വേണമെങ്കില്‍ ഒരു ക്ലോക്കിനോട് ഉപമിയ്ക്കാം. കൃത്യമായ ദിനചര്യകളിലൂടെ കടന്നു പോകുമ്പോഴേ ശാരീരിക പ്രവര്‍ത്തനങ്ങളും ശരിയായി നടക്കൂ.
എന്നാല്‍ പലപ്പോഴും യാത്രകള്‍ ശരീരത്തിന്റെ സുഖകരമായ പ്രവര്‍ത്തനത്തിന് തടസം നില്‍ക്കാറുണ്ട്. ഇത് മറ്റു പല പ്രശ്നങ്ങള്‍ക്കൊപ്പം മലബന്ധം പോലുള്ള പ്രശ്നങ്ങളും വരുത്തി വയ്ക്കുന്നു.
യാത്രകള്‍ മലബന്ധം വരുത്താതിരിയ്ക്കാനുള്ള ചില വഴികളെക്കുറിച്ചറിയൂ,

ഭക്ഷണം
കഴിവതും കൃത്യസമയത്തു തന്നെ ഭക്ഷണം കഴിയ്ക്കുക. ഇത് ശരിരയായ ശോധനയ്ക്കു പ്രധാനം. ഭക്ഷണവും ആവശ്യത്തിനു കഴിയ്ക്കണം.

നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍
ആരോഗ്യകരമായ, ധാരാളം നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്തു കഴിയ്ക്കുവാന്‍ ശ്രദ്ധിയ്ക്കുക. ഇത് മലബന്ധം തടയും.

വെള്ളം
യാത്രകള്‍ക്കിടെ വെള്ളം കുടി മുടക്കരുത്. ഇതും ശരിയായ ശോധനയ്ക്കു പ്രധാനമാണ്.

ടോയ്ലറ്റില്
ടോയ്ലറ്റില് പോകാന്‍ തോന്നുമ്പോള്‍ തന്നെ പോകുക. ഇത പിന്നീടേയ്ക്കു മാറ്റി വയ്ക്കുന്നത് സുഖകമരായ ശോധനയ്ക്കു തടസം നില്ക്കും.

കാപ്പി
പതിവിലും കൂടുതല്‍ കാപ്പിയും കഫീന്‍ കലര്‍ന്ന ഭക്ഷണങ്ങളും യാത്രകള്‍ക്കിടെ പലരുടേയും ശീലമാണ്. ഇവ നിയന്ത്രിയ്ക്കുക. ഇത് മലബന്ധമുണ്ടാക്കും.

ആവണക്കെണ്ണ
വല്ലാതെ പ്രശ്നമുണ്ടെങ്കില്‍ കിടക്കാന്‍ നേരം ആവണക്കെണ്ണ കരുതാം. ഒരു ടീസ്പൂണ്‍ ജ്യൂസില്‍ ചേര്‍്ത്തു കഴിയ്ക്കാം.

കരിക്കിന് വെള്ളം
യാത്രകള്‍ക്കിടെ കരിക്കിന് വെള്ളം ലഭിയ്ക്കുമെങ്കില്‍ കുടിയ്ക്കുന്നതും നല്ലതാണ്. ഇത് മലബന്ധത്തിനുള്ള നല്ലൊരു പരിഹാരമാണ്.



Click it and Unblock the Notifications
