Latest Updates
-
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം
ബിപി സ്വാഭാവിക വഴികളിലൂടെ നിയന്ത്രിയ്ക്കൂ
ബ്ലഡ് പ്രഷര്‍ അഥവാ രക്തസമ്മര്‍ദം സാധാരണമായ ഒരു ആരോഗ്യപ്രശ്നമാണ്. ഇന്നത്തെ കാലഘട്ടത്തില്‍ ചെറുപ്പക്കാരില്‍ പോലും കണ്ടുവരുന്ന ഒന്ന്. വര്‍ദ്ധിച്ചു വരുന്ന സ്ട്രെസാണ് ഇതിനു കാരണമായി പറയാറുള്ളത്.
ഇതല്ലാതെയും പലവിധ കാരണങ്ങളും രക്തസമ്മര്‍ദത്തിനു പുറകിലുണ്ട്.
രക്തസമ്മര്‍ദം മരുന്നില്ലാതെ സ്വാഭാവിക വഴികളിലൂടെ നിയന്ത്രിയ്ക്കാനുള്ള ചില വഴികളെക്കുറിച്ചറിയൂ,

വ്യായാമം
ഇതിനുള്ളൊരു പ്രധാന വഴിയാണ്. ഇത് രക്തസമ്മര്‍ദം മാത്രമല്ല, പല രോഗങ്ങള്‍ക്കും ശമനമുണ്ടാക്കും. നിങ്ങളുടെ ദിനചര്യയില്‍ ഇത് ഒരു പ്രധാനപ്പെട്ട ഒന്നാക്കുക.

തടി
തടി നിയന്ത്രിയ്ക്കേണ്ടത് വളരെ പ്രധാനം. തടി കൂടുന്നത് ബിപിയ്ക്കുള്ള ഒരു പ്രധാന കാരണമാണ്. ബിപിയുടെ മാത്രമല്ല, പല അസുഖങ്ങളുടേയും പ്രധാന കാരണമാണ് തടി.

ഡയറ്റ്
എല്ലാ പോഷകങ്ങളും സമന്വയിപ്പിച്ചു കൊണ്ടുള്ള ഡയറ്റ് പിന്തുടരുക. ഇത് വളരെ പ്രധാനമാണ്.

കൃത്യസമയത്ത് ഭക്ഷണം
കൃത്യസമയത്ത് ഭക്ഷണം പ്രധാനം. പ്രത്യേകിച്ച് പ്രാതല്‍, അത്താഴം എന്നിവ. രാവിലെ എഴര-എട്ടോടെ പ്രാതല്‍, ഉച്ചയ്ക്ക് 12.30-1നുള്ളില്‍ ഉച്ചഭക്ഷണം. രാത്രി എട്ടു മണിയ്ക്കുള്ളില്‍ അത്താഴം എന്നിവ ശീലമാക്കുക.

ഉപ്പ്
രക്തസമ്മര്‍ദത്തിന്റെ ഏറ്റവും വലിയ ശത്രുവാണ് ഉപ്പ്. ഉപ്പിന്റെ ഉപയോഗം നിയന്ത്രിയ്ക്കുക.

മദ്യപാനം
മദ്യപാനം ബിപിയ്ക്കും ബിപിയുള്ളവര്‍ക്കും നല്ലതല്ല. നിര്‍ബന്ധമെങ്കില്‍ കുറഞ്ഞ അളവില്‍ മാത്രം ഉപയോഗിയ്ക്കുക.

റെഡ് വൈന്‍
ചെറിയ അളവില്‍ റെഡ് വൈന്‍ ആകാം. ഇത് ബിപി കുറയ്ക്കാന്‍ സഹായകമാണ്.

പുകവലി
പുകവലിയും ബിപിയ്ക്കു നല്ലതല്ല. പുകവലി ശീലം ഉപേക്ഷിയ്ക്കുക.

യോഗ, മെഡിറ്റേഷന്‍
യോഗ, മെഡിറ്റേഷന്‍ പോലുള്ളവ ശീലിയ്ക്കുക. സ്ട്രെസ് കാരണമുള്ള ബിപിയ്ക്കുള്ള നല്ലൊരു പരിഹാരമാണിത്.

പരിശോധിയ്ക്കുക
കൃത്യമായി രക്തസമ്മര്‍ദം പരിശോധിയ്ക്കുക. ഇത് ബിപി നിയന്ത്രണത്തിനുള്ള മുന്‍കരുതലുകളെടുക്കാന്‍ സഹായിക്കും.



Click it and Unblock the Notifications
