Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
വയറുവേദനയ്ക്ക വീട്ടുവൈദ്യങ്ങള്‍
വയറുവേദന എല്ലാ പ്രായത്തിലുള്ളവരേയും അലട്ടുന്ന ഒന്നാണ്. ഗ്യാസ പോലുള്ള പ്രശ്നങ്ങള്‍ തുടങ്ങി ഗുരുതര രോഗങ്ങളുടെ ലക്ഷണം വരെയാകാം, വയറുവേദന.
മലബന്ധം പോലുള്ള പ്രശ്നങ്ങള്‍, ഗ്യാസ്, അള്‍സര്‍, ഭക്ഷ്യവിഷബാധ, ഹെര്‍ണിയ, അപ്പെന്റിസൈറ്റിസ് എന്നിങ്ങനെ വയറുവേദനയക്ക് പല കാരണങ്ങളുണ്ടാകാം.
ചില വയറുവേദനകള്‍ കാര്യമായ മരുന്നില്ലാതെ തന്നെ മാറും. എന്നാല്‍ ചിലതാകട്ടെ, മരുന്നു കഴിച്ചാല്‍ മാത്രമേ മാറുകയുള്ളൂ.
മിക്കവാറും അസുഖങ്ങള്ക്കെന്ന പോലെ വയറുവേദനയ്ക്കും വീട്ടുപരിഹാരങ്ങളുണ്ട്. ഇവയെന്തൊക്കെയന്നറിയൂ,

നാരങ്ങനീര്
നാരങ്ങനീര് ചൂടുവെള്ളത്തില്‍ ചേര്‍ത്ത് കുടിക്കുന്നത് വയറ് വേദനയ്ക്ക് ശമനം നല്‍കും. അര മുറി നാരങ്ങയുടെ നീര് ഒരു ഗ്ലാസ് വെള്ളത്തില്‍ ചേര്‍ത്തിളക്കിയ ശേഷം കുടിക്കുക. നാരങ്ങയില്ലെങ്കില്‍ നാരങ്ങവെള്ളം ഉപയോഗിച്ചാലും മതി.

കറ്റാര്‍വാഴ
നിരവധി രോഗങ്ങള്‍ക്ക് ശമനം നല്കാന് കഴിവുള്ളതാണ് കറ്റാര്‍വാഴ. കറ്റാര്‍വാഴയിലെ ഔഷധ ഘടകങ്ങള്‍ വേദനയ്ക്കിടയാക്കുന്ന വിരകളെ നീക്കം ചെയ്യും. അരകപ്പ് കറ്റാര്‍വാഴ ജ്യൂസ് കുടിക്കുന്നത് ഉദരസംബന്ധമായ നിരവധി പ്രശ്നങ്ങള്‍ക്ക് പരിഹാരം നല്‍കും. അതിസാരം, മലബന്ധം, ഗ്യാസ്, വയര്‍ ചീര്‍ക്കല്‍, കോച്ചിവലിക്കല് എന്നിവയ്ക്ക് ഇത് ഫലപ്രദമാണ്.

ഇഞ്ചി
വേദനകുറയ്ക്കാന്‍ സഹായിക്കുന്ന ഇഞ്ചി ഏറെ ഔഷധഗുണങ്ങളുള്ളതാണ്. ഇത് ദഹനം സുഗമമാക്കാനും വയറ് വേദനയ്ക്ക് ശമനം നല്‍കാനും സഹായിക്കും. ഉണങ്ങിയതിനേക്കാല്‍ പച്ച ഇഞ്ചിയാണ് കൂടുതല്‍ ഫലപ്രദം. ഏതാനും ഇഞ്ചി കഷ്ണങ്ങള്‍ ചൂട് വെള്ളത്തിലിട്ട് തിളപ്പിച്ച് കുടിക്കാം. എന്നാല്‍ ഇത്തരത്തില്‍ ഉപയോഗിക്കാന്‍ താല്പര്യമില്ലെങ്കില് ഇഞ്ചി സപ്ലിമെന്റുകള്‍ പോലെ മറ്റ് രൂപത്തിലുള്ളവ കടകളില്‍ നിന്ന് വാങ്ങി ഉപയോഗിക്കാം.

പുതിന
വയറ് വേദന തടയാന്‍ പുതിന ഉത്തമമാണ്. ഏതാനും പുതിനയിലകളെടുത്ത് ചവച്ചിറക്കുക. ഇല ചായയിലിട്ട തിളപ്പിച്ച് കുടിക്കുന്നതും ഫലം നല്‍കും. ഒരു കപ്പ് വെള്ളം ചൂടാക്കി ഏതാനും പുതിന ഇല അതിലിട്ട് അരിച്ചെടുത്ത് കുടിക്കുക. മികച്ച ദഹനം നല്കാന് പുതിനയ്ക്ക് കഴിവുണ്ട്. ദഹനക്കുറവിനും, ആര്‍ത്തവ സംബന്ധമായ വേദനയ്ക്കും പുതിന അനുയോജ്യമാണ്.

ബേക്കിംഗ്സോഡ
അല്‍ക-സെല്റ്റ്സെര് എന്ന ഉത്പന്നത്തിന് സമാനമാണ് ബേക്കിംഗ്സോഡ. നെഞ്ചെരിച്ചിലും, ദഹനക്കുറവും പരിഹരിക്കാന്‍ ഇത് ഉത്തമമാണ്. അന്റാസിഡുകളുടേതിന് സമാനമാണ് ഇവയുടെ പ്രവര്‍ത്തനം. അന്റാസിഡുകള്‍ അടിസ്ഥാനപരമായി സോഡിയം ബൈകാര്‍ബണേറ്റുകളാണ്. ഒരു സ്പൂണ്‍ ബേക്കിംഗ് സോഡ ചൂട് വെള്ളത്തില്‍ കലക്കി കുടിച്ചാല്‍ വേഗത്തില്‍ തന്നെ ഫലം ലഭിക്കും.

ആപ്പിള്‍ സിഡെര്‍ വിനെഗര്‍
ഒന്നു രണ്ടു സ്പൂണ്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ചൂടുവെള്ളത്തിലോ തണുത്ത വെള്ളത്തിലോ കലര്‍ത്തി കുടിയ്ക്കുന്നത് നല്ലതാണ്.

ജീരകവെള്ളം
ഗ്യാസ് കൊണ്ടുണ്ടാകുന്ന വയറുവേദനയക്ക് ജീരകവെള്ളം കുടിയ്ക്കുന്നതും നല്ലതാണ്.

ഉപ്പിട്ട ചൂടുവെള്ളം
അല്പം ഉപ്പിട്ട ചൂടുവെള്ളം തൊണ്ടയുടെ പ്രശ്നങ്ങള്‍ക്ക് മാത്രമല്ല, വയറുവേദന മാറാനും നല്ലതാണ്.

ചൂടുള്ള അരി
വേദനയുള്ള ഭാഗത്ത് ചൂടേല്‍പിക്കുന്നത് വയറ് വേദന കുറയാന്‍ സഹായിക്കും. എന്നാല്‍ ഹീറ്റ് പാഡ് കൈവശമില്ലെങ്കില്‍ ഒരു കോട്ടണ്‍ തുണിയും അല്പം അരിയും ഉപയോഗിക്കാം. ഒരു കപ്പ് അരി വെള്ളത്തിലിട്ട് തിളപ്പിച്ച് അത് തുണിയിലിട്ട് കെട്ടുക. അതുപയോഗിച്ച് വേദനയുള്ള ഭാഗത്ത് ചൂട് നല്‍കാം. തുണി കെട്ടിയിരിക്കുന്നത് ഏറെ മുറുക്കിയല്ല എന്നത് ശ്രദ്ധിക്കണം.



Click it and Unblock the Notifications
