Latest Updates
-
പിതൃപക്ഷം തുടങ്ങുന്നു; വീടിന്റെ വാസ്തുവിൽ ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം വരും -
ചന്ദ്രൻ മീനം രാശിയിലേക്ക്: ഇന്ന് വൈകുന്നേരം ആകാശത്ത് കാണാം അപൂർവ്വ കാഴ്ച -
കേരളത്തിൽ കള്ളക്കടൽ ഭീഷണി; തീരദേശത്ത് റെഡ് അലർട്ട്, ഈ ജില്ലകളിൽ അതീവ ജാഗ്രത! -
ഭദ്രപദ പൗർണ്ണമി ശ്രാദ്ധം ഇന്ന്: കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? അണുബാധ തടയാൻ ഈ കാര്യങ്ങൾ മറക്കരുത് -
മൂന്നാം ട്രൈമസ്റ്ററിലും സാമന്തയുടെ വർക്കൗട്ട്; ഗർഭിണികൾക്ക് ഇത് സുരക്ഷിതമോ? അറിയേണ്ടതെല്ലാം -
പിതൃപക്ഷം 2026: സെപ്റ്റംബർ 27 മുതൽ; ഈ ദിവസങ്ങളിൽ പുതിയ തുടക്കങ്ങൾ വേണ്ട, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആടൽ യോഗം ഇന്ന്: ഈ കാര്യങ്ങൾ ഒഴിവാക്കിയില്ലെങ്കിൽ പണി പാളും, ശ്രദ്ധിക്കേണ്ട സമയക്രമം ഇതാ -
ബുധന്റെ തുലാം രാശിസംക്രമണം: ഈ 4 രാശിക്കാർക്ക് വൻ നേട്ടം, ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം -
ഗർഭനിരോധന മാർഗ്ഗങ്ങൾ തേടുകയാണോ? സർക്കാർ സൗകര്യങ്ങളും സുരക്ഷയും അറിയേണ്ടതെല്ലാം
ക്യാന്‍സര്‍ രോഗികള്‍ക്ക് യോജിച്ച ഭക്ഷണങ്ങള്‍
ആരോഗ്യകരവും, പോഷകസമ്പന്നവുമായ ഭക്ഷണം ക്യാന്‍സര്‍ രോഗികളുടെ രോഗശമനത്തിന് പ്രധാനപ്പെട്ട കാര്യമാണ്. രോഗചികിത്സയുടെ അവസരത്തില്‍ ശരിയായ വിധത്തിലുള്ള ഭക്ഷണം കഴിക്കുന്നത് അനുകൂലമായ ഫലം നല്‍കും. പച്ചക്കറികളും, പഴങ്ങളും ഈ അവസരത്തില്‍ പ്രധാനപ്പെട്ടവയാണ്. അവയിലടങ്ങിയ രാസഘടകങ്ങള്‍ വേഗത്തിലുള്ള രോഗശമനത്തിന് സഹായിക്കും. ക്യാന്‍സര്‍ രോഗികളുടെ ദൈനംദിന ആഹാരത്തില്‍ ഉള്‍പ്പെടുത്തേണ്ടുന്ന ചല ആഹാരപദാര്‍ത്ഥങ്ങളാണ് ഇവിടെ പറയുന്നത്. ഇവ ഉപയോഗിച്ചുതുടങ്ങുന്നതിന് മുമ്പായി ചികിത്സിക്കുന്ന ഡോക്ടറുടെ ഉപദേശം തേടാം.
ക്യാന്‍സര്‍ രോഗികള്‍ക്കുള്ള ഭക്ഷണക്രമം
ക്യാന്‍സര്‍ രോഗികള്‍ക്കുള്ള ഭക്ഷണം ആരോഗ്യത്തിന് ഫലപ്രദവും ഉന്മേഷം നല്കുന്നതുമാകണം. ക്യാന്‍സര്‍ രോഗചികിത്സ പല ദോഷങ്ങളുമുണ്ടാക്കുന്നതാണ്. മുടികൊഴിച്ചില്‍, ഛര്‍ദ്ദി, വയര്‍ വേദന, വായയിലെ വരള്‍ച്ച, ക്ഷീണം, ഭാരക്കുറവ് എന്നിവയൊക്കെ ചികിത്സക്കിടെ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളാണ്. ഇവയെ ഒരളവ് വരെ തടഞ്ഞ് നിര്‍ത്താന്‍ അനുയോജ്യമായ ഭക്ഷണങ്ങള്‍ കഴിക്കുന്നത് സഹായിക്കും.
ലംഗ്സ് ക്യാന്‍സര്‍ ലക്ഷണങ്ങള്‍ തിരിച്ചറിയൂ
നല്ലൊരു ഭക്ഷണക്രമം ക്യാന്‍സര്‍ ചികിത്സയുടെ ദോഷങ്ങളെ കുറയ്ക്കുകയും വേഗത്തിലുള്ള രോഗശമനം സാധ്യമാക്കുകയും ചെയ്യും. ക്യാന്‍സര്‍ ഭേദമാക്കുന്നതിന് പ്രകൃതിദത്തമായ ഭക്ഷ്യവസ്തുക്കളിലെ ഘടകങ്ങള്‍ സഹായിക്കും.

1. മുട്ട
മുട്ടയില്‍ വിറ്റാമിന്‍ ബി, ഡി, ഇ എന്നിവയും പ്രോട്ടീനുകളും സമൃദ്ധമായി അടങ്ങിയിട്ടുണ്ട്. മുട്ടയിലടങ്ങിയിരിക്കുന്ന സെലിനിയം എന്ന ഘടകം കീമോതെറാപ്പിയുടെ ദോഷങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കും. ഛര്‍ദ്ദി, മുടി കൊഴിച്ചില്‍, വയറ് വേദന, ക്ഷീണം എന്നിവ കുറയ്ക്കാന്‍ ഇത് ഫലപ്രദമാണ്.

2. ഇഞ്ചി
ഏറെ ആരോഗ്യ ഗുണങ്ങളുള്ളതാണ് ഇഞ്ചി. ഇഞ്ചി കഴിക്കുന്നത് കൊണ്ട് പാര്‍ശ്വഫലങ്ങളൊന്നുമില്ല. കീമോതെറാപ്പിക്ക് മുന്‍പേ ഇഞ്ചി കഴിക്കുന്നത് പിന്നീടുണ്ടാകുന്ന ഛര്‍ദ്ദി കുറയ്ക്കാന്‍ സഹായിക്കും.

3. അകായ് ബെറി
ആന്റി ഓക്സിഡന്റുകളാല്‍ സമ്പന്നമാണ് അകായ് ബെറി. ക്യാന്‍സറിന് പുറമേ മറ്റ് പല രോഗങ്ങള്‍ക്കും ഫലപ്രദമാണ് ഈ ചെറിയ പഴം. ഒരു ആപ്പിളിലടങ്ങിയതിനേക്കാള് പതിനൊന്ന് മടങ്ങ് അധികം ആന്റി ഓക്സിഡന്റുകള്‍ ഒരു അകായ് ബെറിയിലുണ്ട്.

4. പുതിന
ക്യാന്‍സര്‍ ചികിത്സയുടെ ദോഷഫലങ്ങള്‍ മാറ്റാന്‍ ഉത്തമമാണ് പുതിന. വായ ഉണങ്ങല്‍, ഛര്‍ദ്ദി എന്നിവയ്ക്ക് പുതിന ആശ്വാസം നല്‍കും. ഉത്കണ്ഠയ്ക്കും മികച്ച പരിഹാരമാണ് ഇത്. ഛര്‍ദ്ദി നിയന്ത്രിക്കുക എന്നത് ശരീരത്തില്‍ നിന്നുള്ള ജലാംശനഷ്ടം ഒഴിവാക്കാന്‍ സഹായിക്കും.

5. സോയ
പ്രോട്ടീനും, ഈസ്ട്രജനും സമൃദ്ധമായി അടങ്ങിയതാണ് സോയ. സ്തനാര്‍ബുദത്തിന്റെ വലുപ്പം കുറയ്ക്കാന്‍ സോയ സഹായിക്കുമെന്ന് പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ജെയ്ന്സ്റ്റീന് എന്ന സോയയിലെ ഘടകം ക്യാന്‍സര്‍ സെല്ലുകളെ നശിപ്പിക്കാന്‍ സഹായിക്കും. ഇത് വഴി ക്യാന്‍സര്‍ സെല്ലുകളുടെ പെരുകല്‍ തടയുകയും, അവ നശിക്കുകയും ചെയ്യും. എന്നാല്‍ ശ്രദ്ധിക്കേണ്ട കാര്യം സോയ എല്ലാവര്ക്കും അനുയോജ്യമായിരിക്കില്ല എന്നതാണ്.

6. പച്ചക്കറികള്‍
പയര്‍, ചീര, കടല എന്നിവയൊക്കെ വിറ്റാമിന്‍ ബി യാല്‍ സമ്പന്നമാണ്. ഇവ ക്യാന്‍സര്‍ ഭേദമാക്കാനും, രോഗബാധിതമായ കോശങ്ങളെ ഭേദപ്പെടുത്താനും സഹായിക്കും. ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും പച്ചക്കറികള്‍ സഹായിക്കും. ചുവന്ന രക്തകോശങ്ങളുടെ ഉത്പാദനം ത്വരിതപ്പെടുത്തി രോഗം വേഗത്തില്‍ ഭേദമാകാന്‍ പച്ചക്കറികള്‍ ഫലപ്രദമാണ്.

7. മോര്
വളരെ ആരോഗ്യപ്രദമായ മോരില്‍ നൂറിലധികം ഗുണകരമായ എന്‍സൈമുകളുണ്ട്. ഇവ അണുബാധയെ പ്രതിരോധിക്കാനും, പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും സഹായിക്കും. മോരിലടങ്ങിയ ആന്റിബോഡികള്‍ സാധാരണയായുണ്ടാകുന്ന ജലദോഷത്തെയും ചുമയെയും തടയാന്‍ കഴിവുള്ളതാണ്. ക്യാന്‍സര്‍ പ്രതിരോധത്തിനും ഇതിന് കഴിവുണ്ട്.

8. ഇലക്കറികള്‍
ഇലക്കറികളില്‍ വിറ്റാമിന്‍ ബിയും ഫോളിയേറ്റുകളും അടങ്ങിയിരിക്കുന്നു. ക്യാന്‍സറിന്റെയും, അതിന്റെ ചികിത്സയുടെയും ദോഷങ്ങളെ ചെറുക്കാന്‍ ഇവ സഹായിക്കും. കാല്‍സ്യവും സമൃദ്ധമായി അടങ്ങിയ ഇലക്കറികള്‍ അസ്ഥികള്‍ക്ക് കരുത്ത് നല്‍കുകയും രോഗബാധിതമായ കോശങ്ങളെ സുഖപ്പെടുത്തുകയും ചെയ്യും.



Click it and Unblock the Notifications
