മലബന്ധം: തെറ്റിദ്ധാരണകളും യാഥാര്‍ത്ഥ്യവും

By Super

പലര്‍ക്കും ശാരീരിക അസ്വസ്ഥതയുണ്ടാക്കുന്ന ഒന്നാണ് മലബന്ധം. ശരീരത്തിന്റെയും വയറിന്റെയും സുഖത്തിനും ആരോഗ്യത്തിനും ശോധന അത്യാവശ്യവുമാണ്.

തടി കുറയ്ക്കാന്‍ ആയുര്‍വേദ വഴികള്‍

മലബന്ധത്തിനു കാരണങ്ങളും പരിഹാരങ്ങളും പലതുമുണ്ട്. ഇവ പരിഹരിയ്ക്കാനുള്ള വഴികളും പലതുണ്ട്.

മലബന്ധത്തെക്കുറിച്ച് സത്യവും അല്ലാത്തതുമായ പല ധാരണകളുമുണ്ട്. ഇത്തരം ധാരണകളെക്കുറിച്ചറിയൂ,

1. ദിവസവും മലവിസര്‍ജ്ജനം നടത്തുക

1. ദിവസവും മലവിസര്‍ജ്ജനം നടത്തുക

ശാരീരിക പ്രവര്‍ത്തനങ്ങള്‍ ഓരോരുത്തരിലും വ്യത്യസ്‌തമായിരിക്കും. അതുകൊണ്ട്‌ തന്നെ മനുഷ്യരുടെ കാര്യത്തില്‍ പൊതുനിയമങ്ങള്‍ എല്ലായ്‌പ്പോഴും പ്രസക്തമാകണമെന്നില്ല. ചിലര്‍ ദിവസം മൂന്ന്‌ തവണ കക്കൂസില്‍ പോകും. മറ്റുചിലര്‍ ആഴ്‌ചയില്‍ മുന്ന്‌ തവണയായിരിക്കും മലവിസര്‍ജ്ജനം നടത്തുന്നത്‌. എന്നിരുന്നാലും ദിവസും ഒരുതവണയെങ്കിലും മലവിസര്‍ജ്ജനം നടത്തുന്നത്‌ സാധാരണയാണ്‌. ഒന്നുരണ്ട്‌ ദിവസം കക്കൂസില്‍ പോയില്ലെന്ന്‌ വച്ച്‌ ആശങ്കപ്പെടേണ്ട കാര്യമില്ല. ആഴ്‌ചയില്‍ മൂന്ന്‌ തവണയെങ്കിലും മലവിസര്‍ജ്ജനം നടന്നില്ലെങ്കിലാണ്‌ മലബന്ധമുണ്ട്‌ എന്ന്‌ പറയുന്നത്‌. ആഴ്‌ചയില്‍ ഒരുതവണ പോലും മലവിസര്‍ജ്ജനം നടത്താത്തവര്‍ക്ക്‌ കഠിനമായ മലബന്ധമുണ്ടെന്ന്‌ പറയാം. പെട്ടെന്ന്‌ മലബന്ധം ഉണ്ടാവുകയോ രണ്ടാഴ്‌ചയില്‍ കൂടുതല്‍ ഈ പ്രശ്‌നം നിലനില്‍ക്കുകയോ ചെയ്‌താല്‍ ഡോക്ടറുടെ സേവനം തേടുക.

2. മലബന്ധവും രോഗങ്ങളും

2. മലബന്ധവും രോഗങ്ങളും

മലബന്ധം ഉണ്ടായാല്‍ വിസര്‍ജ്ജ്യത്തിലെ വിഷവസ്‌തുക്കള്‍ ശരീരം ആഗിരണം ചെയ്യുമെന്ന്‌ ചിലര്‍ വിശ്വസിക്കുന്നു. ഇതുമൂലം സന്ധിവാതം, ശ്വാസംമുട്ട്‌, കുടലിലെ ക്യാന്‍സര്‍ എന്നിവ ഉണ്ടാകുമെന്ന ധാരണയും പലര്‍ക്കുമുണ്ട്‌. ശാസ്‌ത്രത്തിന്റെ യാതൊരു പിന്‍ബലവുമില്ലാത്ത വിശ്വാസങ്ങളാണിവ. സ്ഥിരമായി മലവിസര്‍ജ്ജനം നടത്തുന്നവര്‍ക്ക്‌ ക്യാന്‍സറോ മറ്റു രോഗങ്ങളോ വരില്ലെന്ന്‌ എങ്ങനെ പറയാനാകും.

3. ധാരാളം നാര്‌ കഴിക്കുക

3. ധാരാളം നാര്‌ കഴിക്കുക

ആഹാരത്തില്‍ നാരിന്റെ അളവ്‌ കൂട്ടുന്നത്‌ ഒരുപരിധി വരെ മലബന്ധത്തെ തടയാന്‍ സഹായിക്കും. എന്നാല്‍ വിട്ടുമാറാത്ത മലബന്ധം മറ്റു പലതിന്റെയും ലക്ഷണമാകാം. തൈറോയ്‌ഡ്‌ ഗ്രന്ഥി ശരിയായി പ്രവര്‍ത്തിക്കാത്തവരിലും പ്രമോഹമുള്ളവരിലും വിട്ടുമാറാത്ത മലബന്ധം കണ്ടുവരുന്നുണ്ട്‌. പാര്‍ക്കിന്‍സണ്‍സ്‌ രോഗം, പക്ഷാഘാതം, ചില മരുന്നുകളുടെ പാര്‍ശ്വഫലം എന്നിവ മൂലവും ഈ പ്രശ്‌നം അനുഭവപ്പെടാം. അപൂര്‍വ്വം ചില അവസരങ്ങളില്‍ ഇത്‌ കുടല്‍-മലാശയ ക്യാന്‍സര്‍ അല്ലെങ്കില്‍ ഓട്ടോഇമ്മ്യൂണ്‍ രോഗങ്ങളുടെ സൂചനയായി മാറാറുണ്ട്‌. രണ്ടാഴ്‌ചയില്‍ കൂടുതല്‍ മലബന്ധം നിലനില്‍ക്കുക, മലത്തില്‍ രക്തം കാണപ്പെടുക, മലവിസര്‍ജ്ജനം നടത്തുമ്പോള്‍ അസഹ്യമായ വേദന അനുഭവപ്പെടുക, പെട്ടെന്ന്‌ ശരീരഭാരം കുറയുക എന്നിവ ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍ ഡോക്ടറെ കാണുക.

4. പാലും പാല്‍ ഉത്‌പന്നങ്ങളും

4. പാലും പാല്‍ ഉത്‌പന്നങ്ങളും

പാലും പാല്‍ ഉത്‌പന്നങ്ങള്‍ എന്നിവയോട്‌ അലര്‍ജിയുള്ളവര്‍ ഇവ കഴിച്ചാല്‍ മലബന്ധം അനുഭവപ്പെടാം. പാല്‍ അലര്‍ജിയുള്ള കുട്ടികള്‍ക്ക്‌ പാല്‍ കൊടുക്കുന്നത്‌ മലബന്ധത്തിന്‌ കാരണമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്‌. എന്നിരുന്നാലും ഇവര്‍ക്കും ചെറിയ അളവില്‍ പാലും പാല്‍ ഉത്‌പന്നങ്ങളും കഴിക്കാവുന്നതാണ്‌. ഇതും പ്രശ്‌നം ഉണ്ടാക്കിയാല്‍ ഡോക്ടറുടെ സഹായം തേടുക.

5. ച്യൂയിംഗ്‌ ഗം ഒട്ടിയിരിക്കും

5. ച്യൂയിംഗ്‌ ഗം ഒട്ടിയിരിക്കും

ഒരുപരിധി വരെ ഇത്‌ ശരിയാണ്‌. കുട്ടികള്‍ ഗം വിഴുങ്ങുന്നത്‌ സാധാരണയാണ്‌. ഒരുപാട്‌ ഗം വിഴുങ്ങുന്നതും കുറഞ്ഞ സമയത്തിനുള്ളില്‍ വളരെയധികം എണ്ണം വിഴുങ്ങുന്നതും ചിലപ്പോള്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാറുണ്ട്‌. ഇവ ഒരുമിച്ച്‌ ചേര്‍ന്ന്‌ അന്നനാളത്തിലും മറ്റും തടസ്സം സൃഷ്ടിക്കാം, പ്രത്യേകിച്ച്‌ എളുപ്പം ദഹിക്കാത്ത സാധനങ്ങള്‍ക്കൊപ്പമാണ്‌ വിഴുങ്ങുന്നതെങ്കില്‍. ഈ തടസ്സം മലബന്ധത്തിലേക്ക്‌ നയിക്കാം. എന്നാല്‍ മിക്കവരിലും ഗം പോലുള്ള ദഹിക്കാത്ത വസ്‌തുക്കള്‍ മലത്തിലൂടെ പുറത്ത്‌ പോവും. അതുകൊണ്ട്‌ അറിയാതെ ഒരു ഗം വിഴുങ്ങി എന്നുകരുതി വിഷമിക്കേണ്ട കാര്യമില്ല.

6. അവധിക്കാലത്ത്‌ മലബന്ധം

6. അവധിക്കാലത്ത്‌ മലബന്ധം

യാത്ര ചെയ്യുമ്പോള്‍ പതിവ്‌ ആഹാരശീലങ്ങള്‍ ഉപേക്ഷിക്കേണ്ടി വരുന്നത്‌ സാധാരണമാണ്‌, ഇതുമൂലം മലബന്ധം വരാം. വിമാനയാത്രയ്‌ക്കിടെ ധാരാളം വെള്ളം കുടിക്കുക അല്ലെങ്കില്‍ മലബന്ധം നിങ്ങളെ പിടികൂടും. യാത്രയ്‌ക്കിടെ അവസരം ലഭിക്കുമ്പോള്‍ അവിടെയൊക്കെ നടക്കുക- വിമാനം കാത്തിരിക്കുമ്പോഴും ഡ്രൈവിംഗിന്റെ ഇടവേളകളിലും ഇത്‌ ചെയ്യാവുന്നതാണ്‌. യാത്ര ചെയ്യുമ്പോള്‍ മദ്യത്തിന്റെ ഉപയോഗം കുറയ്‌ക്കുക. പച്ചക്കറികളും പഴങ്ങളും ധാരാളം കഴിക്കുക.

7. മനോനിലയും മലബന്ധവും

7. മനോനിലയും മലബന്ധവും

വിഷാദം മൂലം മലബന്ധം ഉണ്ടാകാം. ചിലപ്പോള്‍ രൂക്ഷമാകുകയും ചെയ്യാം. യോഗ, ധ്യാനം തുടങ്ങിയവയിലൂടെ വിഷാദമകറ്റി സന്തോഷത്തോടെ മുന്നോട്ട്‌ പോവുക. മലബന്ധത്തില്‍ നിന്ന്‌ ആശ്വാസം ലഭിക്കും. അക്യുപ്രഷറും മികച്ച ഫലം തരും. അടിവയര്‍ മസാജ്‌ ചെയ്യുക, മലബന്ധം മാറും.

8. വിസര്‍ജ്ജനം നടന്നില്ലെങ്കില്‍ കുഴപ്പമില്ല

8. വിസര്‍ജ്ജനം നടന്നില്ലെങ്കില്‍ കുഴപ്പമില്ല

ജോലി സ്ഥലത്ത്‌ വച്ച്‌ കക്കൂക്കിസില്‍ പോകണമെന്ന്‌ തോന്നിയാലും തിരിക്ക്‌ കാരണം ഒഴിവാക്കുന്നവരുണ്ട്‌. വീട്ടില്‍ എത്തിയതിന്‌ ശേഷമേ ഇവര്‍ മലവിസര്‍ജ്ജനം നടത്തൂ. കക്കൂസില്‍ പോകണമെന്ന്‌ തോന്നുമ്പോള്‍ അത്‌ പിടിച്ചുനിര്‍ത്തുന്നത്‌ മൂലം ശാരീരിക അസ്വസ്ഥതകള്‍ മാത്രമല്ല മലബന്ധവും ഉണ്ടാകാം. അനുയോജ്യമായ സമയം വരുന്നത്‌ വരെ ചിലര്‍ മലവിസര്‍ജ്ജനം നടത്താന്‍ കാത്തിരിക്കും. എപ്പോള്‍ തോന്നുന്നുവോ അപ്പോള്‍ ചെയ്യുക. അതാണ്‌ ഏറ്റവും നല്ലത്‌.

9. മരുന്നകളും മലബന്ധവും

9. മരുന്നകളും മലബന്ധവും

വേദന, വിഷാദരോഗം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പാര്‍ക്കിന്‍സണ്‍സ്‌ രോഗം എന്നിവയ്‌ക്ക്‌ നല്‍കുന്ന ചില മരുന്നുകള്‍ മലബന്ധത്തിന്‌ കാരണമാകാറുണ്ട്‌. കാല്‍സ്യവും അയണും ധാരാളമായി ശരീരത്തിലെത്തുന്നതും മലവിസര്‍ജ്ജനത്തെ ദോഷകരമായി ബാധിക്കും. മരുന്നിനൊപ്പമോ അല്ലാതെയോ കാല്‍സ്യം സപ്ലിമെന്‍രുകള്‍ കഴിക്കുന്നതും പ്രശ്‌നം സൃഷ്ടിക്കും. ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉള്ളവര്‍ ഡോക്ടറുടെ ഉപദേശം തേടുക.

10. നാരില്ലാത്ത ഭക്ഷണം

10. നാരില്ലാത്ത ഭക്ഷണം

ആഹാരത്തില്‍ ആവശ്യത്തിന്‌ നാര്‌ ഉള്‍പ്പെടുത്താതിരുന്നാല്‍ മലബന്ധം അനുഭവപ്പെടും. ഇത്‌ ഒഴിവാക്കാനായി ആഹാരത്തില്‍ ദിവസവും 20 ഗ്രാം നാരെങ്കിലും ഉള്‍പ്പെടുത്തുക. ഇതിനെക്കാള്‍ എത്ര കൂട്ടാമോ അത്രയും നല്ലത്‌. പഴങ്ങളും പച്ചക്കറിയും ധാരാളം കഴിക്കുക. ചോറ്‌, ബ്രെഡ്‌, പാസ്‌ത എന്നിവയ്‌ക്ക്‌ പകരം ഗോതമ്പ്‌, ഓട്‌സ്‌ തുടങ്ങിയ ഹോള്‍ ഗ്രെയ്‌ന്‍ ഉത്‌പന്നങ്ങള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തുക. ആഹാരത്തില്‍ നാരിന്റെ അളവ്‌ വര്‍ദ്ധിപ്പിച്ചാല്‍ വയറുപെരുക്കം, ഗ്യാസ്‌ എന്നിവ മൂലമുള്ള ബുദ്ധിമുട്ടും ഇല്ലാതാകും. ആഹാരത്തില്‍ നാരിന്റെ അളവ്‌ വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം ദിവസവും 2-4 ഗ്ലാസ്‌ വെള്ളം അധികമായി കുടിക്കുക. പിന്നെ മലബന്ധം നിങ്ങളെ അലട്ടില്ല. ഒറ്റദിവസം കൊണ്ട്‌ പ്രശ്‌നങ്ങളെല്ലാം തീരുമെന്ന്‌ പ്രതീക്ഷിക്കരുത്‌. ഏതാനും ദിവസം കഴിയുമ്പോള്‍ ഫലം അനുഭവപ്പെട്ട്‌ തുടങ്ങും.

11. പ്രൂണ്‍ മലബന്ധം അകറ്റും

11. പ്രൂണ്‍ മലബന്ധം അകറ്റും

ഈ ചെറിയ പഴം മലബന്ധത്തിന്‌ പറ്റിയ പ്രകൃതിദത്തമായ മരുന്നാണ്‌. ഉണക്കിയ പ്ലം ആണ്‌ പ്രൂണ്‍ എന്ന്‌ അറിയപ്പെടുന്നത്‌. ഇതില്‍ ജലത്തില്‍ ലയിക്കാത്ത നാരുകള്‍ ധാരാളമടങ്ങിയിട്ടുണ്ട്‌. പ്രകൃതിദത്ത വിരേചനൗധങ്ങളായ (വയറിളക്കാന്‍ ഉപയോഗിക്കുന്ന ഔഷധം) സോര്‍ബിറ്റോള്‍, ഡൈഹൈഡ്രോഫിനൈല്‍സാറ്റിന്‍ എന്നിവയും ഇതിലുണ്ട്‌. പ്രൂണില്‍ അടങ്ങിയിരിക്കുന്ന ജലത്തില്‍ ലയിക്കുന്ന നാരുകള്‍ കൊളസ്‌ട്രോള്‍ കുറയാന്‍ സഹായിക്കും. ഇവ ദീര്‍ഘകാലം ഉപയോഗിക്കാവുന്ന ഔഷധമാണ്‌. ചില കുട്ടികള്‍ പ്രൂണ്‍ കഴിക്കില്ല. ഇവര്‍ക്ക്‌ പ്രൂണ്‍ ജ്യൂസ്‌ ഐസ്‌ പോപ്‌സ്‌ അല്ലെങ്കില്‍ മറ്റേതിങ്കിലും ജ്യൂസിനൊപ്പം ചേര്‍ത്ത പ്രൂണ്‍ ജ്യൂസ്‌ കൊടുക്കുക. അവര്‍ സന്തോഷത്തോടെ കുടിക്കും.

X
Desktop Bottom Promotion