Latest Updates
-
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം
മുണ്ടിനീര്, കാരണങ്ങളും പരിഹാരവും
ശരീരത്തിലെ വിവിധ ഭാഗങ്ങളിലേക്ക് എളുപ്പം പടരുന്ന വൈറല്‍ രോഗമാണ് മുണ്ടിനീര്. പ്രധാനമായും ഉമിനീര് ഗ്രന്ഥികളെയാണ് ഈ രോഗം ബാധിക്കുക. ചെവിക്കും താടിയെല്ലിനും ഇടയിലുള്ള ഉമിനീര് ഗ്രന്ധികള്‍ക്ക് വിങ്ങലും വേദനയുമാണ് ഈ രോഗം ബാധിച്ചാല്‍ ഉണ്ടാവുക.
കാരണങ്ങള്‍ - വൈറസാണ് രോഗവാഹി. രോഗബാധിതരുടെ ഉമിനീരിലൂടെയാണ് രോഗം പടരുന്നത്. തുമ്മല്‍, ചുമ, രോഗബാധിതന് ഉപയോഗിച്ച സാധനങ്ങള്‍ ഉപയോഗിക്കുന്നതിലൂടെയും രോഗം പടരും. വൈറസ് ബാധിച്ച് 14 മുതല്‍ 18 ദിവസത്തിനകമാണ് ലക്ഷണങ്ങള്‍ പ്രകടമാവുക.

ലക്ഷണങ്ങള്‍ - പനി, തലവേദന, വിശപ്പില്ലായ്മ, ശാരീരികമായ ദുര്‍ബലാവസ്ഥ, ഭക്ഷണം ചവക്കുമ്പോഴും ഇറക്കുമ്പോഴും വേദന തുടങ്ങിയവയാണ് പ്രത്യക്ഷത്തില്‍ കാണപ്പെടുന്ന ചില ലക്ഷണങ്ങള്‍ .
എങ്ങനെ കണ്ടത്തൊം - ചെവിയുടെ മുന്‍ വശത്തായി താടിയെല്ലിന് വേദന തോന്നിയാല്‍ രോഗം സംശയിക്കപ്പെടാം. കള്ച്ചറിലൂടെയോ രക്ത പരിശോധനയിലൂടെയോ രോഗം ഉറപ്പിക്കാം. രക്തത്തില്‍ മുണ്ടിനീര് വൈറസിനെതിരായ ആന്റിബോഡികളുടെ സാന്നിധ്യമുണ്ടെങ്കില്‍ രോഗബാധ ഉറപ്പാക്കാം.
ചികില്‍സ - ഇതൊരു വൈറസ്ബാധ ആയതിനാല്‍ ആന്റിബയോട്ടിക്സുകള്‍ ഉപയോഗിച്ചുള്ള ചികില്‍സ ഫലപ്രദമാകില്ല. ഒന്ന്, രണ്ട് ആഴ്ച്ചക്കുള്ളില് രോഗം സ്വയം മാറാന്‍ കാത്തിരിക്കുന്നതാകും നല്ലത്. വേദനക്ക് ആശ്വാസ്യമായി ഇബ്രൂപ്രോഫെന്‍, പാരാസെറ്റമ്മോള് തുടങ്ങിയ പെയിന്‍ കില്ലറുകള്‍ ഉപയോഗിക്കാം. വേദനയുള്ള ഭാഗങ്ങളില്‍ തണുപ്പ് വെക്കുന്നതും നല്ലതാണ്.
വീട്ടില്‍ ഒറ്റപ്പെട്ട മുറിയില്‍ വിശ്രമിക്കുക,അധികം ചവക്കാനില്ലാത്ത ഭക്ഷണം കഴിക്കുക, ധാരാളം വെള്ളം കുടിക്കുക, നാരങ്ങാ വര്‍ഗത്തിലുള്ളതും പുളിപ്പൂള്ളതുമായ ഭക്ഷണം ഒഴിവാക്കുക, തുടങ്ങിയ കാര്യങ്ങളും ചെയ്യേണ്ടതാണ്.
വരാതെ സൂക്ഷിക്കാം - എം.എം.ആര് (മീസിലെസ് മംപ്സ് റുബെല്ല) വാക്സിനേഷന് ആണ് രോഗം വരാതിരിക്കാന്‍ ഏറ്റവും നല്ല വഴി. രണ്ട് ഡോസ് എം.എം.ആര് വാക്സിനേഷന് 12 മുതല്‍ 15 മാസം വരെ പ്രായമുള്ളപ്പോഴും രണ്ടാമത്തെ ഡോസ് നാല് വയസിനും ആറ് വയസിനും ഇടയിലും നല്‍കുക. രണ്ടാമത്തെ ഡോസ് നല്കാന് വിട്ടുപോയാല്‍ 11 വയസിനും 12 വയസിനും ഇടയിലും നല്കിയാല് മതി.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
