Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
ഇന്ത്യയിലെ പ്രധാന ആരോഗ്യപ്രശ്നങ്ങള്‍
വികസിത രാജ്യങ്ങളെ അപേക്ഷിച്ചു നോക്കുമ്പോള്‍ ഇന്ത്യ വൃത്തി കുറഞ്ഞ രാജ്യമാണെന്നു തന്നെ പറയാം. വിദേശികളുടെ കണ്ണില്‍ പലപ്പോഴും ഇന്ത്യ വില കുറഞ്ഞു പോകുന്നതിനും കാരണം ഇതു തന്നെ.
കൃത്യമായ പ്ലാനിംഗുകളുടെ പോരായ്മയും അധികൃതര്‍ ജനസമൂഹത്തിലേയ്ക്കു തിരിഞ്ഞു നോക്കാത്തതുമാണ് ഇതിന് പലപ്പോഴും പ്രധാന കാരണമാകുന്നത്. ഒരു വിഭാഗം ജനങ്ങള്‍ ഉയരത്തിലും മറ്റൊരു വിഭാഗം താഴെത്തട്ടിലും എന്നതാണ് ഇന്ത്യയുടെ അവസ്ഥ.
തടി കുറയ്ക്കും ഡിപ്
വൃത്തിയില്ലായ്മ പലപ്പോഴും ഇന്ത്യയില്‍ പലതരം രോഗങ്ങള്‍ക്കും പകര്‍ച്ച വ്യാധികള്‍ക്കും ചിലപ്പോള്‍ മാറാരോഗങ്ങള്‍ക്കു തന്നെയും ഇട വരുത്താറുമുണ്ട്.

വയറിളക്കം
വൃത്തിയില്ലാത്ത ചുറ്റുപാടുകളും ഭക്ഷണവുമെല്ലാം വയറിളക്കത്തിനു കാരണമാകും. ശരീരത്തിലെ ജലാംശം നഷ്ടപ്പെടുത്തിക്കളയുന്ന ഈ രോഗം പലപ്പോഴും മരണകാരണവുമാകാറുണ്ട്. ഈ രോഗത്തിന് വീട്ടുവൈദ്യങ്ങള്‍ പലതുണ്ടെങ്കിലും ഗുരുതരമാകുന്നതിനു മുന്‍പ് വൈദ്യസഹായം തേടേണ്ടതും അത്യാവശ്യമാണ്.

മലേറിയ
കൊതുകുകള്‍ ധാരാളം ഇന്ത്യയുടെ മിക്കവാറും ഭാഗങ്ങളില്‍ കണ്ടുവരുന്നു. ഇത് മലേറിയക്കിട വരുത്തുകയും ചെയ്യും. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാത്തതും വൃത്തിഹീനമായ പൊതുസ്ഥലങ്ങളുമെല്ലാം കൊതുകള്‍ പെരുകുന്നതിന് ഇട വരുത്തും. വൃത്തിയുള്ള ജീവിതശൈലി പാലിയ്ക്കുകയെന്നതാണ് പരിഹാരം.

ഹെപ്പറ്റൈറ്റിസ്
ഹെപ്പറ്റൈറ്റിസ് എ, ബി എന്നിവയും ഇന്ത്യയില്‍ വര്‍ദ്ധിച്ചു വരുന്ന ഒരു രോഗമാണ്. ഇതിനുള്ള വാക്സിനുകള്‍ എടുത്ത് ഈ രോഗത്തില്‍ നിന്നും രക്ഷ നേടാം.

എയ്ഡ്സ്
എയ്ഡ്സ് അഥവാ എച്ച്ഐവി ബാധിതരും ഇന്ത്യയില്‍ കൂടുതലാണ്. സുരക്ഷിതമല്ലാത്ത സെക്സ്, രോഗബാധിതരുടമായുള്ള ശാരീരിക സമ്പര്‍ക്കം, ഇത്തരം രോഗികളില്‍ ഉപയോഗിക്കുന്ന സിറിഞ്ച്, എച്ച്ഐവി ടെസറ്റുകള്‍ ചെയ്യാതെ രക്തദാനം സ്വീകരിയ്ക്കുക തുടങ്ങിയവയെല്ലാം ഇതിന് കാരണമാകുന്നു.

തൈറോയ്ഡ്
തൈറോയ്ഡ് പ്രശ്നങ്ങളും ഇന്നത്തെ സമൂഹത്തില്‍ വര്‍ദ്ധിച്ചു വരികയാണ്. ഹൈപ്പോ, ഹൈപ്പര്‍ എന്നിങ്ങനെ രണ്ടുതരം തൈറോയ്ഡുകളുമുണ്ട്. ഹോര്‍മോണ്‍ പ്രശ്നങ്ങളാണ് പലപ്പോഴും ഇതിന് കാരണമാകുന്നത്.
ഇത്തരം അവസ്ഥകള്‍ ഇന്ത്യയില്‍ ചില രോഗങ്ങള്‍ പടര്‍ത്താനും ഇടയാക്കുന്ന. ഇന്ത്യയില്‍ കണ്ടുവരുന്ന ഇത്തരം ചില രോഗങ്ങളെക്കുറിച്ചറിയൂ,



Click it and Unblock the Notifications
