സ്വയംഭോഗത്തിന്റെ ആരോഗ്യഗുണങ്ങള്‍

Posted By:
Subscribe to Boldsky

സ്വയംഭോഗം ലൈംഗിക ആഗ്രഹങ്ങള്‍ അടക്കാനുള്ള ഒരു വഴിയായാണ്‌ പലരും കാണുന്നത്‌. എന്നാല്‍ ഇത്‌ പുറത്തു പറയാന്‍ എല്ലാവരും മടിയ്‌ക്കും.

സമൂഹത്തിന്റെ കാഴ്‌ചപ്പാടില്‍ സ്വയംഭോഗം ദോഷകരമായ ഒന്നാണെങ്കിലും ഇത്‌ ആരോഗ്യകരമായ ജീവിതത്തിനു സഹായിക്കുമെന്നാണ്‌ ചില പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളത്‌.

ഏതു കാര്യത്തിനും രണ്ടു വശമെന്ന പോലെ സ്വയംഭോഗത്തിനും ആരോഗ്യഗുണങ്ങളും ദോഷവശങ്ങളുമുണ്ട്‌. ഇതെക്കുറിച്ചു കൂടുതലറിയൂ,

തലവേദന

തലവേദന

തലവേദനയടക്കമുള്ള ശരീരവേദനകള്‍ അകറ്റാനുള്ള ഒരു വഴിയാണിത്‌. സ്വയംഭോഗം ചെയ്യുമ്പോള്‍ ഓക്‌സിടോസിന്‍ എന്നൊരു ഹോര്‍മോണ്‍ ഉല്‍പാദിപ്പിക്കപ്പെടും. ഇത്‌ വേദനകള്‍ കുറയ്‌ക്കും.

സ്‌ട്രെസ്‌

സ്‌ട്രെസ്‌

സ്വയംഭോഗം സ്‌ട്രെസ്‌ കാരണമാകുന്ന കോര്‍ട്ടിസോള്‍ എന്നൊരു ഹോര്‍മോണ്‍ പുറന്തള്ളാന്‍ സഹായിക്കും. ഇത്‌ സ്‌ട്രെസ്‌ കുറയ്‌ക്കും.

പ്രതിരോധശേഷി

പ്രതിരോധശേഷി

ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്‌ക്കാന്‍ സഹായകമായ ഹോര്‍മോണുകള്‍ സ്വയംഭോഗസമയത്ത്‌ ഉല്‍പാദിപ്പിക്കപ്പെടും.

ക്യാന്‍സര്‍

ക്യാന്‍സര്‍

യൂറോജനൈറ്റല്‍ ട്രാക്‌റ്റിലെ ടോക്‌സിനുകള്‍ ക്യാന്‍സര്‍ കാരണമാകും. സ്വയംഭോഗം വഴി ഇത്തരം ടോക്‌സിനുകള്‍ ശരീരത്തില്‍ നിന്നും പുറന്തള്ളപ്പെടും.

എന്‍ഡോര്‍ഫിന്‍

എന്‍ഡോര്‍ഫിന്‍

ശരീരത്തില്‍ എന്‍ഡോര്‍ഫിന്‍ ഉല്‍പാദിപ്പിക്കപ്പെടാന്‍ സ്വയംഭോഗം കാരണമാകും. ഇത്‌ സന്തോഷം നല്‍കും.

നല്ല ഉറക്കം

നല്ല ഉറക്കം

നല്ല ഉറക്കം ലഭിയ്‌ക്കാനും സ്വയംഭോഗം കാരണമാകും.

മാസമുറ വേദനകള്‍

മാസമുറ വേദനകള്‍

സ്‌ത്രീകളില്‍ മാസമുറ സമയത്തെ വേദനകള്‍ പരിഹരിയ്‌ക്കാന്‍ സ്വയംഭോഗം സഹായിക്കും.

യൂറിനറി ട്രാക്‌റ്റ്‌ അണുബാധകള്‍

യൂറിനറി ട്രാക്‌റ്റ്‌ അണുബാധകള്‍

യൂറിനറി ട്രാക്‌റ്റ്‌ അണുബാധകള്‍ പരിഹരിയ്‌ക്കാനും സ്വയംഭോഗം സഹായിക്കും. സ്‌ത്രീകളില്‍ ഇത്‌ ഗര്‍ഭാശയമുഖത്തെ ബാക്ടീരിയകളെ പുറന്തള്ളാന്‍ സഹായിക്കും.

ഡിപ്രഷന്‍

ഡിപ്രഷന്‍

ഡിപ്രഷന്‍ പോലുള്ള പ്രശ്‌നങ്ങള്‍ പരിഹരിയ്‌ക്കാന്‍ ഇത്‌ സഹായിക്കും

സെക്‌സ്‌ ജീവിതം

സെക്‌സ്‌ ജീവിതം

സെക്‌സ്‌ ജീവിതം കൂടുതല്‍ മെച്ചപ്പെടുത്താനും സ്വയംഭോഗം സഹായിക്കും.

റെസ്റ്റ്‌ലെസ്‌ ലെഗ്‌ സിന്‍ഡ്രോം

റെസ്റ്റ്‌ലെസ്‌ ലെഗ്‌ സിന്‍ഡ്രോം

റെസ്റ്റ്‌ലെസ്‌ ലെഗ്‌ സിന്‍ഡ്രോം എന്ന രോഗമുള്ളവര്‍ക്ക്‌ ഇതിനുള്ള പ്രതിവിധിയാണ്‌ സ്വയംഭോഗമെന്നു തെളിഞ്ഞിട്ടുണ്ട്‌. ഇത്‌ നാഡീവ്യൂഹങ്ങളെ സ്വാധീനിയ്‌ക്കുന്നതാണ്‌ കാരണം.

ഉദ്ധാരണപ്രശ്‌നങ്ങള്‍

ഉദ്ധാരണപ്രശ്‌നങ്ങള്‍

പുരുഷന്മാരില്‍ ഉദ്ധാരണപ്രശ്‌നങ്ങള്‍ പരിഹരിയ്‌ക്കാനും സ്വയംഭോഗം നല്ലതാണ്‌. ഇത്‌ പെല്‍വിക മസിലുകളെ ശക്തിപ്പെടുത്തും.

ബീജങ്ങളുടെ ചലനശേഷി

ബീജങ്ങളുടെ ചലനശേഷി

ബീജങ്ങളുടെ ചലനശേഷി വര്‍ദ്ധിപ്പിയ്‌ക്കാനും ഇത്‌ സഹായിക്കും.

 മൂക്കടപ്പ്‌

മൂക്കടപ്പ്‌

മൂക്കിലെ നാളികള്‍ വീര്‍ക്കുന്നതു തടയാന്‍ സ്വയംഭോഗ സമയത്തുണ്ടാകുന്ന ശാരീരിക മാറ്റങ്ങള്‍ സഹായിക്കും. ഇത്‌ മൂക്കടപ്പ്‌ പോലുള്ള പ്രശ്‌നങ്ങള്‍ തടയും.

രോഗശാന്തി നല്കുന്ന സെക്സ്

Read more about: health ആരോഗ്യം
English summary

Masturbation Health Benefits

Do you masturbate? Here are some of the health benefits of masturbation which will shock you.