For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുരുഷ ആര്‍ത്തവ വിരാമം: സത്യമോ മിഥ്യയോ?

By Super
|

വിയര്‍പ്പില്‍ കുതിര്‍ന്ന ഉറങ്ങാത്ത രാത്രികള്‍. വിവരിക്കാന്‍ ആവാത്ത അസ്വസ്ഥതകള്‍. ശരീര ഭാരം കൂടുക, തലവേദന, ലൈംഗികബന്ധത്തിന്‌ താല്‍പര്യക്കുറവ്‌ ഇതെല്ലാം സ്‌ത്രീകള്‍ക്ക്‌ മാത്രമാണ്‌ ഉണ്ടാവുന്നത്‌ എന്ന്‌ നിങ്ങള്‍ കരുതുന്നുണ്ടോ, എങ്കില്‍ നിങ്ങള്‍ കൂടുതല്‍ അറിയേണ്ടതുണ്ട്‌.

മധ്യവയസ്‌കരായ പുരുഷന്‍മാരുടെ മോശം സ്വഭാവങ്ങള്‍ അല്ല ഇത്‌.

സ്‌ത്രീകളുടെ ആര്‍ത്തവ വിരമാത്തെ കുറിച്ച്‌ നൂറ്റാണ്ടുകളായി അറിയാം. എന്നാല്‍, അടുത്ത കാലത്ത്‌ മാത്രമാണ്‌ പുരുഷന്‍മാരിലും സമാനമായ ലക്ഷണങ്ങളോടെ ഇത്‌ സംഭവിക്കുമെന്ന്‌ കണ്ടെത്തിയത്‌. പുരുഷ ആര്‍ത്തവ വിരമത്തെ കുറിച്ച്‌ വൈദ്യശാസ്‌ത്ര രംഗം ദീര്‍ഘനാള്‍ തര്‍ക്കിച്ചിരുന്നു. ശരിക്കും ഇത്‌ ഉണ്ടോ? ഉണ്ടെങ്കില്‍ തന്നെ ഏത്‌ പ്രായചത്തിലാണ്‌ പുരുഷന്‍ മാരെ ഇത്‌ ബാധിക്കുക? എന്തൊക്കെയാണ്‌ ലക്ഷണങ്ങള്‍? ഇതിന്റെ വരവിനെ തടയാന്‍? നീട്ടി വയ്‌ക്കാന്‍ എന്തെല്ലാം മുന്‍കരുതലുകള്‍ എടുക്കാം? സ്‌ത്രീകളിലെ ആര്‍ത്തവ വിരാമവുമായി ഇതിനുള്ള സാമ്യങ്ങളും വ്യത്യാസങ്ങളും എന്തെല്ലാമാണ്‌ ?


പുരുഷ ആര്‍ത്തവ വിരമാത്തെ കുറിച്ചുള്ള വസ്‌തുതകള്‍

പുരുഷന്‍മാര്‍ക്ക്‌ മധ്യവയസ്സിനോട്‌ അടുക്കുമ്പോഴും അതിന്‌ ശേഷവും ( 40 ഉം അതിനപ്പുറവും) സ്‌ത്രീകളിലെ ആര്‍ത്തവ വിരാമത്തിന്‌ സമാനമായ അവസ്ഥ അനുഭവപ്പെടാം, ഇതിനെയാണ്‌ പുരുഷ ആര്‍ത്തവ വിരാമം( ആന്‍ഡ്രോപസ്‌ ) എന്ന്‌ പറയുന്നത്‌. ഈ മാറ്റത്തെ തുടര്‍ന്ന്‌ സ്‌ത്രീകളിലെ ആര്‍ത്തവം നിലയ്‌ക്കുന്നത്‌ പോലെ ബാഹ്യമായ സൂചനകളൊന്നും പുരുഷന്‍മാരില്‍ കാണപ്പെടില്ല. എന്നാല്‍, ഹോര്‍മോണ്‍ നിലയില്‍ ഉണ്ടാകുന്ന കുറവിനെ അടിസ്ഥാനമാക്കിയാണ്‌ സ്‌ത്രീകളിലും പുരുഷന്‍മാരിലും ആര്‍ത്തവ വിരാമം ഉണ്ടാകുന്നത്‌. സ്‌ത്രീകളില്‍ ഈസ്‌ട്രൊജനും പുരുഷന്‍മാരില്‍ ടെസ്റ്റോസ്‌റ്റിറോണും കുറയും. ഇതിന്റെ ഫലമായി പുരുഷന്‍മാരില്‍ ഘട്ടംഘട്ടമായി ശാരീരികമായും മാനസികമായും മാറ്റം ഉണ്ടാകും. ഇതോടൊപ്പം തളര്‍ച്ച, ഊര്‍ജ നഷ്ടം, ലൈംഗിക ശേഷി കുറവ്‌, ക്ഷമ കുറവ്‌ എന്നിവയും അനുഭവപ്പെടും.


ടെസ്റ്റോസ്‌റ്റിറോണില്‍ കുറവ്‌ വരുന്നത്‌ പുരുഷന്‍മാരുടെ ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുമെന്നാണ്‌ പഠനങ്ങള്‍ പറയുന്നത്‌. ഇത്‌

ഹൃദ്രോഗം, എല്ലുകള്‍കള്‍ക്ക്‌ ബലക്കുറവ്‌ എന്നിവയ്‌ക്കുള്ള സാധ്യത ഉയര്‍ത്തും.

പല പുരുഷന്‍മാരും അവരുടെ നേട്ടങ്ങള്‍,കഴിവ്‌, മൂല്യം, ജീവിതത്തിന്റെ ദിശ എന്നിവയെ കുറിച്ച്‌ ശ്രദ്ധിച്ച്‌ തുടങ്ങുന്ന ഘട്ടത്തിലാണ്‌ ഇതെല്ലാം സംഭിവിക്കുന്നത്‌ എന്നതിനാല്‍ ബാഹ്യമായ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ വളരെ ബുദ്ധിമുട്ടായിരിക്കും.

സ്‌ത്രീകളില്‍ ആര്‍ത്തവ വിരാമം സാധാരണ സംഭവിക്കുന്നത്‌ നാല്‍പതുകളുടെ പകുതി മുതല്‍ അമ്പതുകളുടെ പകുതി വരെയാണ്‌. എന്നാല്‍ , പുരുഷന്‍മാരിലിത്‌ കാലക്രമേണ സംഭവിക്കുന്നതും ഏറെ നാള്‍ വ്യാപിച്ച്‌ കിടക്കുന്നതുമാണ്‌. മനോഭാവം, മാനസിക സമ്മര്‍ദ്ദം, മദ്യപാനം, മുറിവുകള്‍, ശസ്‌ത്രക്രിയകള്‍, മരുന്നുകള്‍, പൊണ്ണത്തടി, അണുബാധ എന്നിവയും ഇതിന്റെ ആക്കം കൂട്ടം.

പ്രായം കൂടുന്നതോടെ പുരുഷന്‍മാര്‍ കുടുംബത്തോട്‌ കൂടുതല്‍ അടുക്കുകയും ആഭ്യന്തര പ്രശ്‌നങ്ങളില്‍ താല്‍പര്യം കാണിക്കുകയും ചെയ്യും. ടെസ്റ്റോസ്‌റ്റിറോണിന്റെ ആഭാവം അവരെ കൂടുതല്‍ സ്‌ത്രീസ്വഭാവമുള്ളവരാക്കി തീര്‍ക്കും. പാചകം ചെയ്യല്‍, വൃത്തിയാക്കല്‍, കുട്ടികളെ നോക്കല്‍ തുടങ്ങി വീട്ടുപണികള്‍ കൂടുതല്‍ ഏറ്റെടുത്തു ചെയ്‌തു തുടങ്ങും. സ്വന്തം കുട്ടികളെ നോക്കിയിരുന്നതിനേക്കാള്‍ പേരകുട്ടികളെ നോക്കാന്‍ താല്‍പര്യം കാണിക്കും. വജൈനല്‍ മസിലുകള്‍ക്ക് ബലം ലഭിയ്ക്കാന്‍.....

കാരണം

കാരണം

പുരുഷ ആര്‍ത്തവ വിരാമത്തിന്റെ എല്ലാ കാരണങ്ങളും പൂര്‍ണ്ണമായി ഗവേഷണം ചെയ്യപ്പെട്ടിട്ടില്ല, ഈ അവസ്ഥയ്‌ക്കുള്ള ചില കാരണങ്ങള്‍ ഇവയാണ്‌

ഹൈപോതലാമിന്റെ മാന്ദ്യം

ഹോര്‍മോണ്‍ തകരാര്‍

അമിതമായ മദ്യപാനം

പൊണ്ണത്തടി

പുകവലി

ഉയര്‍ന്ന സമ്മര്‍ദ്ദം

നിര്‍ദ്ദേശിക്കുന്നതും അല്ലാത്തതുമായ മരുന്നുകള്‍

പോഷകം കുറഞ്ഞ ആഹാരം

വ്യായാമ കുറവ്‌

കുറഞ്ഞ രക്തചംക്രമണം

മാനസിക പ്രശ്‌നങ്ങള്‍

മധ്യവയസ്സിലെ വിഷാദം

ആന്‍ഡ്രോപസിന്റെ ലക്ഷണങ്ങള്‍

ആന്‍ഡ്രോപസിന്റെ ലക്ഷണങ്ങള്‍

അത്യുഷ്‌ണം, വിയര്‍പ്പ്‌, ഉറക്കമില്ലായ്‌മ, പരിഭ്രമം

ആന്‍ഡ്രോപസിന്റെ ലക്ഷണങ്ങള്‍

ആന്‍ഡ്രോപസിന്റെ ലക്ഷണങ്ങള്‍

അസ്വസ്ഥതയും ക്ഷീണവും സുഖമാണന്ന തോന്നല്‍ കുറവ്‌, പ്രേരണ കുറവ്‌, കുറഞ്ഞ മാനസിക ഊര്‍ജ്ജം, ഓര്‍മ്മ കുറവ്‌, വിഷാദം, ആത്മവിശ്വാസ കുറവ്‌, പെട്ടന്ന്‌ തര്‍ക്കിക്കുക

ആന്‍ഡ്രോപസിന്റെ ലക്ഷണങ്ങള്‍

ആന്‍ഡ്രോപസിന്റെ ലക്ഷണങ്ങള്‍

കരുത്തും ശേഷിയും കുറയുക, പേശീ ബലം കുറയുക

ആന്‍ഡ്രോപസിന്റെ ലക്ഷണങ്ങള്‍

ആന്‍ഡ്രോപസിന്റെ ലക്ഷണങ്ങള്‍

ലെംഗിക കാര്യങ്ങളോട്‌ താല്‍പര്യ കുറവ്‌ , ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത്‌ കുറയുക, ഉദ്ധാരണ കുറവ്‌, രതിമൂര്‍ച്ഛയുടെ ആഴം കുറയുക, സ്‌ഖലനം ദുര്‍ബലമാവുക, ശുക്ലത്തിന്റെ അളവ്‌ കുറയുക.

ആന്‍ഡ്രോപസിന്റെ ലക്ഷണങ്ങള്‍

ആന്‍ഡ്രോപസിന്റെ ലക്ഷണങ്ങള്‍

പേശി കുറയുക, രോമം കൊഴിയുക, വയര്‍ കൂടുക

പരിഹരിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍

പരിഹരിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍

സമ്മര്‍ദ്ദം കുറയ്‌ക്കാനുള്ള പുതിയ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുക

പോഷകസമൃദ്ധവും കൊഴുപ്പു കുറഞ്ഞതും ഫൈബര്‍ ധാരാളം അടങ്ങിയതുമായ ആഹാരങ്ങള്‍ കഴിക്കുക

നന്നായി ഉറങ്ങുക

സ്ഥിരമായി വ്യായാമം ചെയ്യുക

നിങ്ങളെ പിന്താങ്ങുന്ന സുഹൃത്തുക്കളെ കണ്ടെത്തി നിങ്ങള്‍ക്ക്‌ സംഭവിക്കുന്നത്‌ എന്താണന്ന്‌ അവരോട്‌ പറയുക.

മദ്യത്തിന്റെയും കഫീന്റെ ഉപയോഗം കുറയ്‌ക്കുക

ധാരാളം വെള്ളം കുടിക്കുക

പ്രകൃതിദത്ത ചികിത്സകള്‍

പ്രകൃതിദത്ത ചികിത്സകള്‍

എല്ലാവര്‍ക്കും ചെയ്യാവുന്ന ഒന്നാണ്‌ വ്യായാമം. ശരീര പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുകയും ശരീരത്തിന്റെ മധ്യഭാഗത്ത്‌ വണ്ണം കൂടുന്നത്‌ തടയുകയും ചെയ്യും. ടെസ്റ്റോസ്‌റ്റിറോണിന്റെ അളവ്‌ കുറയുന്നത്‌ തടയാനും വ്യായാമം സഹായിക്കും.

പ്രകൃതിദത്ത ചികിത്സകള്‍

പ്രകൃതിദത്ത ചികിത്സകള്‍

അകത്തേയ്‌ക്ക്‌ ചെല്ലുന്ന വിറ്റാമിന്‍ സിയുടെ അളവ്‌ ഉയര്‍ത്തുക എന്നതാണ്‌ മറ്റൊരു കാര്യം.

പ്രകൃതിദത്ത ചികിത്സകള്‍

പ്രകൃതിദത്ത ചികിത്സകള്‍

സോയ ഉത്‌പന്നങ്ങളാണ്‌ മറ്റൊരു പ്രതിവിധി.

അധിക ഈസ്‌ട്രൊജന്‍ നീക്കം ചെയ്യാനുള്ള കരളിന്റെ ശേഷി ഉയര്‍ത്താനും , സോയ സഹായിക്കും.

ടെസ്‌റ്റോസ്‌റ്റിറോണിന്റെ അളവ്‌ ഉയരാന്‍ ഇത്‌ കാരണമാകും. ദിവസം ഒരു കപ്പ്‌ സോയപാല്‍ കുടിക്കുക. സോയ പാല്‍ ഇഷ്ടമല്ലെങ്കില്‍ ദിവസവും 30-50 എംജി ഇസോഫ്‌ലാവനസ്‌ പൂരകമായി കഴിക്കാം.

പ്രകൃതിദത്ത ചികിത്സകള്‍

പ്രകൃതിദത്ത ചികിത്സകള്‍

മുന്തിരിങ്ങ കഴിക്കരുത്‌, കാരണം ഇവ അധിക ഈസ്‌ട്രൊജന്‍ കുറയ്‌ക്കാനുള്ള കരളിന്റെ ശേഷി കുറയ്‌ക്കും.

പ്രകൃതിദത്ത ചികിത്സകള്‍

പ്രകൃതിദത്ത ചികിത്സകള്‍

പല പുരുഷന്‍മാരും പ്രോസ്‌റ്റേറ്റ്‌ കാന്‍സറിനെ പ്രതിരോധിക്കാന്‍ തക്കാളി കഴിക്കാറുണ്ട്‌, പുരുഷ ആര്‍ത്തവ വിരാമത്തിനും ഇത്‌ മികച്ച പ്രതിവിധിയാണ്‌. ഇതിന്റെ ഭാഗമായുണ്ടാകുന്ന പലതരം ലൈംഗിക തകാറുകള്‍ക്കും ഇവ പരിഹാരം നല്‍കും.എല്ലാ ദിവസവും തക്കാളി കഴിക്കുന്നത്‌ മികച്ച ഫലം നല്‍കും. ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ, ഷെയര്‍ ചെയ്യൂ

English summary

Male Menopause Reality

Here are some facts about male menopause. Read more to know about,
X
Desktop Bottom Promotion