Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
വൃഷണങ്ങള്‍ ചൂടാകുന്നതു തടയൂ
പുരുഷന്റെ പ്രത്യുല്പാദനപരമായ കഴിവുകളില്‍ വൃഷണങ്ങള്‍ക്കു മുഖ്യസ്ഥാനമുണ്ട്. വൃഷണങ്ങളിലാണ് ബീജങ്ങള്‍ ഉല്പാദിപ്പിക്കപ്പെടുന്നത്. ഇതുകൊണ്ടു തന്നെ വൃഷണങ്ങളുടെ ആരോഗ്യവും വളരെ പ്രധാനമാണ്.
പല പുരുഷന്മാരിലും കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നമാണ് ബീജക്കുറവ്. വൃഷണങ്ങള്‍ ചൂടാകുന്നത് പലപ്പോഴും ഇതിന് കാരണമാകുന്നത്. കാരണം ബീജങ്ങള്‍ക്ക് ചൂട് താങ്ങാനാകില്ല. ഇത് പലപ്പോഴും ബീജങ്ങളെ നശിപ്പിയ്ക്കും.
വൃഷണങ്ങള്‍ ചൂടാകാതെ നോക്കേണ്ടത് ഇതുകൊണ്ടുതന്നെ വളരെ പ്രധാനവുമാണ്. ഇതിന് ചെയ്യേണ്ട ചില കാര്യങ്ങളെക്കുറിച്ചറിയൂ,

ഇറുകിയ അടിവസ്ത്രം
വല്ലാതെ ഇറുകിയ അടിവസ്ത്രം വൃഷണങ്ങള്‍ ചൂടാക്കും. ബീജങ്ങളെ പ്രതികൂലമായി ബാധിയ്ക്കുകയും ചെയ്യും. ഇത് ഒഴിവാക്കുക.

കോട്ടന്‍ അടിവസത്രങ്ങള്‍
കോട്ടന്‍ അടിവസത്രങ്ങള്‍ മാത്രം ഉപയോഗിയ്ക്കുക. ഇത് വൃഷണങ്ങള്‍ ചൂടാകുന്നത് തടയും.

കുഷ്യന് കസേര
അധികനേരം കുഷ്യന് പിടിപ്പിച്ച കസേരയില്‍ ഇരിയ്ക്കാതിരിയ്ക്കുക.

ഇറുകിയ ജീന്‍സ്
വല്ലാതെ ഇറുകിയ ജീന്‍സ് വൃഷണങ്ങളിലെ ചൂടു വര്‍ദ്ധിപ്പിയ്ക്കുന്ന മറ്റൊരു ഘടകമാണ്. ഇത് ഒഴിവാക്കുക.

ചൂടു കൂടിയ കാലാവസ്ഥയില്‍
ചൂടു കൂടിയ കാലാവസ്ഥയില്‍ ജോലി ചെയ്യുമ്പോള്‍ ചൂടിനെ തടുക്കും വിധമുള്ള പാന്റ്സ് ഉപയോഗിയ്ക്കുക.

കുളി
ചൂടു കൂടിയ വെള്ളത്തില്‍ കുളിയ്ക്കാതാരിയ്ക്കുക. ബാത്ടബ് ഉപയോഗിയ്ക്കുകയാണെങ്കില്‍ തണുത്ത വെള്ളമോ ഇളം ചൂടുവെള്ളമോ ഉപയോഗിയ്ക്കുക.

ബൈക്കില്‍
ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ വൃഷണങ്ങള്‍ ചൂടാകാനുള്ള സാധ്യത കൂടുതലാണ്. ഇത് കഴിവതും ഒഴിവാക്കുക.

ലാപ്ടോപ്പ്
ലാപ്ടോപ്പ് മടിയില്‍ വച്ചു ജോലി ചെയ്യുന്നത് വൃഷണങ്ങള്‍ ചൂടാകുന്നതിനുള്ള സാധ്യത വര്‍ദ്ധിപ്പിയ്ക്കും.

തണുത്ത വെള്ളം
വൃഷണങ്ങള്‍ ചൂടായെന്നു തോന്നുമ്പോള്‍ തണുത്ത വെള്ളമൊഴിയ്ക്കുന്നത് നല്ലതാണ്. ഇത് ചൂടുകുറയ്ക്കും. ബീജങ്ങളെ സംരക്ഷിയ്ക്കും.



Click it and Unblock the Notifications
