Latest Updates
-
പഴങ്ങൾ മാത്രം കഴിച്ച് 15 കിലോ കുറച്ചു; രവി കിഷന്റെ ഡയറ്റ് പരീക്ഷിക്കും മുൻപ് ഇത് അറിയുക! -
ശനി രേവതി നക്ഷത്രത്തിലേക്ക്: ഈ 4 രാശിക്കാർക്ക് വൻ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത! -
ശുക്ര മൗഢ്യം: വിവാഹങ്ങൾ മാറ്റിവെക്കണോ? ഈ കാലയളവിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ചന്ദ്രൻ വൃശ്ചിക രാശിയിലേക്ക്: ഇന്ന് ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഉറപ്പ്, രാഹുകാലം ഒഴിവാക്കുക! -
വൃശ്ചിക രാശിയിലെ ചന്ദ്രമാറ്റം: അനിഴം നക്ഷത്രത്തിലേക്ക് ചന്ദ്രൻ എത്തുമ്പോൾ ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓഗസ്റ്റ് 20: സർവാർത്ഥ സിദ്ധി യോഗം; ഇന്നത്തെ രാജയോഗത്തിൽ ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഭാഗ്യകാലം, ഈ കാര്യങ്ങൾ ചെയ്താൽ നേട്ടങ്ങൾ കൊയ്യാം! -
ഈ വ്യാഴാഴ്ച ഭാഗ്യം തെളിയുന്ന 5 രാശിക്കാർ: സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും നിങ്ങളെ തേടിയെത്തും! -
ഇന്ന് ഈ 5 രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും: ഗ്രഹങ്ങളുടെ പ്രത്യേക വിന്യാസം നൽകുന്ന നേട്ടങ്ങൾ ഇവയാണ് -
ഓഗസ്റ്റ് 20 രാശിഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ശുഭമുഹൂർത്തങ്ങളും അറിയാം!
കാല്‍സ്യം കൂടിയാല്‍ രോഗം?
ആരോഗ്യമുള്ളതും വളര്‍ന്നു കൊണ്ടിരിക്കുന്നതുമായ ശരീരത്തിന് കാത്സ്യം അത്യാവശ്യമാണന്ന് നമ്മള് ഏറെ നാളായി കേള്‍ക്കുന്നതാണ്.ശരീരവും എല്ലുകളും ആരോഗ്യത്തോടെ ഇരിക്കുന്നതിന് ദിവസേനയുള്ള ഭക്ഷണത്തില്‍ മതിയായ അളവില്‍ കാത്സ്യം ഉള്‍പ്പെടുത്തേണ്ടത് ആവശ്യമാണ്. കുട്ടികള്‍ക്ക് അവരുടെ വളരുന്ന പ്രായത്തിലും സ്ത്രീകള്‍ക്ക് അവരുടെ മുപ്പതുകളിലും കാത്സ്യം വളരെ പ്രധാനമാണ്. എല്ലുകളുടെ ആരോഗ്യമാണ് പ്രധാന കാരണം, ഓരോ സമയത്തും ആവശ്യങ്ങള്‍ വ്യത്യാസപ്പെടുമെന്ന് മാത്രം.
ആവശ്യമുള്ള അളവില്‍ മാത്രമെ കാത്സ്യം അകത്തേയ്ക്ക് ചെല്ലാവൂ. പൊതുവെ മനുഷ്യ ശരീരത്തിന് കാത്സ്യത്തിന്റെ വ്യത്യസ്ത ആവശ്യങ്ങളുണ്ട്.എന്നാല്‍, ശരീരത്തിന് ആവശ്യമുള്ള പോഷകങ്ങള്‍ വേണ്ട അളവില്‍ മാത്രമെ ലഭ്യമാക്കാവു. ഇതില്‍ ഏതെങ്കിലും അമിതമാകുന്നതും ശരീരത്തില്‍ വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കും, അതുകൊണ്ട് ഇത് ഒഴിവാക്കുക.
ആവശ്യത്തിലും കൂടുതലാണ് കാത്സ്യം എന്ന് എങ്ങനെയാണ് തിരിച്ചറിയുക? കാത്സ്യം ശരീരത്തിന് ആവശ്യമുള്ളതിലും അധികമായാല്‍ തലകറക്കം, വിഷാദം, ഛര്‍ദ്ദി, വയറിളക്കം തുടങ്ങി വിവിധ പ്രശ്നങ്ങള്‍ ഉണ്ടാകാം.
കാത്സ്യം അധികമായാല്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍

ഹൈപ്പര്‍തൈറോയിഡിസം
സാധാരണ തൈറോയ്ഡ് ഗ്രന്ഥിയുടെ തൊട്ടു മുമ്പിലായാണ് പാരാതൈറോയ്ഡ് ഗ്രന്ഥി സ്ഥിതി ചെയ്യുന്നത്. ശരീരത്തില്‍ കാണപ്പെടുന്ന കാത്സ്യം, ഫോസഫറസ് എന്നിവയുടെ അളവ് നിയന്ത്രിക്കുന്നത് ഈ ഗ്രന്ഥികളാണ്. ഈ ഗ്രന്ഥികളില്‍ നിന്നും പാരാതൈറോയ്ഡ് ഹോര്‍മോണ്‍ സ്രവിച്ചു തുടങ്ങിയാല്‍ അര്‍ത്ഥമാകുന്നത് ശരീരം കാത്സ്യം ആഗിരണം ചെയ്യുന്നത് നിര്‍ത്തി എന്നാണ്. ശരീരത്തില്‍ വേണ്ടതിലും അധികം കാത്സ്യം ഉണ്ടെങ്കില്‍ ഈ ഹോര്‍മോണുകള്‍ ആവശ്യത്തിലും അധികം സ്രവിക്കുന്നതായി അനുഭവപ്പെടും ,ഹൈപ്പര്‍തൈറോയിഡിസം എന്നറിയപ്പെടുന്നത് ഇതാണ്. കാത്സ്യം കൂടുന്നത് മൂലമുള്ള പ്രധാന പ്രശ്നങ്ങളില്‍ ഒന്നാണിത്.
ഹൃദയധമനീ രോഗങ്ങള്‍
കാത്സ്യത്തിന്റെ അളവ് കൂടുമ്പോള്‍ ഹൃദയത്തെ ബാധിക്കാന്‍ തുടങ്ങും. ഒരു ദിവസം സ്ത്രീകള്‍ക്ക് ആവശ്യമുള്ള കാത്സ്യത്തിന്റെ അളവ് 1400എംജി ആണ്. ഇതില്‍ കൂടുതലാവുകയാണെങ്കില്‍ വിവിധ പ്രശ്നങ്ങള്‍ ഉണ്ടാകും. ശരീരത്തില്‍ കാത്സ്യം അമിതമാകുന്നത് ശക്തമായ ഹൃദയസ്തംഭനത്തിന് വഴിതെളിയിക്കാം. ഉയര്‍ന്ന അളവിലുള്ള കാത്സ്യം വിവിധ തരത്തിലുള്ള ഹോര്‍മോണുകള്‍ പുറപ്പെടുവിക്കും ഇത് സ്ത്രീകളുടെ ഹൃദയത്തെ ബാധിക്കാന്‍ കാരണമാകും.
മനംമറിച്ചിലും ക്ഷീണവും
എല്ലുകളുടെ ബലത്തിനും ആരോഗ്യത്തിനും ആവശ്യമായ കാത്സ്യത്തിന്റെ അളവ് കൂടുന്നത് വിവിധ പ്രശ്നങ്ങള്‍ക്ക് കാരണമാകും. കാത്സ്യത്തിന്റെ അളവ് കൂടുന്നതിന്റെ പ്രധാന ലക്ഷണമാണ് മനംമറിച്ചിലും ക്ഷീണവും. കാത്സ്യത്തിന്റെ അളവ് കൂടുന്നതിനോട് ശരീരം വ്യത്യസ്ത രീതികളിലാണ് പ്രതികരിക്കുക, തലകറങ്ങുന്നതായി തോന്നും ഇത് മനംമറിച്ചിലിന് കാരണമാകും.
മറ്റ് ധാതുക്കളുടെ അളവ് ഉയരും
കാത്സ്യം ആഗിരണം ചെയ്യുന്നത് കുറയുന്നത് ശരീരത്തിലെ കാത്സ്യത്തിന്റെ മാത്രമല്ല മറ്റ് പോഷകങ്ങളുടെയും അളവ് ഉയരാന്‍ കാരണമാകും ഇത് കൂടുതല്‍ പ്രശ്നങ്ങള്‍ക്ക് കാരണമാകും. ഇതില്‍ പലതും പരിഹരിക്കാന്‍ കഴിയും എന്നാല്‍, സ്വീകരിക്കുന്നതിന്റെ അളവ് കുറയുന്നത് ശരീരം ചില പ്രവര്‍ത്തനങ്ങളോട് പ്രതികരിക്കുന്നില്ല എന്നാണ് അര്‍ത്ഥമാക്കുന്നത്.
ശരീരം കാത്സ്യം സ്വീകരിക്കുന്നത് കുറയുന്നത് രക്തസമ്മര്‍ദ്ദം കുറയാനും ഹൃദയമിടുപ്പ് ക്രമരഹിതമാകാനും കാരണമാകും. ശരീരത്തിലെ കാത്സ്യത്തിന്റെ അളവ് കൂടുന്നത് ഉത്കണ്ഠ അനുഭവപ്പെടാന്‍ കാരണമാകും.
വൃക്കയില്‍ കല്ല്
ശരീരത്തിലെ കാത്സ്യത്തിന്റെ അളവ് കൂടുന്നത് വൃക്കയില്‍ കല്ലുണ്ടാകാന്‍ കാരണമാകും. ശരിയായ സമയത്ത് ചികിത്സിച്ചില്ലെങ്കില്‍ ഇത് ഗുരുതരമാകും. അതിനാല്‍ ശരീരത്തിലെ കാത്സ്യത്തിന്റെ അളവ് ഉയര്‍ന്നതായി തോന്നിയാല്‍ വളരെ പെട്ടന്ന് തന്നെ പരിഹാരം കാണുക.
ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ, ഷെയര്‍ ചെയ്യൂ
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications