Latest Updates
-
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ!
ആരോഗ്യകരമായ വെള്ളം!!
വെള്ളം ആരോഗ്യത്തിന് ഏറെ പ്രധാനമാണ്. ആരോഗ്യത്തിനു മാത്രമല്ല, ചര്‍മത്തിനും മുടിയ്ക്കുമെല്ലാം പ്രധാനം.
ആരോഗ്യകരമായ വിവിധ രീതികളില്‍ വെളളം തയ്യാറാക്കാം. ഇതിനുള്ള ചില വഴികളെക്കുറിച്ചറിയൂ,

സ്ട്രോബെറി, തുളസി
സ്ട്രോബെറി, തുളസി എന്നിവ ചേര്‍ത്തുള്ള വെള്ളം ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഒരു ഗഌസ് വെള്ളത്തില്‍ സ്ട്രോബെറി അരിഞ്ഞിടുക. അല്പം തുളസിയിലകളും കൂടെയിടാം. അല്പം ചെറുനാരങ്ങാനീരും ഒഴിയ്ക്കാം. ഇത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ.്

പുതിന, തുളസി
പുതിന, തുളസി എന്നിവ ചെറുതായി ഞെരടി വെള്ളത്തിലിടുക. ഈ വെള്ളം കുടിയ്ക്കുന്നതും നല്ലതാണ്. ദഹനത്തിന് ഏറെ നല്ലത്.

കുക്കുമ്പര്‍, ചെറുനാരങ്ങാനീര്
കുക്കുമ്പര്‍ അരിഞ്ഞത്, ചെറുനാരങ്ങാനീര് എന്നിവ ചേര്‍ത്തും വെള്ളമുണ്ടാകാം. ഇവ വെള്ളത്തിലിട്ടു വച്ച് അല്പനേരം കഴിഞ്ഞ് ഈ വെള്ളം കുടിയ്ക്കാം. സ്പൂണ്‍ കൊണ്ട് ഇവ പതുക്കെ അമര്‍ത്തിയ ശേഷം വെള്ളം കുടിയ്ക്കാം. ഇത് ചര്‍മത്തിനും ഏറെ നല്ലതാണ.്

തണ്ണിമത്തന്, ചെറുനാരങ്ങാനീര്
അല്പം വെള്ളത്തില്‍ തണ്ണിമത്തന് അരിഞ്ഞത്, ചെറുനാരങ്ങാനീര് എന്നിവ ചേര്‍ത്തും കുടിയ്ക്കാം.

ഓറഞ്ച്, ചെറുനാരങ്ങ
ഒരു ഗ്ലാസ് വെള്ളത്തില്‍ ഓറഞ്ച് മുറിച്ചത്, ചെറുനാരങ്ങ മുറിച്ചത്, ഒരു കഷ്ണം ഇഞ്ചി എന്നിവയിട്ടു വച്ച് അല്പം കഴിയുമ്പോള്‍ ഈ വെള്ളം കുടിയ്ക്കാം.

പൈനാപ്പിള്‍
പൈനാപ്പിള്‍ മുറിച്ചത് ഒരു ഗ്ലാസ് വെള്ളത്തിലിട്ടു വയ്ക്കുക. ഇതിനൊപ്പം അല്പം പുതിനയും ചേര്‍ക്കാം. ഒരു സ്പൂണ്‍ കൊണ്ട് പതുക്കെ അമര്‍ത്തിയ ശേഷം ഈ വെള്ളം കുടിയ്ക്കാം. ഇത് ഹൃദയത്തിനും ദഹനത്തിനുമെല്ലാം നല്ലതാണ്.



Click it and Unblock the Notifications
